കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ശശി തരൂര്‍: വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍..

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം പ്രചാരണങ്ങളില്‍ അധികവും ഉണ്ടാവുന്നത്. കേസിലെ പ്രാധനപ്രതി സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകന്‍, സ്വപ്ന സുരേഷ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ നേതാവിന്‍റെ മരുമകള്‍ എന്ന് തുടങ്ങി നിരവധി വ്യാജ പ്രചരാണങ്ങളായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്. തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂരിന് നേരേയും ഇത്തരം പ്രചാരണം ഉണ്ടായി. എന്നാല്‍ ഈ പ്രചാരണത്തിനെതിരെ കൈരളി ടിവിക്കെതിരെ നിയമനടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശശി തരൂര്‍.

കൈരളി ചാനലിനെതിരെ

കൈരളി ചാനലിനെതിരെ

വിമാനത്താവളം വഴി നടന്ന സ്വര്‍ണ്ണക്കേസില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ചാണ് കൈരളി ചാനലിനെതിരെ ശശി തരൂര്‍ എംപി നിയമനടപടി സ്വീകരീച്ചത്. സ്വര്‍ണ്ണക്കടത്തില്‍ കുറ്റാരോപിതയായ, തനിക്കി തീരെ അപരിചിതയായ വ്യക്തിയുമായി തന്നെ ബന്ധപ്പെടുത്തി അസത്യമായ അപവാദപ്രചരണം നടത്തുകയാണെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്.

നിയമനടപടി സ്വീകരിക്കും

നിയമനടപടി സ്വീകരിക്കും

കൈരളി സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചു കേസുമായി മുന്‍പോട്ടു പോകുമെന്നാണ് കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെ അയച്ച വക്കീല്‍ നോട്ടീസില്‍ ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നത്.

Recommended Video

cmsvideo
Swapna suresh fired from kerala IT department | Oneindia Malayalam
വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോള്‍

വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോള്‍

വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോള്‍ കേസില്‍ സംശയിക്കുന്ന സ്വപ്ന സുരേഷിന് വേണ്ടി ശുപാര്‍ശ ചെയ്തു എന്ന തരത്തിലുള്ള വാര്‍ത്തയായിരുന്നു പുറത്തു വന്നത്. ഇത്തരത്തിലുള്ള ഉന്നത ഇടപെടുലുകള്‍ വഴിയാണ് സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതെന്നായിരുന്നു വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണവും.

വ്യക്തിപരം

വ്യക്തിപരം

ആറു പേജുള്ള വക്കീല്‍ നോട്ടീസാണ് ശശി തരൂര്‍ കൈരളി ടിവിക്ക് അയച്ചത്. വക്കീല്‍ നോട്ടീസ് ഒന്നും ആറും പേജുകളും തരൂര്‍ ഫേസ്ബുക്ക് കുറിപ്പിനൊപ്പം പുറത്തു വിട്ടിട്ടുണ്ട്. രാഷ്ട്രീയ വിദ്വേഷം കാരണം വ്യക്തിപരമായ തേജോവധത്തിന് താന്‍ വളരെയധികം ഇരയായിട്ടുണ്ടെന്നും അതിനാല്‍ ഇതെല്ലാം സഹിക്കുന്നതിന് പരിധിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി

യാതൊരു ബന്ധവുമില്ല

യാതൊരു ബന്ധവുമില്ല

സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയമുന്നയിക്കുന്നവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തരൂര്‍ നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. ദയവായി ഇതിൽ രാഷ്ട്രീയം കലർത്തരുത്. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും ശശി തരൂർ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

 എംപിയെന്ന നിലയിൽ

എംപിയെന്ന നിലയിൽ

'തിരുവനന്തപുരത്തെ എംപിയെന്ന നിലയിൽ ഇക്കാര്യം വേഗത്തിൽ പരിശോധിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഇക്കാര്യവുമായി എനിക്ക് ഒരു ബന്ധവും ഇല്ലാത്തതിനാൽ ഞാൻ കേസ് അന്വേഷണത്തിൽ അധികാരികളുമായി ബന്ധപ്പെട്ട് പൂർണമായും സഹകരിക്കും. ഇതിൽ രാഷ്ട്രീയം ദയവായി മാറ്റിനിർത്തണം.'- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷ​ണം വേണമെന്ന ചെന്നിത്തലയുടെ ആവശ്യത്തിന് പിന്തുണ നൽകുന്നുവെന്ന് തരൂർ പറഞ്ഞു. കുറ്റം ആരോപിക്കപ്പെട്ടവരുടെ ഫോൺ റെക്കോഡുകൾ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.

തമ്പാനൂര്‍ രവിയും

തമ്പാനൂര്‍ രവിയും

സ്വര്‍ണ്ണക്കടത്ത് കേസിലെ ആസൂത്രക സ്വപ്‌ന സുരേഷിന് തന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തമ്പാനൂര്‍ രവിയു നേരത്തെ രംഗത്ത് എത്തിയിരുന്നു. തനിക്ക് രണ്ട് മക്കളാണുള്ളത്. മകള്‍ ലക്ഷമി അക്‌സഞ്ചര്‍ കമ്പനിയില്‍ സീനിയര്‍ മാനേജറായി ബാംഗ്ലൂരില്‍ ജോലി നോക്കുന്നു. മരുമകന്‍ വിവേക് വിപ്രോയിലും. മകന്‍ അനില്‍ രവി തിരുവനന്തപുരത്ത് കെ.ആര്‍.റ്റി.എല്‍ ജോലി നോക്കുന്നു. അവന്റെ ഭാര്യയും തന്റെ മരുമകളുമായ വിദ്യ ടെക്‌നോപാര്‍ക്കില്‍ അലയിന്‍സ് എന്ന കമ്പനിയിലുമാണ് ജോലി ചെയ്യുന്നത്. ഇതാണ് വസ്തുത എന്നിരിക്കെയാണ് തെറ്റായ വാര്‍ത്ത സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപകീര്‍ത്തിപ്പെടുത്തുക

അപകീര്‍ത്തിപ്പെടുത്തുക

തന്നെയും കുടുംബത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് ഇത്തരമൊരു വ്യാജ ആരോപണം. തെറ്റായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.

കീഴ്‌പെടുത്താമെന്ന് ആരും കരുതണ്ട

കീഴ്‌പെടുത്താമെന്ന് ആരും കരുതണ്ട

സൈബര്‍ ആക്രമണത്തിലൂടെ കീഴ്‌പെടുത്താമെന്ന് ആരും കരുതണ്ട.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും ഐ.ടി സെക്രട്ടറിയുടെ ഇടപെടലും പുറത്തുവന്നതിന്റെ ജാള്യത മറയ്ക്കാനാണ് തനിക്കെതിരായി സൈബര്‍ സഖാക്കളെ മുന്‍നിര്‍ത്തി ആരോപണം ഉന്നയിക്കുന്നത്. വിവാദമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും തമ്പാനൂര്‍ രവി വ്യക്തമാക്കിയിരുന്നു.

 ഛത്തീസ്ഗഡില്‍ മിഷന്‍ 70 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; അജിത് ജോഗിയുടെ പാര്‍ട്ടിയെ സ്വന്തമാക്കാന്‍ ഭാഗല്‍ ഛത്തീസ്ഗഡില്‍ മിഷന്‍ 70 പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; അജിത് ജോഗിയുടെ പാര്‍ട്ടിയെ സ്വന്തമാക്കാന്‍ ഭാഗല്‍

English summary
congress leader shasi tharoor mp sent legal notice to kairali tv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X