'എന്റെയും പേര് വീണയാണ്..എന്റെയും മാംസം പച്ചയാണ്...'
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. ഡിവൈഎഫ്ഐ തനിക്കെതിരെ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കണം പി എ മുഹമ്മദ് റിയാസിനോട് വീണ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്. ഡി വൈ എഫ് ഐ നടത്തുന്ന അശ്ലീല സൈബര്‍ ആക്രമണം അവസാനിപ്പിക്കുക എന്നാണ് മുഹമ്മദ് റിയാസിനെ മെന്‍ഷന്‍ ചെയ്ത് വീണ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

നിങ്ങളിങ്ങനെ പ്രണയിച്ച് പ്രണയിച്ച് അടിച്ചുപൊളിക്കൂന്നേ... പുതിയ ചിത്രങ്ങളുമായി സ്‌നേഹ ശ്രീകുമാര്‍

കഴിഞ്ഞ ദിവസം റിയാല് തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച കുറിപ്പ് സൂചിപ്പിച്ചാണ് വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയ്യപ്പെട്ടവള്‍' എന്നായിരുന്നു വീണ വിജയനെ വിവാഹ വാര്‍ഷിക ദിനത്തിലെ പോസ്റ്റില്‍ മന്ത്രി മുഹമ്മദ് റിയാസ് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ്
വീണ എസ് നായര്‍ രംഗത്തെത്തിയത്.

കോടിയേരി ബാലകൃഷ്ണന്‍, എഎ റഹിം, വികെ സനോജ് എന്നിവരെ മെന്‍ഷന്‍ ചെയ്ത് വീണ നേരത്തെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
വീണ പറഞ്ഞത്:
എനിക്ക് ഭീഷണിയോട് ഭീഷണിയാണ്..കേട്ടാല്‍ അറക്കുന്ന അശ്ലീല സന്ദേശങ്ങളാണ് വരുന്നത്.
എന്റെ സുരക്ഷയേക്കാള്‍ എന്നെ ആശങ്കപ്പെടുത്തുന്നത് നമ്മുടെ സമൂഹത്തില്‍ ഒരു സ്ത്രീക്കെതിരെ അശ്ലീലം പറയുകയും, കൊലപാതക ഭീഷണി മുഴക്കുകയും ചെയ്യുന്ന പുതിയ തലമുറയിലെ ചെറുപ്പക്കാരാണ്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു സ്ത്രീക്കെതിരെ എന്തും പറയാം എന്ന പ്രവണത കേരളത്തില്‍ വളര്‍ന്നു വരുന്നു എന്നത് കേരള സമൂഹത്തിനു തന്നെ അപമാനമാണ്.

ഇതിനെതിരെ പ്രതികരിക്കാന്‍ നമ്മുടെ മൂകരും ബധിരരുമായ സാംസ്‌കാരിക നായിക നായകന്മാര്‍ ഉണ്ടാകും എന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല.പക്ഷെ ഇത് കേരള സമൂഹം കാണണം.ഡി വൈ എഫ് ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനം എത്ര സ്ത്രീ വിരുദ്ധമാണ് എന്ന് കാണാണം. അതില്‍ ഒരു വ്യക്തി എനിക്കെതിരെ പരസ്യമായി പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് നിങ്ങള്‍ കാണണം. റേപ്പ് ഭീഷണിയാണ് ഇവന്‍ ഉയര്‍ത്തിയിരിക്കുന്നത്.ഇത് നിങ്ങള്‍ വായിക്കണം. ഇവനെ ജനിപ്പിച്ച അച്ഛനും അമ്മയും ഇത് കാണണം.

ഡി ജി പി ക്ക് പരാതി നല്‍കിയിട്ടുണ്ട്..ഭരണവര്‍ഗ്ഗം പ്രതികരിക്കില്ല എന്നെനിക്കറിയാം.. പക്ഷെ ഇതിനെതിരെ കേരള സമൂഹം പ്രതികരിക്കണം.
ഇത് എനിക്ക് വന്ന മെസ്സേജ് അല്ല.. പബ്ലിക്ക് ആയി ചെയ്ത പോസ്റ്റാണ്..കഴിഞ്ഞ 14ന് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം വീണ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കെപിസിസി ആസ്ഥാനം ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള പ്രതിഷേധത്തിനിടെ സിപിഐഎം പതാക കത്തിച്ചതിന് ശേഷമാണ് വീണ എസ് നായര്‍ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം ഉണ്ടായത്.
Recommended Video

നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും വീണയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. ഇതില്‍ വനിത കമ്മീഷന്‍ അടക്കം നടപടി എടുക്കാത്തത് എന്ത് എന്നായിരുന്നു സതീശന്റെ ചോദ്യം.












Click it and Unblock the Notifications