കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ് ഭീകരന്‍മാരുടെ അതേ വാദമാണ് സിപിഎം കൊലയാളികളും ചെയ്യുന്നത്: വിമര്‍ശനവുമായി ചെന്നിത്തല

  • By
Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകത്തിൽ സിപിഎമ്മിനുള്ള പങ്ക് വ്യക്തമാക്കുകയാണ് കൊലക്കേസ് പ്രതിയും പെരിയ ലോക്കല്‍ സെക്രട്ടറി കൂടിയായ എന്‍. ബാലകൃഷ്ണന്‍ വിവാദപ്രസംഗത്തിലൂടെ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കോണ്‍ഗ്രസിന് ചിരി: ബിജെപിയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രമേശ് ജാര്‍ഖിഹോളികോണ്‍ഗ്രസിന് ചിരി: ബിജെപിയില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെയ്ക്കാനൊരുങ്ങി രമേശ് ജാര്‍ഖിഹോളി

"ധര്‍മ സംസ്ഥാപനത്തിനായി അമ്മാവനായ കംസനുള്‍പ്പെടെ ഒട്ടേറെ ആളുകളെ വധിച്ചയാളാണു ശ്രീകൃഷ്ണന്‍. അതുകൊണ്ട് അദ്ദേഹത്തെ കൊലയാളി എന്ന് വിളിക്കുന്നുണ്ടോ"? എന്നാണ് എകെജി ഭവന്‍ പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായ എന്‍ ബാലകൃഷ്ണന്‍ പറഞ്ഞത്.

 cpim

ക്രൂരമായ കൊലപാതകത്തെ ധാർമികമായി ശരിയാണെന്ന് വരുത്തി തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം സെക്രട്ടറിയേറ്റംഗം പി ജയരാജന്റെ സാന്നിധ്യത്തിലാണ് ജാമ്യത്തിലിറങ്ങിയ പ്രതിയുടെ കൊലവിളി പ്രസംഗം. ആസൂത്രിതമായി നടന്ന കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ സിപിഎമ്മിലെ ഉന്നതർക്ക് പങ്കുണ്ടെന്നു ഇതോടെ തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

'ബാഹുബലിയായി ട്രംപ്, ശിവകാമിയായി മെലാനിയ'; ഇന്ത്യാ സന്ദര്‍ശനത്തിന് മുന്‍പ് വീഡിയോ പങ്കുവെച്ച് ട്രംപ്'ബാഹുബലിയായി ട്രംപ്, ശിവകാമിയായി മെലാനിയ'; ഇന്ത്യാ സന്ദര്‍ശനത്തിന് മുന്‍പ് വീഡിയോ പങ്കുവെച്ച് ട്രംപ്

കൊലപാതകത്തിന് ശേഷം നടന്ന അക്രമപരമ്പരകളും ഇതിന് തെളിവാണ്. കൊലക്കേസ് പ്രതികൾ സിപിഎമ്മുകാരായതിനാലാണ്, സിബിഐ അന്വേഷണം തടസപ്പെടുത്താൻ സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കുന്നത്. ഇരട്ടകൊലപാതക കേസ് കേരളാപോലീസ് അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടും എന്ന ആശങ്കയെ ശരിവയ്ക്കുന്നതാണ് ബാലകൃഷ്ണന്റെ പ്രസംഗം. ഐ എസ് ഭീകരന്മാർ കൊലനടത്തിയ ശേഷം ന്യായീകരിക്കുന്ന അതേ വാദമാണ് സിപിഎം കൊലയാളികളും ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
congress leader ramesh chennithala against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X