വോട്ടെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന്റെ നെഞ്ചത്ത് വെടിപൊട്ടിച്ച് ഒളിക്യാമറ; ഉണ്ണിത്താന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: നിമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു കോണ്‍ഗ്രസിനെ വലിയ പ്രതിരോധത്തിലാക്കുന്ന ഒരു ഒളിക്യാമറ വാര്‍ത്ത പുറത്ത് വന്നത്. കാസര്‍കോട് എംപിയായ രാജ്മോഹന്‍ ഉണ്ണിത്താന് ആയിരുന്നു ആ ഒളിക്യാമറയില്‍ പെട്ടത്.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം
കൈപ്പത്തിക്ക് കുത്തിയാല്‍ താമരയ്ക്ക് വോട്ട്; കല്‍പ്പറ്റയില്‍ പരാതി, മൂന്ന് വോട്ട് മാറി
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും നേതാക്കന്മാര് ബിജെപിയിലേക്ക് പോകും എന്നും ആണ് രാജ്മോഹന്‍ ഉണ്ണിത്താന് ടൈംസ് നൗ ചാനലിന്റെ ഒളിക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. വിശദാംശങ്ങള്‍...

കോണ്‍ഗ്രസ് ഇല്ല, ഗ്രൂപ്പ് മാത്രം
കേരളത്തില്‍ കോണ്‍ഗ്രസ് ഏറെ ദുര്‍ബ്ബലമാണെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന് ചാനല്‍ ലേഖികയോട് പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയല്ല, രണ്ട് ഗ്രൂപ്പുകളാണ് കേരളത്തിലുള്ളത്. കേരളത്തില്‍ കോണ്‍ഗ്രസിന് ഭാവി ഇല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറയുന്നുണ്ട്.

ബിജെപിയിലേക്ക് പോകും
കോണ്‍ഗ്രസില്‍ രണ്ട് ഗ്രൂപ്പുകളാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ഗ്രൂപ്പിന്റെ നേതാക്കളോട് മാത്രമാണ് പ്രവര്‍ത്തകര്‍ക്ക് കൂറുള്ളത്. കോണ്‍ഗ്രസില്‍ അതൃപ്തിയുള്ളവര്‍ ബിജെപിയിലേക്ക് പോവുകയാണ് എന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറയുന്നുണ്ട്.

കോണ്‍ഗ്രസിന്റെ അന്ത്യം
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുന്നത് തടയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല എന്നതാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മറ്റൊരു പരാതി. ഈ തിരഞ്ഞെടുപ്പില്‍ കൂടി തോറ്റുകഴിഞ്ഞാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അന്ത്യമാകുമെന്നും അദ്ദേഹം പറയുന്നുണ്ട്.

നേരത്തേയും പറഞ്ഞു
ഒളിക്യാമറയില്‍ അറിയാതെ പെട്ടപ്പോള്‍ പറഞ്ഞത് മാത്രമല്ല ഇക്കാര്യങ്ങള്‍ എന്നതും യാഥാര്‍ത്ഥ്യമാണ്. ഈ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോടും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞിരുന്നു.

എന്തുകൊണ്ട് രാജ്മോഹന്‍ ഉണ്ണിത്താന്
കേരളത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക സ്ഥാനത്തുള്ള ആളൊന്നും അല്ല രാജ്മോഹന്‍ ഉണ്ണിത്താന്. എന്നിട്ടും ടൈംസ് നൗ എന്തുകൊണ്ട് രാജ്മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായങ്ങള്‍ ഒളിക്യാമറയില്‍ കുടുക്കി എന്ന മട്ടിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നേതൃത്വത്തിനെതിരെ മുമ്പും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ള ആളാണ് രാജ്മോഹന്‍ ഉണ്ണിത്താന്.

ചാക്കോ പറഞ്ഞതും
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് പിസി ചാക്കോ പറഞ്ഞതും ഏതാണ്ട് ഇതേ കാര്യങ്ങളാണ്. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ലെന്നും രണ്ട് ഗ്രൂപ്പുകളും മാത്രമാണുള്ളത് എന്നായിരുന്നു ചാക്കോയുടെ വിമര്‍ശനം. തനിക്ക് പിറകെ അസംതൃപ്തരായ മറ്റ് ചില നേതാക്കളും കോണ്‍ഗ്രസ് വിടുമെന്ന് പിസി ചാക്കോ പറഞ്ഞിരുന്നു.

നാണക്കേട്
എന്തായാലും വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഇത്തരം ഒരു ഒളി ക്യാമറയില്‍ മുതിര്‍ന്ന നേതാവും എംപിയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങള്‍ പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നത് കണ്ടറിയണം.
അവസാന ലാപ്പിലെ എല്‍ഡിഎഫ് അബദ്ധങ്ങള്‍... പരനാറി മുതല്‍ പാല് സൊസൈറ്റി വരെ!
നിയമസഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ മാറ്റത്തിന്റെ തരംഗമാണ് അലയടിക്കുന്നതെന്ന് രമേശ് ചെന്നിത്തല
സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം