കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാനായ സിഎച്ചിനെ പുതിയ തലമുറ ഇതിലൂടെ പഠിക്കും, ഇത് പ്രചരിപ്പിക്കുന്ന സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍...

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ നേതാക്കളുടെ വാക്പോര് കടുക്കുന്നു. രാഷ്ട്രീയ കൊലപാതക കേസുകള്‍ വാദിക്കാനുളള വക്കീല്‍ ഫീസായി ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കുന്നു എന്നാണ് ലീഗ് നേതാവ് കെഎം ഷാജി ആരോപിച്ചത്. ഇതിന് മുഖ്യമന്ത്രി ചുട്ടമറുപടി നല്‍കിയതോടെ വിവാദം കൊഴുത്തു.

ch

കെഎം ഷാജിയും എംകെ മുനീറും വാര്‍ത്താ സമ്മേളനം വിളിച്ചു. സര്‍ക്കാര്‍ ഫണ്ട് വഴി മാറ്റി ചെലവഴിക്കുന്നു എന്നായി ആരോപണം. പിന്നാലെ സിച്ച് മുഹമ്മദ് കോയയുടെ മരണശേഷം കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് ഉയര്‍ത്തിക്കാട്ടിയാണ് ഭരണപക്ഷം തിരിച്ചടിക്കുന്നത്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്.

കെ എം ഷാജിക്കും പ്രതിപക്ഷത്തിനും മുന്നില്‍ ഉത്തരമില്ലാതെ വിയര്‍ത്തപ്പോള്‍ മഹാനായ സിഎച്ച് മുഹമ്മദ് കോയയുടെ പഴയ പത്ര കട്ടിംഗുമായി ഇറങ്ങിയിട്ടുണ്ട് സഖാക്കള്‍. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സ്പീക്കര്‍, ഉപ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി (ഇഎംഎസ് മന്ത്രിസഭ) എം പി, എം എല്‍ എ എന്നിങ്ങനെ രാഷ്ട്രീയത്തിലെ എല്ലാ പദവികളും വഹിച്ച മനുഷ്യന്‍ മരിച്ച് കിടക്കുമ്പോള്‍ കടങ്ങള്‍ മാത്രം ബാക്കി. മഹാനായ സിഎച്ചിനെ പുതിയ തലമുറ ഇതിലൂടെ പഠിക്കുമെന്ന് ടി സിദ്ദിഖ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സിദ്ദിഖിന്റെ വിമര്‍ശനം. കുറിപ്പ് വായിക്കാം

കെ എം ഷാജിക്കും പ്രതിപക്ഷത്തിനും മുന്നില്‍ ഉത്തരമില്ലാതെ വിയര്‍ത്തപ്പോള്‍ മഹാനായ സിഎച്ച് മുഹമ്മദ് കോയയുടെ പഴയ പത്ര കട്ടിംഗുമായി ഇറങ്ങിയിട്ടുണ്ട് സഖാക്കള്‍. മഹാനായ സിഎച്ചിനെ പുതിയ തലമുറ ഇതിലൂടെ പഠിക്കും. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സ്പീക്കര്‍, ഉപ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി (ഇഎംഎസ് മന്ത്രിസഭ) എം പി, എം എല്‍ എ എന്നിങ്ങനെ രാഷ്ട്രീയത്തിലെ എല്ലാ പദവികളും വഹിച്ച മനുഷ്യന്‍ മരിച്ച് കിടക്കുമ്പോള്‍ കടങ്ങള്‍ മാത്രം ബാക്കി. നിരാലംബരായ കുടുംബത്തെ ഓര്‍ത്ത് അന്ന് കേരളം തേങ്ങി. ആ കുടുംബത്തിന്റെ അവസ്ഥ കണ്ട അന്നത്തെ മുഖ്യമന്ത്രി ആരാധ്യനായ കെ കരുണാകരന്‍, സര്‍ക്കാര്‍ സഹായം നല്‍കി. ഇന്ത്യയിലെ ഓരോ രാഷ്ട്രീയക്കാര്‍ക്കും പാഠപുസ്തകമാണു സി എച് എന്ന് ഈ പത്ര കട്ടിംഗ് തന്നെ പറയാതെ പറയുന്നുണ്ട്. ഇത് പ്രചരിപ്പിക്കുന്ന സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍...

English summary
Congress Leader T Siddique Criticizes CPM And Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X