കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ ശ്രീധരന്റെ ബിജെപി പ്രവേശനം; ചെറിയ സ്വാധിനമേ ഉണ്ടാക്കാന്‍ കഴിയൂ എന്ന്‌ ശശി തരൂര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരന്‌ ചെറിയ സ്വീധീനം മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂവെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ എംപി. സംസ്ഥാനത്തെ ചില ചുരുങ്ങിയ സീറ്റുകളിലൊഴിച്ച്‌ മറ്റിടങ്ങളിലൊന്നും ബിജെപി പ്രധാന എതിരാളികള്‍ പോലുമല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. 2016ല്‍ ലഭിച്ച ഒരു എംഎല്‍എ സീറ്റിനപ്പുറം ബിജെപിക്ക്‌ കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയില്ലെന്നും ശശീ തരൂര്‍ പറഞ്ഞു.

എഞ്ചിനീയറിങ്‌ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം ഏറെക്കാലമായി പ്രവര്‍ത്തിക്കുന്നു. പക്ഷെ ജനാധിപത്യത്തില്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം ഇല്ല. ഇത്‌ മറ്റൊരു ലോകമാണ്‌. ഈ ശ്രീധരന്‌ രാഷ്ട്രീയ പശ്ചാത്തലമോ അനുഭവമോ ഇല്ലാത്തിനാല്‍ അദ്ദേഹത്തിന്റെ സ്വാധീനം വളരെ ചെറുതായിരിക്കുമെന്നും ശശീ തരൂര്‍ പറഞ്ഞു. ഈ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം അദ്‌ഭുതപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shashi throor

53ാം വയസിലാണ്‌ ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്‌. സ്വാധീനമുണ്ടാക്കാന്‍ വൈകിപ്പോയെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. 88 വയസുള്ള ഒരാളെക്കുറിച്ച്‌ എന്തുപറയാനാണ്‌? തരൂര്‍ ചോദിച്ചു. ബിജെപിയില്‍ ചേരുകയാണെന്ന്‌ കവിഞ്ഞ ദിവസമാണ്‌ ഇ ശ്രീധരന്‍ അറിയിച്ചത്‌. ബിജെപി താല്‍പര്യപ്പെടുകയാണെങ്കില്‍ നിയമസഭിയിലേക്ക്‌ മത്സരിക്കുമെന്നും മുഖ്യമന്ത്രിയാകാനും താന്‍ തായാറാണെന്നും ശ്രീധരന്‍ പ്രഖ്യാപിച്ചിരുന്നു. ബിജെപി പ്രവേശനം അറിയിച്ച്‌ രെഗത്തെത്തിയ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനേയും പിണറായി വിജയനേയും വിമര്‍ശിച്ചിരുന്നു.

സര്‍വേയില്‍ യുഡിഎഫിന് ഞെട്ടല്‍; മുസ്ലിം വിഭാഗത്തിന് യുഡിഎഫിനേക്കാള്‍ വിശ്വാസം എല്‍ഡിഎഫിനെസര്‍വേയില്‍ യുഡിഎഫിന് ഞെട്ടല്‍; മുസ്ലിം വിഭാഗത്തിന് യുഡിഎഫിനേക്കാള്‍ വിശ്വാസം എല്‍ഡിഎഫിനെ

English summary
congress leader shashi tharoor MP about e sreedaran bjp joining
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X