കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് മയപ്പെടുത്താതെ സുധീരൻ, രാജിയിൽ നിന്ന് പിന്മാറിയില്ല; നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ നിന്ന് പിന്മാറാതെ കോൺഗ്രസ് നേതാവ് വി എം സുധീരൻ. സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയർന്നില്ല. തെറ്റായ ശൈലിയും അനഭിലഷണീയ പ്രവണതകളും പ്രകടമാകുന്ന സ്ഥിതിവിശേഷമുണ്ടായെന്നും സുധീരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഹൈക്കമാൻഡ് ക്രിയാത്മക ഇടപെടൽ പ്രതീക്ഷിക്കുന്നു. തെറ്റായ നടപടികൾ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും സുധീരൻ പറഞ്ഞു.

1

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സുധീരൻ പാർട്ടിയിൽ ശക്തമായി തുടരുമന്ന് താരിഖ് അൻവറും പ്രതികരിച്ചു. സുധീരൻ്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിക്കും. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസമന്ത്രിയുമായി നാളെ ചർച്ച നടത്തും: ആൻ്റണി രാജുസ്കൂൾ തുറക്കൽ; വിദ്യാഭ്യാസമന്ത്രിയുമായി നാളെ ചർച്ച നടത്തും: ആൻ്റണി രാജു

2

കോൺഗ്രസ് നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളുന്നയിച്ചാണ് വി എം സുധീരൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ഗൗരീശപട്ടത്തെ സുധീരൻ്റെ വീട്ടിൽ താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. സംസ്ഥാന കോൺഗ്രസ് നേതൃത്വം പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയർന്നില്ല. തെറ്റായ ശൈലിയും അനഭിലഷണീയ പ്രവണതകളും പ്രകടമാകുന്ന സ്ഥിതിവിശേഷമുണ്ടായെന്നും സുധീരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

3

ഹൈക്കമാൻഡിൻ്റെ ക്രിയാത്മക ഇടപെടൽ പ്രതീക്ഷിക്കുന്നു.തെറ്റായ നടപടികൾ തിരുത്തുമെന്നാണ് വിശ്വാസമെന്നും സുധീരൻ പറഞ്ഞു. നിർദ്ദേശങ്ങൾ എഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും രാജിയിൽ നിന്ന് പിന്മാറുന്നതിൽ തീരുമാനങ്ങളെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുധീരൻ പാർട്ടിയിൽ ശക്തമായി തുടരുമന്ന് താരിഖ് അൻവറും പ്രതികരിച്ചു. സുധീരൻ്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിക്കും. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

4

കടുത്ത അതൃപ്തിയെ തുടർന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചത്. അതിന് തൊട്ടു പിന്നാലെ അടുത്ത ദിവസം എഐസിസി അംഗത്വവും രാജിവച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ രാജിക്കത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരന് കൈമാറുകയായിരുന്നു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കവിതർക്കങ്ങൾ നടക്കുന്നതിനിടെയാണ് രാജിയെന്നുള്ളതാണ് നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.

കോൺഗ്രസ് കലുഷിതം; ആഞ്ഞടിച്ച് മുല്ലപ്പള്ളി; ഏകാധിപത്യ ശൈലിയെന്ന് വിമർശനംകോൺഗ്രസ് കലുഷിതം; ആഞ്ഞടിച്ച് മുല്ലപ്പള്ളി; ഏകാധിപത്യ ശൈലിയെന്ന് വിമർശനം

5

വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് സുധീരന്‍റെ പ്രധാന പരാതി. കൂടിയാലോചനകളിൽ മുതിർന്ന നേതാക്കളെ അവഗണിക്കുന്നതായും പരാതിയുണ്ട്. രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കുന്നുവെന്നും വിമർശനമുയർന്നിരുന്നു. പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായിട്ടില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും വി എം സുധീരൻ പരാതി ഉയർത്തിയിരുന്നു.

6

എന്നാൽ, അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതുവരെയും രാജിയിൽ നിന്ന് പിന്മാറുന്നതിൽ അദ്ദേഹം തീരുമാനമെടുത്തിട്ടില്ല. ഹൈക്കമാൻഡ് ഇടപെടൽ അറിഞ്ഞശേഷം രാജി പിൻവലിക്കാനോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കാനാണ് സുധീരൻ്റെ നീക്കം. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലപാടിൽ നിന്ന് സുധീരൻ വഴങ്ങാതായതോടെയാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസിയുടെ പ്രതിനിധി തന്നെ അനുനയശ്രമങ്ങൾക്കായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

ജാതി സെന്‍സസില്‍ ഇടഞ്ഞ് നിതീഷ് കുമാര്‍; ബിജെപിയോട് പരസ്യ പോര്? കൂടെയുള്ളത് എതിരാളികള്‍ജാതി സെന്‍സസില്‍ ഇടഞ്ഞ് നിതീഷ് കുമാര്‍; ബിജെപിയോട് പരസ്യ പോര്? കൂടെയുള്ളത് എതിരാളികള്‍

7

എന്നാൽ, മാധ്യമങ്ങളെ കണ്ടിറങ്ങിയ താരിഖ് അൻവറിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു. സുധീരൻ പാർട്ടിയിൽ ശക്തമായി തുടരും. സുധീരൻ്റെ നിർദ്ദേശങ്ങൾ ഗൗരവത്തോടെ പരിഗണിക്കുന്നതായും ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കെപിസിസി പുനസംഘടന ചർച്ചകൾക്കായി തിരുവനന്തപുരത്തെത്തിയ താരിഖ് അൻവറിന് മുന്നിൽ കീറാമുട്ടിയായിട്ടാണ് സുധീരൻ്റെ പ്രശ്നം ഉടലെടുത്തത്. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ അദ്ദേഹം ദില്ലിക്ക് മടങ്ങും.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Congress leader VM Sudheeran has not resigned from the KPCC Political Affairs Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X