• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയിച്ചാല്‍ കേന്ദ്രമന്ത്രി, തോറ്റാല്‍ ഗവര്‍ണര്‍; തേറമ്പില്‍ രാമകൃഷ്ണന്‍ ബിജെപിയിലേക്കെന്ന്, മറുപടി

കോണ്‍ഗ്രസ്സ് നേതാവും മുന്‍സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ ബിജെപിയിലേക്ക് പോവുമെന്ന് പ്രചരണം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതിനിധികള്‍ തേറമ്പില്‍ രാമകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തയതായും സൂചനയുണ്ട്.

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ്സുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും തന്നോട് ഒരു ബിജെപി നേതാക്കളും ചര്‍ച്ച നടത്തിയിട്ടില്ലെന്നും തേറമ്പില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ബിജെപിയിലേക്ക് വന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്തവും ജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനവും തോറ്റാല്‍ ഗവര്‍ണര്‍സ്ഥാനവും എന്ന വാഗ്ദാനമാണ് ബിജെപി തേറമ്പിലിന് നല്‍കിയിരിക്കുന്നത് എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.

inc

നിലവില്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായ തേറമ്പില്‍ രാമകൃഷ്ണന്‍ 1982, 1991, 1996, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയായിരുന്നു. 1995-96 കാലഘട്ടത്തില്‍ കേരള നിയമസഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ടിച്ചു.

lok-sabha-home

English summary
congress leader therambil ramakrishnan may join bjp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more