Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിജെപിക്ക്‌ വേണ്ടി മറ്റൊരു ഗർഭപാത്രത്തിൽ പിറന്ന തിരുദൂതൻ', പിണറായിക്കെതിരെ സിദ്ദിഖ്!

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തതിനെതിരെ ടി സിദ്ദിഖ് രംഗത്ത്. നേരത്തെ സര്‍ക്കാരിനെ വിമര്‍ശിച്ച കെ സുരേന്ദ്രന്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിരിക്കുകയാണെന്ന് സിദ്ദിഖ് പരിഹസിച്ചു. സംഘ്‌പരിവാറുമായി കൈകോർത്ത്‌ ആദ്യമായി നിയമസഭയിൽ എത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക്‌ രക്ഷപ്പെടാനാവുക എന്നും ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

'' എല്ലാ ദിവസവും 6 മണിക്ക്‌ മുഖ്യമന്ത്രി പി ആർ വർക്ക്‌ നടത്തുകയാണെന്നും, കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന റേഷനരി സ്വന്തം പേരിലാക്കുകയാണെന്നും, 1000 രൂപയുടെ പലവ്യഞ്ജനങ്ങൾ എന്നത്‌ വെറും 750 രൂപയിൽ താഴെ ഉള്ളതാണെന്നും വിമർശിച്ച്‌ നടന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ ഒരു രാത്രി കൊണ്ട്‌ മലക്കം മറിഞ്ഞിട്ടുണ്ട്‌. സർക്കാറിനെ വാഴ്ത്തിയും പ്രതിപക്ഷത്തെ പരിഹസിച്ചും രംഗത്തെത്തിയിരിക്കുന്നു. ഇത്രയും കാലം സജീവമായിരുന്ന അന്ധർധാര ഇപ്പോൾ പരസ്യമായിരിക്കുന്നു.

bjp

കേരള രാഷ്ട്രീയത്തെ കോൺഗ്രസ്‌ മുക്തമാക്കാൻ ശ്രമിക്കുന്ന പിണറായി ഫാൻസുകാർക്കൊപ്പം പരസ്യമായി നിൽക്കാൻ സമയമായി എന്നാണു നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്‌. സംഘ്‌പരിവാറുമായി കൈകോർത്ത്‌ ആദ്യമായി നിയമസഭയിൽ എത്തിയ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കെ അല്ലാതെ മറ്റെപ്പോഴാണു ബിജെപിക്ക്‌ രക്ഷപ്പെടാനാവുക. ഇപ്പോൾ ആഭ്യന്തരം മാത്രമാണു സംഘ്‌പരിവാറിന്റെ കയ്യിൽ. കോൺഗ്രസിനെ ഇല്ലാതാക്കി രാഷ്ട്രീയ വിജയം കൂടി സ്വപ്നം കാണുന്ന ബിജെപിക്ക്‌ തങ്ങൾക്ക്‌ വേണ്ടി മറ്റൊരു ഗർഭപാത്രത്തിൽ പിറന്ന തിരുദൂതനെ വാഴ്ത്തിപ്പാടുക എന്നത്‌ അവരിൽ അർപ്പിതമായ കടമ മാത്രമാണു. തംബ്രാനു റാൻ മൂളാൻ കോൺഗ്രസുകാരെ ഈ ജനാധിപത്യ രാജ്യത്ത്‌ കിട്ടില്ല എന്ന് മാത്രം പറയുന്നു''.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ല എന്നാണ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തിയത്. ദിവസും രാവിലെ കുളിച്ച് കുപ്പയമിട്ട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇറങ്ങുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.മോദി സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് പിണറായി സര്‍ക്കാരിനോട് ചെന്നിത്തല സ്വീകരിക്കുന്നത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+