'കുട്ടിനാട്ടിലെ കർഷകർക്ക് സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകർ തകര്‍ന്നടിയും' - ഉമ്മന്‍ചാണ്ടി
കോട്ടയം: കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് കോൺഗ്രസ് മുതിർന്ന നേതാവ് ഉമ്മൻചാണ്ടി. അതി രൂക്ഷമായ വേനൽ മഴയെ തുടർന്ന് വ്യാപക കൃഷിനാശം ആണ് കുട്ടനാട്ടിൽ ഉണ്ടായത്.ഇതിന് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കൃഷി വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിലാണ് ഉമ്മൻചാണ്ടി ഇക്കാര്യങ്ങൾ പറയുന്നത്.
സർക്കാർ കർഷകർക്ക് വേണ്ടി അടിയന്തര സഹായം എത്തിക്കണം. സഹായം ലഭിച്ചില്ലെങ്കിൽ കർഷകരും കർഷക തൊഴിലാളികളും തകർന്നടിയും എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രതീക്ഷിക്കാതെ ഉണ്ടായ കാലം തെറ്റിയ വേനൽ മഴയാണ് കർഷകരെ ആശങ്കയിലേക്ക് തള്ളിവിട്ടതെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

നിരാശയിലായ കര്‍ഷകരും തൊഴിലും വരുമാനവും നഷ്ടപ്പെട്ട കര്‍ഷകരും തൊഴിലാളികളും പട്ടിണിയുടെ വക്കിലാണാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി എടത്വാ മേഖലയിലെ ആറോളം പാടശേഖരങ്ങളിലെ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചുവെന്നും ചൂണ്ടിക്കാട്ടി. കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യവും കൊയ്യാനുള്ള പ്രയാസവും സ്ഥിതിഗതി രൂക്ഷമാക്കി. കൊയ്യാറായ നെല്‍മണികള്‍ കൊഴിഞ്ഞുവീണതും കിളിര്‍ത്തതും മൂലം എല്ലാ മേഖലകളിലും നഷ്ടം പൂര്‍ണ്ണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം കൃഷി വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നത് ഇങ്ങനെ ; -
'അതിരൂക്ഷമായ വേനല്‍ മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ അടിന്തര സഹായം എത്തിച്ചില്ലെങ്കില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തകര്‍ന്നടിയും. കൊയ്ത്തിന് തയാറെടുപ്പുകള്‍ നടത്തുന്ന അവസരത്തില്‍ തികച്ചും അപ്രതീക്ഷിതമായി കാലം തെറ്റിവന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
നിരാശയിലായ കര്‍ഷകരും തൊഴിലും വരുമാനവും നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളികളും പട്ടിണിയുടെ പടിവാതില്‍ക്കലാണ്. എടത്വാ മേഖലയിലെ (1) വൈപ്പിനിശ്ശേരി പാടശേഖരം (138 ഏക്കര്‍), (2) വൈപ്പിനിശ്ശേരി-2 (50 ഏക്കര്‍), (3) ഇടപുറക്കരി (325 ഏക്കര്‍), (5) കൊച്ചറവേലി പാടം (90 ഏക്കര്‍), (6) പുത്തന്‍ വരമ്പിനകം (350 ഏക്കര്‍) തുടങ്ങി നിരവധി പാടശേഖരങ്ങളിലെ നെല്‍കൃഷി പൂര്‍ണ്ണമായും നശിച്ചു. കൊയ്ത്തു യന്ത്രങ്ങളുടെ ദൗര്‍ലഭ്യവും കൊയ്യാനുള്ള പ്രയാസവും സ്ഥിതിഗതി രൂക്ഷമാക്കി. കൊയ്യാറായ നെല്‍മണികള്‍ കൊഴിഞ്ഞുവീണതും കിളിര്‍ത്തതും മൂലം എല്ലാ മേഖലകളിലും നഷ്ടം പൂര്‍ണ്ണമാണ്.
ഓണ്‍ലൈന്‍ തകറാറും പരിചയക്കുറവും മൂലം 70% കര്‍ഷകര്‍ക്കും കൃഷി ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പാടശേഖരങ്ങള്‍ ഒന്നായി ഇന്‍ഷ്വര്‍ ചെയ്യുന്ന സമ്പ്രദായത്തിന് പകരം ഓരോ കൃഷിക്കാരും പ്രതേ്യകം കൃഷി ഇന്‍ഷ്വര്‍ ചെയ്യണമെന്ന പുതിയ വ്യവസ്ഥമൂലം നിരവധി കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ് ലഭിച്ചില്ല.
കൃഷിചെലവ് ഏക്കറിന് 50,000 രൂപയില്‍ അധികമായ സാഹചര്യത്തില്‍ നഷ്ടപരിഹാര തോത് വര്‍ദ്ധിപ്പിപ്പിക്കുക, കൊയ്ത്തു യന്ത്രങ്ങള്‍ ലഭ്യമാക്കുക.
മുന്‍കാലങ്ങളിലെ നഷ്ടപരിഹാര തുകയും സബ്‌സിഡി ആനുകൂല്യങ്ങളും ഇപ്പോഴത്തെ നഷ്ടപരിഹാര തുകയും ഉടനേ ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ഈ തവണ നഷ്ടപരിഹാരം നല്‍കണമെന്നും നെല്ല് സംഭരണത്തിലെ കിഴിവ് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെടുകയാണ്. തൊഴില്‍നഷ്ടം മൂലം വരുമാന ചോര്‍ച്ച നേരിടുന്ന കര്‍ഷക തൊഴിലാളികള്‍ക്കും സാമ്പത്തിക സഹായം നല്‍കുകയും വ്യക്തിഗത ഇന്‍ഷ്വറന്‍സിന് പകരം പാടശേഖര സമിതി ഒന്നിച്ച് ഇന്‍ഷ്വര്‍ ചെയ്യുന്ന രീതി പുന:സ്ഥാപിക്കുകയും വേണം.
പുറം ബുണ്ടുകള്‍ ബലപ്പെടുത്തി രണ്ട് കൃഷി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുക, കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് കാര്‍ഷിക കലണ്ടര്‍ പരിഷ്‌കരിക്കുക, നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുക, തണ്ണീര്‍മുക്കം ഷട്ടര്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വേമ്പനാട്ട് കായലിലെയും ജലാശയങ്ങളിലെയും തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെയും മണലും ചെളിയും നീക്കം ചെയ്യുക, എ.സി. കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക, കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണം. കുട്ടനാടിന്റെ അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി പി പ്രസാദിന് കത്ത് അയച്ചു'
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications