ഷിംലയില്‍ സിപിഎം അംഗം ബിജെപിയില്‍; അങ്ങനെ ആ ഒരു തരി കനലും കെട്ടെന്ന് പത്മജ, പരിഹാസം
കൊച്ചി: ഷിംല കോര്‍പ്പറേഷനിലെ സി പി എം അംഗം ബി ജെ പിയില്‍ ചേര്‍ന്ന വാര്‍ത്ത പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. അങ്ങനെ ആ ഒരു കനലും കെട്ടു എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ പരിഹാസത്തോടെയാണ് പത്മജ വാര്‍ത്ത പങ്കുവച്ചത്. സഖാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോകുന്നവരുടെ എണ്ണം നോക്കിക്കൊണ്ടിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ ബിജെപിയിലേക്ക് പോയത് അറിഞ്ഞില്ലെന്ന് പത്മജ വേണുഗോപാല്‍ പരിഹസിച്ചു.
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോകുന്നവരുടെ എണ്ണം എടുത്ത് സഖാക്കള്‍ പ്രചരിപ്പിക്കുമ്പോള്‍, സ്വന്തം പാര്‍ട്ടിക്കാര്‍ സി പി എമ്മില്‍ പോകാതെ ശ്രദ്ധിക്കണം എന്ന് സി പി എമ്മുകാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നെന്നും പത്മജ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. പത്മജയുടെ വാക്കുകളിലേക്ക്...

ഹിമാചല്‍ പ്രദേശിലെ ഷിംല കോര്‍പ്പറേഷനിലെ സി പി എം അംഗം ബിജെപി യില്‍ ചേര്‍ന്നു....
അങ്ങനെ ആ ഒരു തരി കനലും കെട്ടു ??
സഖാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ പോകുന്നവരുടെ എണ്ണം നോക്കിക്കൊണ്ടിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരന്‍ ബിജെപിയിലേക്ക് പോയത് അറിഞ്ഞില്ല...??
''വാര്‍ത്ത-
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ബിജെപി ജില്ല അദ്ധ്യക്ഷന്‍ രവി മേഹ്ത പറഞ്ഞു.'''
ഏതായാലും ഈ വാര്‍ത്തയില്‍ സന്തോഷിക്കാന്‍ ഞാനില്ല... കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോകുന്നവരുടെ എണ്ണം എടുത്ത് സഖാക്കള്‍ പ്രചരിപ്പിക്കുമ്പോള്‍, സ്വന്തം പാര്‍ട്ടിക്കാര്‍ സി പി എമ്മില്‍ പോകാതെ ശ്രദ്ധിക്കണം എന്ന് സി പി എമ്മുകാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എസ് എം സി) സമ്മര്‍ ഹില്‍ വാര്‍ഡില്‍ നിന്നുള്ള സിപിഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മ കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് ഭവനില്‍ നടന്ന പാര്‍ട്ടിയുടെ മണ്ഡലം എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി ജില്ലാ പ്രസിഡന്റ് രവി മേത്ത, നഗരവികസന മന്ത്രി സുരേഷ് ഭരദ്വാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് അഭിമാനകരമാണെന്നും രവി മേത്ത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ജയ് റാം ഠാക്കൂറും ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങളാണ് മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 23 ന് സോളനില്‍ നടക്കുന്ന ത്രിദേവ് സമ്മേളനത്തില്‍ ഷിംല ജില്ലയില്‍ നിന്നുള്ള 1,017 ത്രിദേവുകള്‍ ( ബൂത്ത് പ്രസിഡന്റ്, ബൂത്ത് പാലക്, ബൂത്ത് ഏജന്റ് ) പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications