Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാക്കള്‍ കൈയ്യൊഴിഞ്ഞോ?; സര്‍ക്കാര്‍ ഇടപെട്ടാല്‍ സമരം അവസാനിപ്പിക്കാമെന്ന് സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരം നടത്തുന്ന കെ സുധാകരന്‍ സമരം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയാല്‍ സമരം അവസാനിപ്പിക്കാമെന്നാണ് സുധാകരന്‍ പറയുന്നത്.

യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുധാകരന്‍ 48 മണിക്കൂര്‍ നേരം ഉപവാസം തുടങ്ങിയത്. പിന്നീടത് സിബിഐ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാലത്തേക്ക് നീട്ടി. പിടികൂടിയത് യഥാര്‍ഥ പ്രതികളാണെന്ന് സാക്ഷികള്‍ തിരിച്ചറിഞ്ഞതോടെ സിബിഐ അന്വേഷണം ഉറപ്പു നല്‍കിയാല്‍ സമരം പിന്‍വലിക്കാമെന്നാണ് ഇപ്പോഴത്തെ നിലപാട്.

ksudhakaran

കണ്ണൂരില്‍ സമരം നീട്ടുന്നതിനോട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല. നേതാക്കള്‍ക്ക് ഇടയ്ക്കിടെ കണ്ണൂരിലെത്താനുള്ള ബുദ്ധിമുട്ടും ഇതിന് കാരണമാണ്. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമര പരിപാടികള്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നതിനെക്കുറിച്ചും പാര്‍ട്ടി ആലോചിക്കുകയാണ്.

അതേസമയം, നിരാഹാരം എട്ടാം ദിവസത്തേക്കു കടന്നിരിക്കെ, സുധാകരന്റെ ആരോഗ്യനില കൂടുതല്‍ മോശമായിട്ടുണ്ട്. സുധാകരനെ ആശുപത്രിയിലേക്ക് മാറ്റിയാല്‍ സമരം ആര്‍ ഏറ്റെടുക്കുമെന്നതും വിഷയമാണ്. സുധാകരനെപോലൊരു നേതാവ് സമരം ഏറ്റെടുക്കാനില്ലെങ്കില്‍ പ്രതീക്ഷിച്ച ഫലം കോണ്‍ഗ്രസിന് ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ സമരം ഏതുവിധേനയും അവസാനിപ്പിക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമമെന്നും സംസാരമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+