കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്റ്റാര്‍ട്ടപ്പ് മിഷനിലെ പദവി അമേരിക്കന്‍ വനിത രാജി വെച്ചത് കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയരൊക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെ കേരള സ്റ്റാർട്ടപ്പ് മിഷനിലെ സീനിയർ ഫെലോ ആയ ലാബി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പദവി രാജിവെച്ചിരുന്നു. അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജ്ജിനെ സ്റ്റാർട്ടപ്പ് മിഷനിൽ ഉയർന്ന തസ്തികയിൽ നിയമിച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതിന് പിന്നാലെയാണ് ഇവരുടെ രാജി. എന്നാല്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെയും ലാബി ജോര്‍ജ്ജിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നു.

ഒരു വിദേശവനിത ഒരു സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിതയായി എന്നത് ചെറിയകാര്യമല്ല. കേരളത്തിൽ പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർ വർഷങ്ങളോളം കാത്തിരുന്നിട്ടും അവരെ തഴഞ്ഞ് ഇത്തരമൊരു പിൻവാതിൽ നിയമനം നടത്തിയതിന് പിന്നിലെ ഗുഢോദ്ദേശം വെളിച്ചത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു. പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

chenni

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam

ലാബി ജോർജ്ജ് സ്റ്റാര്‍ട്ട്അപ് മിഷനിലെ ഫെലോ സ്ഥാനം രാജി വെച്ചത് കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു. ഈ അമേരിക്കൻ പൗരയുടെ നിയമനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും പിന്നീട് സർക്കാർ ഒട്ടേറെ വിവാദങ്ങളിൽ പ്രതിസ്ഥാനത്ത് നിൽക്കുകയും ചെയുന്ന സാഹചര്യത്തിലാണ് ഇവർ രാജി വെച്ചത്.

ഒരു വിദേശവനിത ഒരു സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിതയായി എന്നത് ചെറിയകാര്യമല്ല. കേരളത്തിൽ പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർ വർഷങ്ങളോളം കാത്തിരുന്നിട്ടും അവരെ തഴഞ്ഞ് ഇത്തരമൊരു പിൻവാതിൽ നിയമനം നടത്തിയതിന് പിന്നിലെ ഗുഢോദ്ദേശം വെളിച്ചത്തു വരേണ്ടതുണ്ട്.

ഐ.ടി. വകുപ്പിന്റെ കരാർ നിയമനങ്ങളിൽ സുതാര്യത ഇല്ല. അടിസ്ഥാന യോഗ്യതയില്ലാത്ത പലരും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ജോലി നേടിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണം.

English summary
congress leader ramesh chennithala about labby george appoinment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X