• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുഖ്യമന്ത്രി നോ പറഞ്ഞാല്‍ സൈബര്‍ കൊടിസുനിമാര്‍ നാവടക്കും; കണ്ണില്‍ പൊടിയിടാന്‍ അന്വേഷണ പ്രഹസനം'

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്. സൈബര്‍ ആക്രമണത്തെ നിയന്തിക്കാനെന്ന വ്യാജേന സര്‍ക്കാര്‍ പുതിയ മാധ്യമ നിയന്ത്രണത്തിന് അന്തിമ രൂപം നല്‍കിയെന്നും ഇതിന് പിന്നില്‍ മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള തന്ത്രമാണെന്നും പിടി തോമസ് എംഎല്‍എ ആരോപിച്ചു.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം പുകമറയാണെന്നും സൈബര്‍ ടീം മുഖ്യമന്ത്രിയുടെ ചാവേര്‍ പടയാണെന്നും പിടി തോമസ് വിമര്‍ശിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പിടി തോമസ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;

മാധ്യമ നിയന്ത്രണം

മാധ്യമ നിയന്ത്രണം

സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന വ്യാജേന പുതിയ മാധ്യമ നിയന്ത്രണത്തിന് സര്‍ക്കാര്‍ അന്തിമ രൂപം നല്‍കി.

മാധ്യമങ്ങളുടെ വായടിപ്പിനക്കുള്ള തന്ത്രമാണിതിന് പിന്നില്‍. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ വ്യാജവാര്‍ത്തകളായി കണ്ട് അത് പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമങ്ങളെ തളക്കും എന്നതാണ് പുതിയ കരി നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.

അണിയറയില്‍

അണിയറയില്‍

ഭരണകൂടത്തിനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ഉയരുന്ന ആരോപണങ്ങളെ വ്യക്തിഹത്യയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി നിയമ നടപടി സ്വീകരിക്കാനും നീക്കമുണ്ട്.സര്‍ക്കാരിന് അനിഷ്ടമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലേഖകന്മാരോടും മാധ്യമ സ്ഥാപങ്ങളോടും വിശദികരണം തേടുക, വാര്‍ത്തയുടെ ഉറവിടം (source) വെളുപ്പെടുത്താന്‍ നിര്‍ബന്ധിക്കുക,തുടങ്ങി മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലാക്കാനും, ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമുള്ള പുതിയ നിയന്ത്രണങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്.

 സൈബര്‍ ഡോം

സൈബര്‍ ഡോം

വാര്‍ത്ത സര്‍ക്കാരിന് ഹിതകരമല്ലാതെ വന്നാല്‍ ആ വാര്‍ത്തയെ വ്യജവാര്‍ത്തയായി പരിഗണിച്ചു പോലീസ് നടപടിക്ക് വിധേയമാക്കുന്ന വിധമാണ് വാര്‍ത്ത നിയന്ത്രണം നടപ്പിലാക്കുക. ഇതിനായി പോലീസിന്റെ സൈബര്‍ ഡോം ഉള്‍പ്പെടെയുള്ളസംവിധാനങ്ങളെ ഉപയോഗപ്പെടുത്തും.

ഉപചോദ്യങ്ങള്‍

ഉപചോദ്യങ്ങള്‍

വാര്‍ത്ത ലേഖകരെ നിരീക്ഷിക്കാന്‍ പോലീസില്‍ പുതിയ സെല്‍ രൂപപ്പെടുത്തും.ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു വരുന്ന CPI ( M ) നേതാക്കള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം സംബന്ധിച്ച് ഒളിഞ്ഞും തെളിഞ്ഞും സൂചനകള്‍ നല്‍കി കഴിഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന CPI( M ) നേതാക്കളോട് അവതാരകര്‍ക്ക് ചോദ്യങ്ങള്‍ ആകാം, പക്ഷെ ഉപചോദ്യങ്ങള്‍ വിശദികരണത്തിനായുള്ള ഇടപെടലുകള്‍ തുടങ്ങിയവ അനുവദിക്കില്ല.

cmsvideo
  EIAക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി | Oneindia Malayalam
  അഗ്രസീവായ ആങ്കറിസം

  അഗ്രസീവായ ആങ്കറിസം

  മുഖ്യമന്ത്രിയുടെ പേര് തുടരെ ആവര്‍ത്തിക്കുന്നതും അനുവദിക്കില്ല...ഇങ്ങനെ പോകുന്നു മാധ്യമങ്ങള്‍ക്കുള്ള തിട്ടൂരം.'അഗ്രസീവായ ആങ്കറിസം ' നിയന്ത്രിക്കുമെന്ന് ഒരു CPI (M) എം. എല്‍. എ ചാനല്‍ ചര്‍ച്ചയില്‍ പ്രഖ്യാപിച്ചിരുന്നു.മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ CPI ( M ) സൈബര്‍ വിഭാഗങ്ങള്‍ അധിക്ഷേപവും അവഹേളനവും തുടരുന്ന സാഹചര്യത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. പത്രസമ്മേളനത്തില്‍ പരാതിയെ പരിഹസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

   അറസ്റ്റ്

  അറസ്റ്റ്

  പ്രമുഖ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ടതോടെ കണ്ണില്‍ പൊടിയിടാന്‍ അന്വേഷണ പ്രഹസനവും പ്രഖ്യാപിച്ചു. എന്നാല്‍ ഇതിന്റെ മറവില്‍ സര്‍ക്കാരിനു ഇഷ്ടമില്ലാത്തവരെ കൈകാര്യം ചെയ്യാനുള്ള ഗൂഡതന്ത്രം പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി തയ്യാറാക്കി കഴിഞ്ഞു.മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനം നടത്തുന്നവരെ വ്യക്തിഹത്യയുടെ പേര് പറഞ്ഞു അറസ്റ്റ് ചെയ്യാനാണ് പുതിയ നീക്കം.

  സൈബര്‍ സഖാക്കള്‍

  സൈബര്‍ സഖാക്കള്‍

  മുഖ്യമന്ത്രിയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനും ഷെയര്‍ ചെയ്തതിനും ഇതിനോടകം അനവധിപേര്‍ക്കെതിരെ കേസ്സ് നിലവിലുണ്ട്. പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയെ ചാരി പത്രമാരണ നിയമത്തിനാണ് പിണറായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്.വനിതകള്‍ ഉള്‍പ്പെടയുള്ള മാധ്യമ CPI (M) സൈബര്‍ സഖാക്കള്‍ ആക്രമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.അങ്ങോട്ട് കൊടുത്താല്‍ഇങ്ങോട്ട് കിട്ടുമെന്നായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടി.

  കൊടിസുനിമാര്‍

  കൊടിസുനിമാര്‍

  പോലീസ് അന്വേഷണം പുകമറമാത്രമാണ്. CPI( M) സൈബര്‍ ടീം മുഖ്യമന്ത്രിയുടെ ചാവേര്‍ പടയാണ്.മുഖ്യമന്ത്രി നോ പറഞ്ഞാല്‍ സൈബര്‍ കൊടിസുനിമാര്‍ നാവടക്കും.സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ സ്വന്തം മക്കളുടെ പ്രായമില്ലാത്ത മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നത് നോക്കി രസിക്കുന്നു;

  ഒന്നാന്തരം കാഴ്ച.

  English summary
  congress leader PT Thomas MLA Against CM Pinarayi vijayan and Cyber attack aginst Media Persons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X