കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തിരിച്ചടി; ഷാഹിദ കമാല്‍ സിപിഎമ്മില്‍ ചേര്‍ന്നു

  • By Anwar Sadath
Google Oneindia Malayalam News

കൊല്ലം: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍നില്‍ക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷാഹിദ കമാല്‍ കോണ്‍ഗസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങില്‍ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ ഷാഹിദയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. കോണ്‍ഗ്രസിലെ അവഗണനയില്‍ മടുത്താണ് പാര്‍ട്ടി വിട്ടതെന്ന് കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗമായ ഷാഹിദ പറഞ്ഞു.

ഷാഹിദയ്‌ക്കൊപ്പം കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി പി. രാമഭദ്രനും ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സി.പി.എമ്മില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഹിദ കമാലിന് സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും വനിതാ പ്രാതിനിധ്യം കുറച്ച കോണ്‍ഗ്രസ് ഷാഹിദയെ തഴയുകയായിരുന്നു.

shahida-kamal

2009ല്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് കാസര്‍കോട് ലോക്‌സഭ സീറ്റില്‍ പി. കരുണാകരനെതിരെ മത്സരിച്ച് ശ്രദ്ധനേടിയിരുന്നു ഷാഹിദ. കൂടാതെ 2011ല്‍ ചടയമംഗലം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവുകയും ചെയ്തു. കഴിഞ്ഞദിവസം പത്തനാപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷിനെ ഷാഹിദ വിമര്‍ശിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഷാഹിദ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടിയായിരിക്കും. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ പരാജയം നേടിടേണ്ടിവന്ന ജില്ലയാണ് കൊല്ലം. ഷാഹിദ കമാല്‍ സിപിഎമ്മില്‍ ചേര്‍ന്നതോടെ വലിയൊരുവിഭാഗം യുഡിഎഫ് വോട്ടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്.

English summary
Congress leader Shahida Kamal joins CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X