'പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടാന്‍ നോക്കേണ്ട'; സുധാകരന്റെ അറസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കെ സുധാകരനെ അറസ്റ്റ് ചെയ്തത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ടിയ പ്രേരിതമാണെന്നും പ്രതിപക്ഷ നേതാക്കളെ പിണറായി ഓല പാമ്പ് കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
'അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയും ജനശ്രദ്ധ തിരിക്കാനുളള തന്ത്രത്തിന്റെ ഭാഗമാണ് ഈ നാടകങ്ങളൊക്കെ ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിന്റെ വായ് അടപ്പിക്കാമെന്ന് കരുതിയാല്‍ പിണറായിയും ഗോവിന്ദന്‍ മാഷും മൂഢസ്വര്‍ഗ്ഗത്തിലാണ്'.

'സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കുന്ന മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വജയനും ഒരു ഭാഗത്ത് പാര്‍ട്ടി ക്രിമിനലുകള്‍ പോലീസിന്റെ മുന്നിലുടെ വിലസുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്ന പൊലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം കളിയാക്കി സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും'. - ചെന്നിത്തല പറഞ്ഞു.
അതേസമയം, കെ പി സി സി പ്രസിഡന്റ് കെ .സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. ജൂണ്‍ 24ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിക്കണമെന്നും ടി യു രാധാകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications