കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തൊരു കരുതലാണ് ഈ മൻസന്'; മുഖ്യമന്ത്രീ.. മുറ പോലെ അല്ല കാര്യങ്ങൾ, നാം വലിയ വിപത്തിനെ നേരിടുകയാണ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഹെലികോപ്റ്ററുകൾ വാടകയ്ക്ക് എടുക്കാൻ പവൻ ഹംസ് ലിമിറ്റഡിന് സർക്കാർ 1.70 കോടി രൂപ കൈമാറിയ സര്‍ക്കാര്‍ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരിക്കുന്നുന്നത്. വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പ്രതപക്ഷ നേതാക്കളാണ് രംഗത്ത് എത്തിയത്. ' ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റർ മുതലാളി പോലും പട്ടിണി കിടക്കരുത്. എന്തൊരു കരുതലാണ് ഈ മൻസന്'- എന്നാണ് സര്‍ക്കാറിനെ പരിഹസിച്ചു കൊണ്ടാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു കാര്യം തന്നെ, അതെത്ര തെറ്റാണെങ്കിലും, പലതവണ ആവർത്തിക്കുന്നു എന്നത് കൊണ്ട് മാത്രം അത് ഉറച്ച നിലപാടാവുമോ? അങ്ങനെയാണെങ്കിൽ പിണറായി വിജയൻ ഉറച്ച നിലപാടുകാരൻ തന്നെയാണ്. എന്നാൽ യഥാർത്ഥത്തിൽ നിലപാടിൻ്റെ ഉറപ്പ് എന്നത് അത് എത്ര ഉച്ചത്തിൽ പറയുന്നു, എത്ര ആവർത്തി പറയുന്നു എന്നതിൻ്റെയടിസ്ഥാനത്തിലല്ല, മറിച്ച്, അതിന് എത്ര യുക്തിഭ്രദ്രമായ നീതീകരണം ഉണ്ട് എന്നതിൻ്റെയടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രിയപ്പെട്ട മുഖ്യമന്ത്രീ,

പ്രിയപ്പെട്ട മുഖ്യമന്ത്രീ,

പ്രിയപ്പെട്ട മുഖ്യമന്ത്രീ, ഹെലികോപ്റ്റർ വാങ്ങാനുള്ള തീരുമാനം ഇപ്പോളെടുത്തതാണോ നേരത്തേ എടുത്തതാണോ എന്നുള്ളതല്ല ഇന്ന് പത്രക്കാർ താങ്കളോട് ചോദിച്ച ചോദ്യത്തിൻ്റെ സാരാംശം, അത് എത്രത്തോളം അത്യാവശ്യമാണ് എന്നതാണ്. നേരത്തെയുള്ള പല സാഹചര്യങ്ങളും ഇപ്പോൾ വ്യത്യാസപ്പെട്ടിട്ടുണ്ടല്ലോ? നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നതിൽ നിന്ന് വ്യത്യസ്തമായി ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന ഒരവസ്ഥയിലേക്ക് സംസ്ഥാനം മാറിയിരിക്കുകയല്ലേ? കൊറോണ സംബന്ധിച്ച് ഒരുപാട് അധികച്ചെലവുകളും വന്നിരിക്കുകയല്ലേ? ജനങ്ങൾ മൊത്തത്തിൽ അവരുടെ പ്രയോറിറ്റികൾ മാറ്റിയിരിക്കുന്ന സാഹചര്യമല്ലേ?

ഉത്തരമേ ആവുന്നില്ല

ഉത്തരമേ ആവുന്നില്ല

അതുകൊണ്ടുതന്നെ ഹെലികോപ്റ്റർ വാങ്ങാനുള്ള തീരുമാനം സർക്കാർ നേരത്തെ എടുത്തിട്ടുള്ളതാണെന്ന താങ്കളുടെ വാക്കുകൾ യഥാർത്ഥ ചോദ്യത്തിനുള്ള ഉത്തരമേ ആവുന്നില്ല. നേരത്തെ അങ്ങനെയൊരു രുമാനമെടുത്തിട്ടുണ്ടെങ്കിൽത്തന്നെ അതിൽ മാറ്റം വരുത്താൻ ഇപ്പോഴെന്താണ് തടസ്സം? അത് പറയൂ. ഇത്രമാത്രം വിമർശനങ്ങളുയർന്നിട്ടും ഹെലികോപ്റ്റർ വാങ്ങുന്നതിലൂടെ സംസ്ഥാനത്തിന് എന്തെല്ലാം നേട്ടങ്ങളാണുണ്ടാവുന്നത്? അത് വിശദീകരിക്കൂ. ആ വാദങ്ങൾക്ക് മേൽ നമുക്ക് തുടർ ചർച്ച ആവാമല്ലോ. അതോ, നിങ്ങൾ എന്തൊക്കെയോ നേരത്തേ തീരുമാനിച്ചു വച്ചിട്ടുണ്ട്, ലോകം കീഴ്മേൽ മറിഞ്ഞാലും അതിൽ മാറ്റം വരുത്തില്ല, അതിൻ്റെ കാരണമെന്നും ആരോടും ബോധിപ്പിക്കേണ്ട കാര്യമില്ല എന്നാണോ നിങ്ങളുടെ നിലപാടെന്നും വിടി ബല്‍റാം ചോദിക്കുന്നു.

