കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിനെതിരെ വിഡി സതീശന്‍; സഹകരിക്കില്ലെന്ന്, അച്ചടക്ക നടപടി എടുക്കാം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും ചില പ്രതിപക്ഷ പാര്‍ട്ടികളും തിങ്കളാഴ്ച ഭാരത ബന്ദ് ആചരിക്കുകയാണ്. കേരളത്തില്‍ ഹര്‍ത്താലായിരിക്കും. കോണ്‍ഗ്രസും സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍.

Vdsatheeshan

ഹര്‍ത്താലുമായി സഹകരിക്കില്ല. തനിക്കെതിരെ പാര്‍ട്ടിക്ക് അച്ചടക്ക ലംഘനത്തിന് നടപടികള്‍ സ്വീകരിക്കാം. പ്രളയബാധിത മേഖലയെങ്കിലും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാമായിരുന്നുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറുന്ന സാഹചര്യമായതിനാല്‍ ഹര്‍ത്താലിനെതിരെ ഒട്ടേറെ പേര്‍ രംഗത്തുവന്നിട്ടുണ്ട്. ഭാരത ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഹര്‍ത്താല്‍ നടത്തുന്നത് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നാണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപള്ളി അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഭാരത ബന്ദാണ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കുകയായിരുന്നു. സിപിഎമ്മും സിപിഐയും ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇന്ധന വില പരിധികള്‍ കടന്ന് കുതിച്ചുയരുകയാണ്. എണ്ണ കമ്പനികള്‍ വില ക്രമാതീതമായി വര്‍ധിപ്പിക്കുകയാണ്. ആഗോള വിപണയിലെ പ്രതിഫലനമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എണ്ണവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Congress leader VD Satheeshan against Congress announced Harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X