Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി എത്ര ഭേദം: ശശികല ടീച്ചര്‍ക്ക് ഉണ്ണിത്താന്റെ ചുട്ട മറുപടി, സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ്

വാതരോഗം വന്ന് തളര്‍ന്നുകിടക്കുന്ന ഹിന്ദുക്കള്‍ വരെ ചാടിയെഴുന്നേറ്റ് ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള വര്‍ഗീയ പ്രസംഗം - ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറുടെ പ്രസംഗത്തെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ വിശേഷിപ്പിച്ചതാണ് ഇത്.

തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ ദീപ നിശാന്തിനെതിരായ നടപടി ചര്‍ച്ച ചെയ്യവേ റിപ്പോര്‍ട്ടര്‍ ചാനലിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഒരു യാത്രയ്ക്കിടെ നിങ്ങളുടെ പ്രസംഗം ഞാന്‍ കേട്ടു എന്ന് പറഞ്ഞാണ് ഉണ്ണിത്താന്‍ ശശികല ടീച്ചറെ വിമര്‍ശിച്ചു തുടങ്ങിയത്. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയ്ക്ക് വളരെ ഇഷ്ടമായി.

മദനിയൊക്കെ എന്ത്

മദനിയൊക്കെ എന്ത്

ഞാനൊക്കെ ധരിച്ചുവെച്ചത് ഈ മദനിയാണ് ഏറ്റവും തീവ്രവാദപരപമായി പ്രസംഗം നടത്തുന്നത് എന്നാണ്. എന്നാല്‍ ഇതിന് മുന്നില്‍ മദനിയൊന്നും ഒന്നുമല്ല - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശശികല ടീച്ചറുടെ മുഖത്ത് നോക്കി തുറന്നടിച്ചു.

നിരോധിക്കേണ്ടതാണ് ഇതൊക്കെ

നിരോധിക്കേണ്ടതാണ് ഇതൊക്കെ

ഒരു മതേതര രാജ്യത്ത് നിരോധിക്കേണ്ട പ്രസംഗങ്ങളാണ് ഇതൊക്കെ. പ്രസംഗം നിരോധിക്കുക മാത്രമല്ല, അധ്യാപകവൃത്തിയില്‍ നിന്നും എന്നേ ടീച്ചറെ പുറത്താക്കുകയും ചെയ്യേണ്ടതായിരുന്നു.

വെല്ലുവിളി നികേഷിനോടും

വെല്ലുവിളി നികേഷിനോടും

ശശികല ടീച്ചറുടെ ഏതെങ്കിലും ഒരു പ്രസംഗം റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പ്രേക്ഷകരെ കേള്‍പ്പിക്കാമോ എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചാനല്‍ തലവനായ നികേഷ് കുമാറിനെ വെല്ലുവിളിക്കുകയും ചെയ്തു

തമ്മിലടിപ്പിക്കല്ലേ പ്ലീസ്

തമ്മിലടിപ്പിക്കല്ലേ പ്ലീസ്

മതേതര രാജ്യമായ ഇന്ത്യയില്‍ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശശികല ടീച്ചറോട് അഭ്യര്‍ഥിക്കുന്നു

ഇതാണോ ടീച്ചര്‍ ചെയ്യേണ്ടത്

ഇതാണോ ടീച്ചര്‍ ചെയ്യേണ്ടത്

കുട്ടികളെ ഉപദേശിക്കുകയും നേര്‍വഴിക്ക് നയിക്കുകയും ചെയ്യേണ്ട ആളാണ് ടീച്ചര്‍. ആ ടീച്ചര്‍ ഇങ്ങനെയൊക്കെ ചെയ്യാമോ.

വര്‍ഗീയത കുത്തിവെക്കരുത്

വര്‍ഗീയത കുത്തിവെക്കരുത്

കുട്ടികളുടെ മനസില്‍ വര്‍ഗീയത കുത്തിവെക്കുകയാണ് ടീച്ചര്‍ ചെയ്യുന്നത്. അങ്ങനെ ചെയ്യേണ്ട ആളല്ല നിങ്ങള്‍

ഇത് മര്യാദയാണോ

ഇത് മര്യാദയാണോ

ഹിന്ദുരാഷ്ട്രത്തിന് വേണ്ടി ശമ്പളം വാങ്ങി ഇങ്ങനെ ഹൈന്ദവവത്ക്കരണം നടത്തുന്നത് മര്യാദയാണോ എന്ന് ആലോചിക്കണം

ടീച്ചറായത് കൊണ്ട് എല്ലാം അറിയണമെന്നില്ല

ടീച്ചറായത് കൊണ്ട് എല്ലാം അറിയണമെന്നില്ല

ടീച്ചര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ ഞാനങ്ങോട്ട് പറഞ്ഞുതരാം. കേരളവര്‍മ കോളേജ് മാനേജ്‌മെന്റ് എന്ന് പറയുന്നത് തൃശ്ശൂര്‍ ഡി സി സി പ്രസിഡണ്ടായ ഭാസ്‌കരന്‍ നായരാണ്. ദേവസ്വം ബോര്‍ഡാണ് മാനേജ്‌മെന്റ്. അതിനെ നിയമിച്ചത് ഞങ്ങളുടെ സര്‍ക്കാരാണ്.

വിമര്‍ശകര്‍ ഇഷ്ടം പോലെ

വിമര്‍ശകര്‍ ഇഷ്ടം പോലെ

തീവ്ര ഹിന്ദുത്വ പ്രസംഗങ്ങള്‍ നടത്തുന്ന കെ പി ശശികല ടീച്ചര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശകരുണ്ട്.

പാര്‍ട്ടി വേറെ ഇത് വേറെ

പാര്‍ട്ടി വേറെ ഇത് വേറെ

കോണ്‍ഗ്രസ് പാര്‍ട്ടിക്കാര്‍ അല്ലാത്തവര്‍ പോലും ശശികല ടീച്ചര്‍ക്കെതിരായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട് എന്നതാണ് ഏറെ രസകരം.

വീഡിയോ കാണൂ

റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ശശികല ടീച്ചറെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിക്കുന്ന വീഡിയോ കാണൂ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+