ശശി തരൂര്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍; പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍ 2022 ലെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂസ് മേക്കര്‍ അഭിപ്രായ വോട്ടെടുപ്പില്‍ ശശി തരൂര്‍ ആണ് ഒന്നാമത് എത്തിയത്. ചലച്ചിത്ര സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍ ആണ് ഫല പ്രഖ്യാപനം നടത്തിയത്.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരത്തില്‍ സന്തോഷമുണ്ട് എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ജനങ്ങളുടെ ഭാവി ഒരു ഉത്തരവാദിത്തമായി കണ്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. അംഗീകാരത്തില്‍ വളരെ സന്തോഷമുണ്ട്. അതേസമയം ഒഴുക്കിന് എതിരെ നീന്തുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ശശി തരൂര്‍ വാര്‍ത്താ താരമായത് എന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു.

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, ഗായിക നഞ്ചിയമ്മ, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ എന്നിവരായിരുന്നു 2022 ലെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ പുരസ്‌കാര പട്ടികയില്‍ അന്തിമ ലിസ്റ്റിലുണ്ടായിരുന്നവര്‍. 10 പേരടങ്ങിയ പ്രാഥമിക പട്ടികയില്‍ നിന്നും പ്രേക്ഷകര്‍ നല്‍കിയ ഏറ്റവും കൂടുതല്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നാല് പേരെ അന്തിമ പട്ടികയെ തെരഞ്ഞെടുത്തത്.

എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചും സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുമാണ് പോയ വര്‍ഷം ശശി തരൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴും ശശി തരൂര്‍ ഉണ്ടാക്കിയ ഓളം കോണ്‍ഗ്രസില്‍ അവസാനിച്ചിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ നിന്നു രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയാണ് നഞ്ചിയമ്മ വാര്‍ത്താ താരത്തിനുള്ള പട്ടികയിലേക്ക് ഇടം കണ്ടെത്തിയത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാത്ത എന്ന ഗാനമാണ് നഞ്ചിയമ്മയെ ദേശീയ പുരസ്‌കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. നിരന്തരമായ അവഗണനയിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജു സാംസണും പോയ വര്‍ഷം വാര്‍ത്തകൡ ഇടം നേടി. 2022 ലാണ് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ പി ജയരാജന്‍ എത്തുന്നത്.

ഇത് കൂടാതെ വിമാനയാത്രയ്ക്കിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിച്ചവരെ നേരിട്ടും ഇ പി ജയരാജന്‍ വാര്‍ത്തകളില്‍ ഇടം നേടി. അതേസമയം 2021 ലെ ന്യൂസ് മേക്കര്‍ പുരസ്‌കാരവും കോണ്‍ഗ്രസ് നേതാവിനായിരുന്നു എന്നതും ശ്രദ്ധേയമായി. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനായിരുന്നു 2021 ലെ ലെ മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications