കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരക്കാരുടെ പോരാട്ട വീര്യം കെടുത്തരുത്; ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മിണി രംഗത്ത്. ശശി തരൂര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം ട്വിറ്ററില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച്‌കൊണ്ട് പോസ്റ്റിട്ടിരുന്നു ഇതിനെതിരെയാണ് ടോണി ചമ്മിണി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെ തന്നെയാണ് ടോണി ചമ്മിണി ശശി തരൂരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ആലുവ പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ വീര്യം കെടുത്തുന്നതാണ് തരൂരിന്റെ പോസ്റ്റ് എന്നാണ് ടോണി ചമ്മിണി ആരോപിക്കുന്നത്.

'അനുപമയുടെ കാമുകൻ്റെ വിവാഹമോചനങ്ങളും എകെജിയുടെ ആദ്യവിവാഹവും', ഡോ. ആസാദിന് മറുപടി'അനുപമയുടെ കാമുകൻ്റെ വിവാഹമോചനങ്ങളും എകെജിയുടെ ആദ്യവിവാഹവും', ഡോ. ആസാദിന് മറുപടി

ഒരു എംപിയും നാല് എംഎല്‍എമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണെന്നും അവരുടെ പോരാട്ടാവീര്യം കെടുത്തരുതെന്നുമാണ് എന്ന് ടോണി തരൂരിനോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

ph

വിശ്വപൗരന്‍ ആണെന്നതില്‍ സന്തോഷമുണ്ടെന്നും കേരളം ഈ ദിവസങ്ങളില്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേല്‍ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേയെന്ന് പറഞ്ഞാണ് ടോണി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു എംപിയും നാല് എംഎല്‍എമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണെന്നും അവരുടെ പോരാട്ടാവീര്യം കെടുത്തരുതെന്നും ഇതൊരു അപേക്ഷയാണെന്നും ടോണി പറയുന്നു.

ട്രെയിനുകളില്‍ തിക്കും തിരക്കും; മെമു പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍ട്രെയിനുകളില്‍ തിക്കും തിരക്കും; മെമു പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍

നേരത്തെ രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം പ്രൊഫഷണലാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ട്വിറഅരറില്‍ കുറിച്ചത്. .മുഖ്യമന്ത്രിയോടൊപ്പം സംസാരിക്കുന്നതും വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സമീപനത്തില്‍നിന്നു കാര്യം മനസിലാക്കുന്നതും എല്ലായ്പ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്നും ശശി തരൂര്‍ കുറിച്ചു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കെ-റെയില്‍പോലുള്ള വികസനപദ്ധതികള്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് യുഡിഎഫ് സമരം നടത്തുന്ന സമയത്ത് തന്നെയാണ് ശശി തരൂരിന്റെ ട്വീറ്റ് വന്നതും എന്നതതാണ് ഏറെ ശ്രദ്ധേയം.

ഹോമിയോ സേവനങ്ങള്‍ ഇനി വിരല്‍തുമ്പില്‍; ആപ്പ് പുറത്തിറക്കി ആരോഗ്യമന്ത്രിഹോമിയോ സേവനങ്ങള്‍ ഇനി വിരല്‍തുമ്പില്‍; ആപ്പ് പുറത്തിറക്കി ആരോഗ്യമന്ത്രി

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സിഐയെ സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ സമരം അവസാനിപ്പിച്ചേക്കുമെന്നാണ് അറിയാന്‍ സാധിച്ചത്. മോഫിയ പര്‍വീനിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരാരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.

English summary
congress leader tony chemmini criticise against congress mp sasi taroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X