കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി കോണ്‍ഗ്രസ് വിട്ടത് നോട്ടെണ്ണല്‍ യന്ത്രത്തിന് പണിയില്ലാഞ്ഞിട്ടോ? ആണെന്ന് പന്തളം സുധാകരന്‍!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെഎം മാണിക്കെതിരെ ഉയര്‍ന്ന വലിയ ആരോപണമായിരുന്നു വീട്ടില്‍ നോട്ട് എണ്ണല്‍ യന്ത്രമുണ്ടെന്നും കൈക്കൂലി പണം എണ്ണിത്തിട്ടപ്പെടുത്തിയത് ആ യന്ത്രത്തിലാണെന്നും. കെഎം മാണിയെ അപമാനിക്കാന്‍ ഇല്ലാക്കഥ ഉണ്ടാക്കയതാണെന്നാണ് കോണ്‍ഗ്രസുകാരടക്കം പറഞ്ഞത്. എന്നാല്‍ മാണി യുഡിഎഫ് വിട്ടതോടെ കോണ്‍ഗ്രസും പറഞ്ഞ് തുടങ്ങി മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന്. കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനാണ് മാണിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

നോട്ടെണ്ണുന്ന യന്ത്രത്തിന് പണിയില്ലാതെ വന്നതുകൊണ്ടാണ് കെ എം മാണി യുഡിഎഫ് വിട്ടതെന്നാണ് പന്തളം സുധാകരന്റെ പരിഹാസം. തന്റെ ഫേസ് ബുക്കിലൂടെ രൂക്ഷ വിമര്‍ശനമാണ് പന്തളം സുധാകരന്‍ കെഎം മാണിക്കെതിരെ നടത്തിയത്. വിട്ടത്. അല്ലാതെ എത്ര ആലോചിച്ചിട്ടും മാണി യുഡിഎഫ് വിടാനുള്ള ഒരു കാരണം കണ്ടെത്താന്‍ കഴിയുന്നില്ല. അധികാരം നഷ്ടപ്പെട്ടതോടെ യന്ത്രം തുരുമ്പെടുത്തു തുടങ്ങി. എന്നാല്‍ പിന്നെ പ്രതിപക്ഷത്തുള്ള യുഡിഎഫ് വിട്ട് ഇറങ്ങാമെന്ന് മാണി കരുതിക്കാണുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

pandalamsudhakaran

കേരളത്തില്‍ അധികാരത്തിലുള്ള എല്‍ഡിഎഫോ, കേന്ദ്രത്തില്‍ അധികാരത്തിലുള്ള എന്‍ഡിഎയോ നോക്കാം. ഈ രണ്ടു മുന്നണികള്‍ക്കും നേതൃത്വം നല്‍കുന്നവര്‍ നോട്ടെണ്ണുന്ന യന്ത്രത്തെ കൂടി മുന്നണിയുടെ ഭാഗമാക്കേണ്ടിവരുമെന്ന് ഓര്‍മിച്ചേയ്ക്കണം. സുന്ദരിയെ തേടി പലരും വരുമെന്നും മാണി സാര്‍ പറയുന്നതു കേട്ടു. സന്ധ്യയ്ക്ക് പൂ ചൂടി പുറത്തിറങ്ങുന്ന സുന്ദരിയുടെ നോട്ടവും കനമുളള പോക്കറ്റുകളാണല്ലോ. ഞങ്ങളൊക്കെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തുവന്ന ഒരു മുതിര്‍ന്ന നേതാവിനെക്കുറിച്ച് ഇങ്ങനെ കുറിക്കേണ്ടിവരുന്നതില്‍ സങ്കടമുണ്ട്. പക്ഷേ സാമാന്യമര്യാദ എന്നത് പൂര്‍ണമായും ഒരാള്‍ ലംഘിക്കുമ്പോള്‍ പറഞ്ഞുപോകും.

പ്രത്യേക ബ്‌ളോക്കായി ഇരിക്കാന്‍ പോകുന്ന ആറുപേരില്‍ ആരെങ്കിലും യുഡിഎഫിന്റെ ബാനറില്‍ മത്സരിച്ചില്ലായിരുന്നുവെങ്കില്‍ നിയമസഭ കാണുമായിരുന്നോ? ഇപ്പോള്‍ പ്രഖ്യാപിച്ചതുപോലെ ഒറ്റയ്ക്കു മത്സരിച്ചാല്‍ ജയിക്കുമായിരുന്നോ? എന്ത് ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് എന്നിട്ടു മറുകണ്ടം ചാടാന്‍ ഒരുങ്ങുന്നത്. അന്തസിന്റെ കണിക ഉണ്ടെങ്കില്‍ ആറുപേരും രാജിവച്ച് വീണ്ടും ജനവിധി തേടാന്‍ തയാറാകണം. അപ്പോള്‍ അറിയാം ജനപിന്തുണയെന്നും പന്തളം തന്റെ പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുന്നു.

English summary
Congress leader Pandalam sudhakaran Facebook post Against KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X