കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് പകരക്കാരൻ ഉമ്മൻ ചാണ്ടി? കോൺഗ്രസ് യുവ നേതാവിന്റെ പോസ്റ്റിന് കൂട്ടപ്പൊങ്കാല

Google Oneindia Malayalam News

തൃശൂര്‍: ഒരു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്റെ കസേര ഉപേക്ഷിച്ചിറങ്ങിയത്. പദവി ഉപേക്ഷിച്ചുവെങ്കിലും രാഹുലിന്റെ നേതൃത്വത്തില്‍ തന്നെയാവും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിനകത്തെ പൊളിച്ച് പണികള്‍ നടക്കുക. രാഹുലിന് പകരക്കാരനെ കണ്ടെത്താനുളള ആലോചനകള്‍ കോണ്‍ഗ്രസില്‍ തകൃതിയായി നടക്കുന്നു.

കർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണംകർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണം

സുശീല്‍ കുമാര്‍ ഷിന്‍ഡെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടക്കമുളള മുതിര്‍ന്ന നേതാക്കളുടേ പേരുകളും ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും അടക്കമുളള യുവനേതാക്കളുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നു. അതിനിടെ കേരളത്തില്‍ നിന്നുളള യുവ കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

congress

തൃശൂരിലെ യുവ കോണ്‍ഗ്രസ് നേതാവായ ജോണ്‍ ഡാനിയേലിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. രാഹുലിന് പകരക്കാരന്‍ ഉമ്മന്‍ ചാണ്ടി ആയിരിക്കുമോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ജോണ്‍ ഡാനിയേലിന്റെ പോസ്റ്റ്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അടുത്ത എഐസിസി പ്രസിഡണ്ട് ? എന്നാണ് പോസ്റ്റില്‍ ജോണ്‍് ഡാനിയേല്‍ ചോദിച്ചിരിക്കുന്നത്.

ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുളളവര്‍ പോസ്റ്റില്‍ പൊങ്കാല തുടങ്ങി. ഉമ്മന്‍ ചാണ്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്ത് തുടങ്ങി. പ്രധാനമായും ഐ ഗ്രൂപ്പുകാരാണ് പോസ്റ്റിനെ തലങ്ങും വിലങ്ങും ആക്രമിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഉമ്മന്‍ ചാണ്ടി ഒഴിയുമ്പോള്‍ അവിടേക്ക് ജോണ്‍ ഡാനിയേല്‍ വരട്ടെ എന്നതടക്കമുളള പരിഹാസങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.

English summary
Congress leader's FB post about Oommen Chandy replacing Rahul Gandhi gets trolled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X