• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിലെ കോൺഗ്രസും ദില്ലിയിലെ കോൺഗ്രസും രണ്ടും രണ്ടോ? കേരളസഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി!

cmsvideo
  Rahul Gandhi Congratulated Lok Kerala Sabha | Oneindia Malayalam

  തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നുമുതൽ മൂന്നുവരെ തിരുവനന്തപുരത്ത് നടക്കുകയാണ്. 'ഒന്നിക്കാം, സംവദിക്കാം, മുന്നേറാം' എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒന്നിന്‌ വൈകിട്ട്‌ അഞ്ചിന്‌ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ആണ് ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരും ജനപ്രതിനിധികളും പ്രമുഖ പ്രവാസികളും സാഹിത്യകാരന്മാരും പങ്കെടുത്തിരുന്നു.

  രണ്ടിന്‌ രാവിലെ ഒമ്പതിന്‌ നിയമസഭാ സമുച്ചയത്തിലെ സ്ഥിരംവേദിയിൽ സമ്മേളനത്തിന്‌ തുടക്കമാവും. ലോക കേരളസഭ-നിയമ നിർമാണത്തിനുള്ള കരട്‌ ബില്ലിന്റെ അവതരണവും നടക്കും. മൂന്നിന്‌ വിവിധ ചർച്ചകളുടെ സമാപനവും മുഖ്യമന്ത്രിയുടെ മറുപടിയുമുണ്ടാകും. പകൽ ഒന്നിന്‌ സ്‌പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ സാംസ്‌കാരികോത്സവം, മാധ്യമ സെമിനാർ, പ്രവാസി സാഹിത്യ സമ്മേളനം എന്നിവയും നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്.

  പ്രതിപക്ഷം വിട്ടു നിന്നു

  പ്രതിപക്ഷം വിട്ടു നിന്നു

  എന്നാൽ പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ലോക കേരള സഭ ധൂർത്താണെന്ന് ആരോപിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ട് നിന്നത്. എന്നാൽ ഇതേസമയത്ത് കോൺഗ്രസിന്‍റെ ദേശീയ നേതാവ് പരിപാടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. പ്രതിപക്ഷ വിമർശനത്തിനിടെ ലഭിച്ച രാഹുലിന്‍റെ കത്തിന് മുഖ്യമന്ത്രി നന്ദിയറിയിക്കുകയും ചെയ്തു. രാഹുലിന്‍റെ അഭിനന്ദനത്തിന് ട്വീറ്ററിലൂടെയാണ് മുഖ്യമന്ത്രി നന്ദിയറിയിച്ചിരിക്കുന്നത്. രാഹുലിന്റെ കത്തും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

  47 രാജ്യങ്ങളിലെ പ്രതിനിധികൾ

  47 രാജ്യങ്ങളിലെ പ്രതിനിധികൾ

  ഇന്ത്യയടക്കം 47 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ നിക്ഷേപം നടത്താമെന്നും ഏത് മേഖലയില്‍ വേണമെങ്കിലും നിക്ഷേപം നടത്താനും അതിന്‍റെ പുരോഗതി മനസിലാക്കാനും സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന വേദിയിൽ പറഞ്ഞിരുന്നു. ജിസിസി (ഗൾഫ്), സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത്‌ ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ, മറ്റ്‌ രാജ്യങ്ങളടക്കം എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള 47 രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ പ്രതിനിധികളാണ്‌ നൂറോളം പേർ. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 42ഉം പ്രവാസം കഴിഞ്ഞെത്തിയ ആറു പ്രതിനിധികളും വിവിധ മേഖലയിലെ 30 പ്രമുഖരും അടങ്ങുന്നതാണ്‌ പ്രവാസി പ്രാതിനിധ്യം. ഇവർക്കുപുറമെ പ്രത്യേക ക്ഷണിതാക്കളും പരിപാടിയിൽ പങ്കെടുക്കും.

  നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്ക്

  നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്കിനെക്കുറിച്ചാണ് ലോക കേരളസഭ ചർച്ച ചെയ്യുക. ലോക കേരളസഭ ഒരു സ്ഥിരം സംവിധാനമെന്നനിലയിൽ സംസ്ഥാന സർക്കാർ ഒരു നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കരട് ബില്ലും ചർച്ച ചെയ്യും. സഭയ്‌ക്ക്‌ സ്ഥിരം വേദിയായി. അതിനു നിയമത്തിന്റെ പിൻബലം ഉറപ്പാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ‌ വ്യക്തമാക്കിയിരുന്നു.

  കേരളത്തിന് പ്രയോജനമില്ല

  കേരളത്തിന് പ്രയോജനമില്ല

  എന്നാൽ ലോക കേരളസഭ പ്രവാസികൾക്കോ കേരളത്തിനോ പ്രയോജനമുണ്ടാക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. അതേസമയം വാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കോടികള്‍ മുടക്കി ലോക കേരളസഭ സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് പരിപാടി ബഹിഷ്‌കരിച്ചവരെ അഭിനന്ദിച്ച് ഇന്‍കാസ് ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും രംഗത്തെത്തിയിരുന്നു. യുഎഇയിലെ യുഡിഎഫ് പ്രവര്‍ത്തകരാണ് ലോക കേരളസഭ പരിപാടികള്‍ ബഹിഷ്‌കരിച്ചത്. ഇത് വെറും പ്രതിഷേധമല്ലെന്നും പ്രവാസികളെ വഞ്ചിക്കുന്ന സര്‍ക്കാരിനോടുളള കനത്ത താക്കീതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രവാസികളുടെ പേരില്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ കൂട്ടധർണ്ണയും നടന്നിരുന്നു.

  English summary
  Congress leader Rahul Gandhi cangratulates Lok Kerala Sabha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X