കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയദുരന്തമായി പിണറായി മാറുമെന്നതില്‍ സംശയമില്ല: വിഎം സുധീരന്
തിരുവനന്തപുരം: തന്റെ വിശ്വസ്തനും തനിക്കു വേണ്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്ന ഈ ഉദ്യോഗസ്ഥപ്രമുഖന്റെ അറസ്റ്റോടെ മുഖ്യമന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. ശിവശങ്കരന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കൈകഴുകാനാവാത്ത അതീവ ഗുരുതരമായ പ്രതിസന്ധിയിലെത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.
ബിജെപിക്ക് വീണ്ടും തിരിച്ചടി? ഖഡസ്യ്ക്ക് പിന്നാലെ പങ്കജ മുണ്ടെയും എന്‍സിപിയിലേക്കെന്ന് അഭ്യൂഹം
ബഹു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വ്വാധികാരിയായി സര്‍വ്വവിധ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്സില്‍ പ്രതികളുടെ മുഖ്യ സഹായിയായി പ്രവര്‍ത്തിക്കുകയും അവരുമായി വഴിവിട്ട ഇടപാടുകളില്‍ ഏര്‍പ്പെടുകയും ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായിരിക്കുകയാണ്.
തന്റെ വിശ്വസ്തനും തനിക്കു വേണ്ടി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്ന ഈ ഉദ്യോഗസ്ഥപ്രമുഖന്റെ അറസ്റ്റോടെ മുഖ്യമന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. ശിവശങ്കരന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തികളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് കൈകഴുകാനാവാത്ത അതീവ ഗുരുതരമായ പ്രതിസന്ധിയിലെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി.
ഈ സാഹചര്യത്തില്‍ ധാര്‍മ്മികമായും നിയമപരമായും രാഷ്ട്രീയമായും ഒരു നിമിഷം പോലും അധികാരത്തില്ത്തുടരാനുള്ള പിണറായിയുടെ അര്‍ഹത തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുകയാണ്. എത്രയും നേരത്തെ രാജിവച്ച് ഒഴിയുന്നുവോ അത്രയും നല്ലത്. തൊടുന്യായങ്ങള്‍ പറഞ്ഞ് പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയദുരന്തമായി പിണറായി മാറുമെന്നതില്‍ സംശയമില്ല.
മയാവതിക്ക് കനത്ത തിരിച്ചടി; 5 എംഎല്‍എമാര്‍ എസ്പിയിലേക്ക്, അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി