• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സമാന അനുഭവസ്ഥര്‍ക്ക് ഐക്യം സ്വാഭാവികം'; കെടി ജലീലിനേയും കോടിയേരിയേയും പരിഹസിച്ച് പിടി തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന മന്ത്രി കെടി ജലീലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. ഡിജിറ്റല്‍ കാലത്തെ കള്ളന്മാര്‍ മടിയില്‍ കനം കൊണ്ട് നടക്കാറില്ലെന്നും അതുകൊണ്ടാണ് മടിയില്‍ കനമില്ലാത്തതെന്നും പിടി തോമസ് പറഞ്ഞു. കേസില്‍ ബിനീഷ് കോടിയേരി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതിനാല്‍ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും പിടി തോമസ് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. വിശുദ്ധഗ്രന്ഥത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന് ജലീലിനോട് പ്രേത്യേക മാനസിക ഐക്യമുണ്ടെന്നും സമാന അനുഭവസ്ഥര്‍ക്ക് ഐക്യം സ്വാഭാവികമാണെന്നും പിടി തോമസ് പരിഹസിച്ചു. പിടി തോമസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

എന്‍ഐഎ ചോദ്യം ചെയ്യല്‍

എന്‍ഐഎ ചോദ്യം ചെയ്യല്‍

'ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ട് പോകാന്‍ കഴിയുന്നത് ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ട്തന്നെയാണ് 'മന്ത്രി K T ജലീലിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ കാണുന്നു !NIA യ്ക്ക് മുന്നില്‍ അതിവെളുപ്പിനെ ഹാജരായി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേരും കാത്ത് രണ്ടരമണിക്കൂര്‍ തലകുമ്പിട്ടിരുന്നതിനെക്കുറിച്ചാണ് ജലീല്‍ ഇങ്ങനെ പറയുന്നത്.

 മടിയില്‍ കനമില്ല

മടിയില്‍ കനമില്ല

കൊച്ചുവെളുപ്പന്‍ കാലത്ത് ജനങ്ങളെ ഭയന്നും ഒളിച്ചും തലയില്‍ മുണ്ടിട്ടു NIA ഓഫീസില്‍ ഒളിച്ചു കയറിയ ആള്‍ ഫേസ്ബുക്കില്‍ വീരസ്യം കാണിച്ചിട്ടെന്തുകാര്യം ?ധൈര്യവും ആണത്തവും അവശേഷിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ജലീല്‍ പകല്‍ വെളിച്ചത്തില്‍ പോകണമായിരുന്നു. ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ല, മടിയില്‍ കനമില്ല, എന്നൊക്കെയുള്ള അറുപഴഞ്ചന്‍ ക്ലിഷേകള്‍ കേള്‍ക്കുമ്പോള്‍ ജനം പൊട്ടിച്ചിരിക്കുന്നു.

കടുത്ത സാമ്പത്തിക ദുരിതത്തില്‍

കടുത്ത സാമ്പത്തിക ദുരിതത്തില്‍

ഡിജിറ്റല്‍ കാലത്തെ കള്ളന്മാര്‍ മടിയില്‍ ഒന്നും കൊണ്ടു നടക്കാറില്ല ;അതുകൊണ്ടാണ് മടിയില്‍ കനമില്ലാത്തത്.മറ്റ് ചില കള്ളന്മാരുടെ കാര്യമാണെങ്കില്‍ ബിനാമികളുടെ മടിയിലേ കനം കാണുകയുള്ളു.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ അദ്ദേഹം കടുത്ത സാമ്പത്തിക ദുരിതത്തില്‍ കഴിയുകയാണെന്ന് മനസിലാകും.റെഡ്ക്രാസന്റ്‌റ് പോലുള്ള വല്ല ഏജന്‍സിയും ഈ ദാരിദ്രമറിഞ്ഞ് മന്ത്രിയെ സഹായിക്കാനെത്താതിരിക്കില്ല.ഒരാളും സ്വപ്നത്തില്‍ പോലും കരുതാത്ത ദാരിദ്രമാണ് സാമ്പത്തിക ഞെരുക്കമാണ് ജലീല്‍ അനുഭവിക്കുന്നത്.സ്വപ്നയോടെങ്കിലും ഇക്കാര്യം തുറന്ന് പറയാമായിരുന്നു.

തലയില്‍ മുണ്ടിട്ട് ഓടുക

തലയില്‍ മുണ്ടിട്ട് ഓടുക

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രവര്‍ത്തന മേഖല എന്തായിരുന്നുവെന്ന് ഇതിനോടകം പൊതുജനത്തിന് മനസിലായി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മന്ത്രി നല്‍കുന്ന സംഭവനകളില്‍ പ്രധാനം ചോദ്യം ചെയ്യലിന് തല കുമ്പിട്ടിരിക്കുക, തലയില്‍ മുണ്ടിട്ടു ഓടി മറയുക തുടങ്ങിയവയാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു കുറ്റവാളിയായി പ്രതി കൂട്ടില്‍ നില്‍ക്കുന്നത് കണ്ടുകൊണ്ടാണ് കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയും ഉറക്കമുണരുന്നത്. ഒന്നാന്തരം മാതൃക :നാട്ടുരോട് കള്ളം പറഞ്ഞിട്ട് സത്യം ജയിക്കുമെന്ന് വീമ്പിളക്കുന്ന മന്ത്രി എന്ന പ്രത്യേകതയും ജലീലിന് സ്വന്തം.

ഐക്യം സ്വാഭാവികം

ഐക്യം സ്വാഭാവികം

അവിശുദ്ധ കൂട്ടുകെട്ടിനെ ന്യായികരിക്കാന്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ജലീലിനെ സത്യവിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
വിശുദ്ധഗ്രന്ഥത്തെ രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്ന കോടിയേരി ബാലകൃഷ്ണന് ജലീലിനോട് പ്രേത്യേക മാനസിക ഐക്യമുണ്ട്.
ജലീലിനെ പോലെ സ്വന്തം മകനും അന്വേഷണ ഏജന്‍സികള്‍ക്കുമുന്നില്‍ തലകുമ്പിട്ടിരിക്കേണ്ടി വന്നു ;ഇനിയും ഇരിക്കുവാനുണ്ട് ;സമാന അനുഭവസ്ഥര്‍ക്ക് ഐക്യം സ്വാഭാവികം.

English summary
congress leader pt thomas against KT Jaleel and Kodiyeri balakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X