കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്‍റേത് തല തിരിഞ്ഞ സമീപനം; പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് സുധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുന്നതും അപ്രസക്തമാക്കുന്നതുമായ 'പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം ' ഉടനടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. പരിസ്ഥിതിയെ അപ്പാടെ തകര്‍ത്തുകൊണ്ട് കോര്‍പറേറ്റുകളുടെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ കുല്‍സിത നീക്കം അങ്ങേയറ്റം ആപല്‍ക്കരമാണ്, അപലപനീയമാണ്, പ്രതിഷേധാര്‍ഹവുമാണെന്നം അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതി ആഘാത പഠനവും പൊതു തെളിവെടുപ്പും സുതാര്യതയും ഇല്ലാതാക്കുന്നതും ജനഹിത വിരുദ്ധമായി എന്തും ചെയ്യാന്‍ വഴിയൊരുക്കുന്നതാണ് ഈ വിജ്ഞാപനം. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് പരിസ്ഥിതി നിയമങ്ങള്‍ ദുര്‍ബലമാക്കാന്‍ നടത്തിവരുന്ന നടപടികളുടെ തുടര്‍ച്ചയാണിത്. പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പല പദ്ധതികളും തുടങ്ങാമെന്നും അവയ്ക്കു പിന്നീട് അനുമതി നേടിയെടുത്താല്‍ മതിയെന്നുമുള്ള സമീപനം തികച്ചും തല തിരിഞ്ഞതാണ്.

 vmsudheeran

Recommended Video

cmsvideo
Shashi tharoor mocks modi on trump's interview | Oneindia Malayalam

തന്ത്രപ്രധാനം എന്ന വിഭാഗത്തില്‍പ്പെടുത്തി പല പദ്ധതികള്‍ക്കും പാരിസ്ഥിതികാഘാത പഠനം തന്നെ ഒഴിവാക്കാനും അവസരം ഒരുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം വളരെ വിചിത്രമാണ്. പരിസ്ഥിതിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയ്ക്ക് ഇടവരുത്തുന്നതും ജനദ്രോഹപരവുമായ ഈ കരട് വിജ്ഞാപനത്തിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

14 വര്‍ഷം മുമ്പ് മോഷണം പോയ പഴ്സ് തിരികെ ലഭിച്ചു; ഒന്നും നഷ്ടമായില്ല, പക്ഷെ നോട്ട് നിരോധനം പണിയായി14 വര്‍ഷം മുമ്പ് മോഷണം പോയ പഴ്സ് തിരികെ ലഭിച്ചു; ഒന്നും നഷ്ടമായില്ല, പക്ഷെ നോട്ട് നിരോധനം പണിയായി

English summary
congress leader vm sudheeran slams central government on eia draft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X