അങ്ങയുടെ കാല്‍ സ്ത്രീകള്‍ പിടിച്ചപ്പോള്‍ അല്‍പം ഉളുപ്പ് തോന്നിയില്ലല്ലോ; സുരേഷ് ഗോപിക്കെതിരെ ഷാനിമോള്‍
തിരുവനന്തപുരം: കാല് വണങ്ങി കൈനീട്ടം നല്‍കിയ സുരേഷ് ഗോപിയുടെ പ്രവൃത്തിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ രംഗത്ത്. തന്‍ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കള്‍ അവിടെ നടന്ന ആ ചടങ്ങ് നിര്‍വഹിച്ചതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
ഏതെങ്കിലും രണ്ടു പുരുഷന്മാര്‍ക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാല്‍ ആ സ്ത്രീകള്‍ പിടിച്ചപ്പോള്‍ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാന്‍മാരുടെ കാലമൊക്കെ കഴിഞ്ഞു സുരേഷ് ഗോപീ എന്നും ഷാനി മോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലില്‍ നമസ്‌കരിപ്പിച്ചിട്ട് കയ്യില്‍ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനില്‍ മറ്റോ ആണെന്ന് കരുതിയോ? തന്‍ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കള്‍ അവിടെ നടന്ന ആ ചടങ്ങ് നിര്‍വഹിച്ചത്. ഏതെങ്കിലും രണ്ടു പുരുഷന്മാര്‍ക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാല്‍ ആ സ്ത്രീകള്‍ പിടിച്ചപ്പോള്‍ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാന്‍മാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ..
അതേസമയം, വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രംഗത്തെത്തി. പതിറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ ഈ നാട്ടിലെ ഉല്‍പ്പതിഷ്ണുക്കള്‍ പോരാട്ടങ്ങളിലൂടെ അവസാനിപ്പിച്ച ഫ്യൂഡല്‍ ആചാരങ്ങളുടെ ഹാങ്ങോവറിലാണ് ഇന്നും സുരേഷ് ഗോപി അടങ്ങുന്ന ബിജെപി നേതാക്കളെന്ന് സനോജ് പറഞ്ഞു. അടിസ്ഥാന ജനത സമര പോരാട്ടങ്ങളിലൂടെ തിരികെ പിടിച്ച മനുഷ്യാന്തസ്സിന് മേലെയാണ് ഈ നികൃഷ്ടമനസ്സുകള്‍ കാല് നീട്ടിവച്ചിരിക്കുന്നത്. ബിജെപി പിന്‍പറ്റുന്ന സവര്‍ണ്ണ ഫ്യൂഡല്‍ മനോഭാവവും സിനിമയില്‍ നിന്ന് വിട്ടു പോരാത്ത മാടമ്പിമനസ്സും പൊതു സമൂഹത്തിന് അശ്ലീലവും, അല്പത്തരവും മാത്രമാണ്. ആരുടെ മുന്നിലും തല കുനിക്കരുത്,ആരുടെ കാലിലും പിടിക്കരുത് എന്ന് പഠിപ്പിക്കുന്ന രാഷ്ട്രീയബോധവും പണം നല്‍കി കാലു പിടിപ്പിക്കുന്ന അശ്ലീലക്കാഴ്ച്ചയും തമ്മില്‍ മാനവിക ചരിത്രത്തിന്റെ നൂറ്റാണ്ടുകള്‍ ദൂരമുണ്ട്'- സനോജ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കൈനീട്ട പരിപാടിക്കിടെ ചിലര്‍ പകര്‍ത്തിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആളുകള്‍ക്ക് കൈനീട്ടം നല്‍കുകയും കൈനീട്ടം വാങ്ങുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ സുരേഷ് ഗോപിയുടെ കാല് പിടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. റോഡ് സൈഡില്‍ കാറിലിരുന്നു കൊണ്ടാണ് സുരേഷ് ഗോപി എല്ലാവര്‍ക്കും കൈനീട്ടം നല്‍കുന്നത്. വലിയ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയര്‍ന്നത്.












Click it and Unblock the Notifications