Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ല കാര്യങ്ങൾ ചെയ്താൽ അതിനെ അം​ഗീകരിക്കും, കേരളത്തിന്റെ വികസനം കണ്ടില്ലെന്ന് നടിക്കാനാവില്ല: തരൂർ

തിരുവനന്തപുരം: വ്യാവസായിക മേഖലിയിലെ കേരളത്തിന്റെ വളർ‌ച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കോൺ​ഗ്രസ് എം പി ശശി തരൂർ. നല്ല കാര്യങ്ങൾ ചെയ്താൽ അതിനെ അം​ഗീകരിക്കാനും മോശം കാര്യങ്ങൾ ചെയ്താൽ അതിനെ വിമർശിക്കുന്നതുമാണ് തന്റെ രീതി. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയാതീതമായി നിൽക്കണെമന്നും രണ്ട് വർഷമായുള്ള കേരളത്തിന്റെ വികസനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശശി തരൂർ പറഞ്ഞു.

വസ്തുതയുടെ അടിസ്ഥാനത്തിലും രേഖകൾ ഉദ്ധരിച്ചും തീയതികളും അക്കങ്ങളും ഉൾ‌പ്പെടെയാണ് ലേഖനം എഴുതിയത്. ​ഗ്ലോബൽ സ്റ്റാർട്ട് ഇക്കോസിസ്റ്റം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ കണ്ടത്. സർക്കാരിൽ നിന്നുള്ള വിവരമല്ല. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നോക്കിയിട്ടും സ്റ്റാർട്ട് അപ്പുകളുടെ വാല്യുവേഷൻ നോക്കിയിട്ടും തിരുവനന്തപുരത്ത് നടന്ന ഹഡിൽ ​ഗ്ലോബിൽ പങ്കെടുത്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് താൻ ലേഖനം എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു.

tharoor

" കേരളത്തിന്റെ ഭാവിയെ കുറിച്ച് ​ഗൗരവത്തോടെയാണ് കാണുന്നതെങ്കിൽ ചില കാര്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായി കാണം. കേരളീയർ രാഷ്ട്രീയം കൂടുതൽ കണ്ടിട്ടുണ്ട്. അത് പോലെ വികസനം കാണണം. എങ്കിൽ നമ്മൾ എല്ലാത്തിലും ഒരുപോലെ ചിന്തിച്ച് മുന്നോട്ട് പോണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ മാനിഫെസ്റ്റോ കമ്മിറ്റിക്ക് നേതൃത്വം നൽകുമ്പോൾ നമ്മുടെ കേരളത്തിൽ കുട്ടികളുടെ ഭാവിക്ക് വേണ്ടി നിക്ഷേപവും സ്റ്റാർട്ടപ്പുകളും സംരംഭകത്വവും ആവശ്യമാണെന്നാണ് പറഞ്ഞത്.

എൽ ഡി എഫ് സർക്കാരിന് ചെയ്യാൻ കഴിവില്ല എന്നാണ് ഞാൻ ആ കാലത്ത് വിചാരിച്ചത്. രണ്ട് വർഷം മുമ്പ് വരെ വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളിൽ 28ാം സ്ഥാനത്തായിരുന്നു കേരളം അതിൽ നിന്ന് ഒന്നാം സ്ഥാനത്ത് എത്തിയാൽ അം​ഗീകരിക്കണമെന്നും തരൂർ പറഞ്ഞു.
" അമേരിക്കയിലും സിം​ഗപ്പൂരിലും പുതിയ വ്യവസായം തുടങ്ങാൻ മൂന്ന് ദിവസം മതി. ഇന്ത്യയിൽ ശരാശരി 114 ദിവസം വേണം. കേരത്തിൽ 236 ദിവസം എന്നായിരുന്നു മുമ്പ് എനിക്ക് ലഭിച്ച കണക്കുകൾ. എന്നാൽ അടുത്തിടെ മന്ത്രി രാജീവിന്റെ പ്രസം​ഗത്തിൽ ഇന്ന് കേരളത്തിൽ വ്യവസായം തുടങ്ങാൻ രണ്ട് മിനിറ്റ് മതിയെന്ന് കേട്ടു. അത് പെരുപ്പിച്ച് പറഞ്ഞതല്ലെങ്കിൽ പ്രോത്സാഹിക്കപ്പെടണം, " തരൂർ പറഞ്ഞു.

" ഞാൻ വർഷങ്ങളായി ആവശ്യപ്പെട്ട ഓരോ കാര്യങ്ങൾ 18 മാസത്തിൽ കേരള സർക്കാർ ചെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ അത് അതുപോലെ തന്നെ പോവണം എന്ന് ഞാൻ കയ്യടിച്ച് പറയും. എങ്കിലും ചിലർ പറയുന്നുണ്ട് ഇവർ ഭരിക്കുമ്പോൾ ചെയ്യാൻ തയ്യാറായിരിക്കും. അടുത്ത വർഷം ഇലക്ഷനിൽ തോറ്റാൽ ഇതേ ആളുകൾ തന്നെ ഇത് തടസ്സപെടുത്തി ചുവന്ന കൊടി കാണിക്കുമെന്ന്. അത് ചെയ്യരുത്. എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിൽക്കണം. അത് ആര് ഭരിക്കുകയാണെങ്കിലും, ശശി തരൂർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+