രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കും
മലപ്പുറം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി. ഞായറാഴ്ച്ച വൈകിട്ട് 6മണിയോടെയാണ് ദില്ലിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ രാഹുല്‍ഗാന്ധി കരിപ്പൂരില്‍ എത്തിയത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും വയനാട് നിയോജക മണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നടക്കുന്ന ട്രാക്ടര്‍ റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഇന്ന് ഉച്ചക്ക് 12.30ന് തൃക്കൈപ്പറ്റ മുതല്‍ മുട്ടില്‍ ബസ്റ്റോപ്പ് വരെ ആറ് കിലോമീറ്റര്‍ ദൂരം ആണ് ട്രാക്ടര്‍ റാലി നടക്കുന്നത്. നൂറോളം ട്രാക്ടറുകളും, ആയിരത്തോളം കര്‍ഷക തൊഴിലാളികളും രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമനത്തിന് എതിരെയും അശാസ്ത്രീമായ രീതിയില്‍ വനമേഖലക്ക് ചുറ്റും ബഫര്‍ സോണ്‍ സ്വീകരിക്കുകയും,തന്മൂലം വയനാടിന്റെ മൂന്നിലൊന്ന് ഭാഗം മനുഷ്യ വാസ യോഗ്യമല്ലാതാകുകയും ചെയ്യാനുള്ള നിക്കത്തിന് എതിരെയും, ഇന്ധനവില വര്ധനവിനെതിരെയുമാണ് ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നത്.

റാലിക്ക് ശേഷം കര്‍ഷക സംഗമത്തെ അദ്ദേഹം അഭിസംബോധന ചെയ്ത് 2 മണിയോടെ വയനാട് ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് തിരിക്കും. വാണിയമ്പലം റെയില്‍വേ പ്ലാറ്റ്ഫോം, ചെറുകോട് വനിത സഹകരണ സംഘം രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, നിലമ്പൂരില്‍ ആദിവാസി സംഗമം ഉദ്ഘാടനം തുടങ്ങിയ പരിപാടികളോടെ അന്നേ ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കും.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
23ന് എടവണ്ണ ഓര്‍ഫനേജ് പോളിടെക്നിക് സ്കൂള്‍ ഉദ്ഘാടനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.11.30 സീതിഹാജി മെമ്മോറിയല്‍ ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി 12.30ന് കുഴിമണ്ണ ഹൈടെക് സ്കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ അദ്ദേഹത്തിന്റെ പരിപാടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് 1.40ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിന് നിന്നും തിരുവനന്തപുരത്തെത്തി. യുഡുഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications