Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്രീജിത്ത് പണിക്കർ താങ്കള്‍ ഒറിജിനൽ സംഘി നിരീക്ഷകനാണ്, അത് വില്‍ക്കാന്‍ വ്യാജ നിഷ്പക്ഷനാകുന്നു'

തിരുവനന്തപുരം: ചാനൽചർച്ചകളിൽ സജീവ സാന്നിധ്യമായ ശ്രീജിത്ത്​ പണിക്കരുടെ രാഷ്ട്രീയം ഏതെന്നതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഏറെ നാളായി ഉയരുന്നുണ്ട്. ശ്രീജിത് പണിക്കര്‍ക്ക് ബിജെപി ബന്ധം ഉണ്ടെന്ന് ആരോപിച്ച് ഇടത് നേതാക്കള്‍ നേരത്തെ ചാനലിന് അകത്തും പുറത്തുമായി പരസ്യമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തന്നെ വലത് നിരീക്ഷകന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ പോലും നിശിതമായ വിമര്‍ശനമായിരുന്നു ശ്രീജിത്ത് പണിക്കര്‍ നടത്തിയത്.

ഈ ഒരു വിഷയത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടുത്തിടെ മീഡിയ വണ്‍ ചര്‍ച്ചയില്‍ നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ നിഷ്​പക്ഷ​നല്ല, ഒറിജിനൽ സംഘി നിരീക്ഷകനാണ് ശ്രീജിത്ത് പണിക്കരെന്നാണ് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

പൊതു മനസ്സിൽ ഇടം കിട്ടില്ല

പൊതു മനസ്സിൽ ഇടം കിട്ടില്ല

സംഘ പരിവാർ പരിസരത്തിൻ്റെ ഭാഗമായി പ്രത്യക്ഷമായി നിന്നാൽ കേരളത്തിൻ്റെ പൊതു മനസ്സിൽ ഇടം കിട്ടില്ല എന്ന ബോധ്യമാണ് തൻ്റെ രാഷ്ട്രീയ ബോധ്യത്തെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടു നിഷ്പക്ഷതയുടെ മുഖം മൂടി അണിയാൻ പണിക്കർ തയ്യാറാകുന്നതെന്ന് റിജില്‍ മാക്കുറ്റി അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വലതുപക്ഷ നിരീക്ഷകൻ

വലതുപക്ഷ നിരീക്ഷകൻ

നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ അദ്ദേഹത്തെ വലതുപക്ഷ നിരീക്ഷകൻ എന്ന് വിളിക്കാൻ പാടില്ല എന്നാണ് അയാൾ പറയുന്നത്.ശക്തമായ രാഷ്ട്രീയ വിമർശനം ഉയർത്തുമ്പോഴും അദ്ദേഹത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് ഉണ്ട് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.

ഒരു പരിധി വരെ

ഒരു പരിധി വരെ

സംഘ പരിവാർ പരിസരത്തിൻ്റെ ഭാഗമായി പ്രത്യക്ഷമായി നിന്നാൽ കേരളത്തിൻ്റെ പൊതു മനസ്സിൽ ഇടം കിട്ടില്ല എന്ന ബോധ്യമാണ് തൻ്റെ രാഷ്ട്രീയ ബോധ്യത്തെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടു നിഷ്പക്ഷതയുടെ മുഖം മൂടി അണിയാൻ പണിക്കർ തയ്യാറാകുന്നത്. അതിൽ അയാൾ ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്.

 സോഷ്യൽ മീഡിയ പരിസരം

സോഷ്യൽ മീഡിയ പരിസരം

പിന്നെ പണിക്കരുടെ സോഷ്യൽ മീഡിയ പരിസരം മുഴുവൻ
സംഘപരിവാർ അനുകൂലികളാണ്. അവരാണ് അയാളെ പിന്തുണക്കുന്നത് എന്നത് വളരെ കൃത്യമായി പരിശോധിച്ചാൽ മനസ്സിലാകും. നിഷ്പക്ഷൻ എന്ന് ശ്രീജിത്ത് പണിക്കരെ വിളിക്കാൻ എൻ്റെ രാഷ്ട്രീയ ബോധ്യം എന്നെ അനുവദിക്കില്ല.

കൗശലക്കാരനായ നിരീക്ഷകൻ

കൗശലക്കാരനായ നിരീക്ഷകൻ

സംഘ പരിവാർ രാഷ്ട്രീയ ബോധ്യത്തെ അത്രയേറെ കേരളം വെറുക്കുന്നു എന്നത് കൊണ്ടാണ് ശ്രീജിത്ത് പണിക്കർ എന്ന കൗശലക്കാരനായ നിരീക്ഷകൻ വലതുപക്ഷം എന്ന് പറയാൻ മടിക്കുന്നത്. അയാളുടെ വാക്കുകളുടെ ഇടയിൽ സംഘി ഛായം ഒളിഞ്ഞ് ഇരിക്കുന്നത് കാണാൻ കഴിയും. ശ്രീജിത്ത് പണിക്കർ താങ്കൽ ഒറിജിനൽ സംഘി നിരീക്ഷകനാണ്.അത് കേരളത്തിൽ വിൽക്കാൻ ഡ്യൂപ്ലിക്കേറ്റ് നിഷ്പക്ഷനാകുന്നു എന്നു മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+