മുറപോലെ അല്ല

മുറപോലെ അല്ല

ഹെലികോപ്റ്ററിന്‍റെ കാര്യങ്ങളൊക്കെ മുറപോലെ നടക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മുറ പോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ ഇന്ന് വൈകുന്നേരവും നാട്ടിലെ കൂലിപ്പണിക്കാരുൾപ്പടെ അധ്വാനിച്ച് കുടുംബം നോക്കാനുള്ള കൂലി കണ്ടെത്തുമായിരുന്നുവെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ആവശ്യപ്പെടേണ്ടി വരുമായിരുന്നോ

ആവശ്യപ്പെടേണ്ടി വരുമായിരുന്നോ

മുറ പോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പോക്കറ്റിൽ കൈയ്യിട്ട് അവരുടെ ശമ്പളം വേണമെന്ന് സർക്കാർ ആവശ്യപ്പെടേണ്ടി വരുമായിരുന്നോ ? മുറ പോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ കേരളത്തിലെ ആയിരക്കണക്കിന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ അവരുടെ ജീവൻ പണയം വെച്ചു ഈയൊരു പോരാട്ടത്തിന് വീടിനെയും കുടുംബത്തെയും വിട്ട് മാറിനിൽക്കേണ്ടി വരില്ലായിരുന്നു

265 പേർ

265 പേർ

കേരളത്തിലെ 265 പേർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാൻ ആശുപത്രികളിൽ രോഗബാധിതരായി
ശാരീരികമായി ഒറ്റപ്പെട്ട് കഴിയേണ്ടി വരുമായിരുന്നോ ?

വിദേശത്ത് നിന്ന് വരുന്ന ഓരോ മലയാളിയും സന്തോഷത്തോടെ സ്വന്തം കുടുംബത്തെ ചേർത്ത് പിടിച്ചു മക്കൾക്ക് ഒരു ഉമ്മ കൊടുത്ത് കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുമായിരുന്നില്ലേ ?

മുറ പോലെ ആയിരുന്നു കാര്യങ്ങൾ എങ്കിൽ ചികിത്സ കിട്ടാതെ കർണ്ണാടക അതിർത്തിയിൽ ആളുകൾ മരിച്ച് വീഴുമായിരുന്നോ ?
കല്യാണം , മരണാനന്തര ചടങ്ങുകൾ , പരീക്ഷകൾ ഇതിലൊക്കെ നിയന്ത്രണങ്ങൾ വേണ്ടി വരുമായിരുന്നോ ?

 1,64,130 പേർ

1,64,130 പേർ

ചികിത്സക്കും , പഠനത്തിനും , തൊഴിലിനും , വിനോദത്തിനും , വ്യായാമത്തിനും , കച്ചവടത്തിനുമൊക്കെയായി ജനങ്ങൾ പുറത്തുണ്ടാകുമായിരുന്നില്ലേ ?

മുറ പോലെ ആയിരുന്നു കാര്യങ്ങളെങ്കിൽ 1,64,130 പേർ നിരീക്ഷണത്തിൽ കഴിയേണ്ടി വരുമായിരുന്നോ ?
21 ദിവസം നാട് ലോക്ക് ഡൗണിലേക്ക് മാറേണ്ടി വരുമായിരുന്നോ ?
ഡോക്ടർമാർ മദ്യത്തിന് കുറിപ്പ് കൊടുക്കാതിരിക്കാൻ കോടതിയുടെ സഹായം തേടേണ്ടി വരുമായിരുന്നോ ?

മുഖ്യമന്ത്രീ.. മുറ പോലെ അല്ല കാര്യങ്ങൾ .
നാം(ലോകം) വലിയൊരു വിപത്തിനെ നേരിടുകയാണ് . അത് കൊണ്ട് തന്നെ മുറകൾ തെറ്റി പോകുന്നുണ്ട് .

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
ഹെലികോപ്റ്ററിന്റെ കാര്യത്തിൽ മാത്രം

ഹെലികോപ്റ്ററിന്റെ കാര്യത്തിൽ മാത്രം

ശമ്പളം കൊടുക്കാനുള്ള പണം പോലും ഖജനാവിൽ കാണില്ലെന്ന് പറയുന്ന അങ്ങ് ഹെലികോപ്റ്ററിന്റെ കാര്യത്തിൽ മാത്രം കാര്യങ്ങൾ മുറ പോലെ നടക്കുമെന്ന് സംശയാതീതമായി പ്രഖ്യാപിക്കുമ്പോൾ പത്രസമ്മേളനത്തിലെ മുൻഗണനകളും പ്രവർത്തിയിലെ മുൻഗണനകളും തമ്മിലുള്ള അന്തരം ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട് . ഈ സമയത്ത് എന്തെങ്കിലും അത്യാവശ്യത്തിന് (അനാവശ്യത്തിനും ) ഹെലിക്കോപ്റ്റർ വേണമെങ്കിൽ അന്ന് തൃശൂർ പാർട്ടി സമ്മേളനത്തിൽ നിന്ന് വന്ന് തിരിച്ച് പോവാൻ 8 ലക്ഷം കൊടുത്തത് പോലെ വാടകക്ക് വിളിച്ചാൽ മതിയായിരുന്നു . ഇനി കോവിഡ് പ്രതിരോധാവശ്യങ്ങൾക്ക് 10 തവണ ഉപയോഗിച്ചാൽ പോലും 80 ലക്ഷം കൊണ്ട് കാര്യം നടന്നേനെ .
ഇപ്പോൾ ഇതായിരുന്നില്ല മുൻഗണനയും സ്വീകരിക്കേണ്ടിയിരുന്ന മുറയും

English summary
congress leaders against pinararyi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X