Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ മദ്യശാലകള്‍ തുറക്കുന്നതില്‍ നിന്ന് പിന്മാറണം; ഇത് പ്രകടന പത്രികയെ തകിടം മറിക്കുന്നത്: സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 175 മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മദ്യശാലകള്‍ക്കു മുന്നിലെ തിരക്ക് കുറക്കാനെന്ന പേരില്‍ പുതിയ മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.മദ്യക്കച്ചവടവും മദ്യഉപയോഗവും മൗലീകാവകാശമല്ലെന്നും മദ്യം അവശ്യവസ്തുവല്ലെന്നുമുള്ള സുപ്രീംകോടതി വിധിക്ക് വിരുദ്ധവുമാണെന്നും കേരളത്തെ സമ്പൂര്‍ണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കാനുള്ള ഈ സമൂഹദ്രേഹ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സുധീരന്‍ പറഞ്ഞു.

22

സംസ്ഥാനത്തിന്റെ ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹാരംമുണ്ടാക്കുന്നതിനേക്കാളും സര്‍ക്കാര്‍ പരിഗണന നല്‍കുന്നത് മദ്യത്തിനാണെന്നും ഈ നടപടികളെല്ലാം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 47-ന്റെ അന്തസത്തയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ തകിടം മറിക്കുന്നതാണ് ഈ പദ്ധതിയെന്നും, മദ്യലഭ്യതയും പ്രാപ്യതയും കുറച്ചുകൊണ്ടു വരികയെന്നതാണ് മദ്യവിപത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അനിവാര്യമായിട്ടുള്ളതെന്ന ലോകാരോഗ്യ സംഘടനയുടെ അടിസ്താന ലക്ഷ്യത്തിന് ഇത് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് സര്‍ക്കാര്‍ പുതുതായി 175 മദ്യശാലകള്‍ കൂടി തുറക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മദ്യ വില്‍പന ശാലയിലെ തിരക്ക് നിയനത്രിക്കാനായി വാക്ക് ഇന്‍ മദ്യ വില്‍പ്പന ശാലകള്‍ തുടങ്ങണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശവും പരിഗണനയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ഇന്നലെ അറിയിച്ചിരുന്നു. കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പനശാല എന്ന അനുപാതത്തിലാണ് നിലവില്‍ കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നകതെന്നും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഇത് കൂടുതലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മദ്യ വില്‍പന ശാലകളിലെ ക്യൂ പൊതുജനങ്ങള്‍ര്ര് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും സഞ്ചാര സ്വാതന്ത്രത്തെ ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മദ്യ ശാലകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് അറിയിച്ചത്.

സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും, സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകളില്‍ നിന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന രീതിയിലുള്ള പരാതികള്‍ നിരവധിയായി എത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ഇന്നലെ പറഞ്ഞിരുന്നു. ബെവ്‌കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+