• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രോഗിയായ കോൺഗ്രസുകാരൻ മഹാ അപരാധി..; 'പിണറായി എന്തൊരു നീചഹൃദയനാണ്, യഥാർഥ രോഗി മുഖ്യനാണ്'

തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തരവാദിത്തമുള്ള ഒരു പൗരൻ പുലർത്തേണ്ട എല്ലാ ജാഗ്രതയും ഇടുക്കിയിലെ ആ പൊതുപ്രവർത്തകൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്നാണ് വിടി ബല്‍റാം എംഎല്‍എ അഭിപ്രായപ്പെടുന്നത്.

അദ്ദേഹമോ അടുത്ത ബന്ധുക്കളിലാരുമോ വിദേശയാത്ര ചെയ്തിട്ടില്ല. രോഗലക്ഷണങ്ങളോ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളോ അദ്ദേഹത്തിനില്ല. മനപൂർവ്വമായ ഒരു വീഴ്ചയും അദ്ദേഹത്തിൽ നിന്നുണ്ടായതായി കാണുന്നില്ല. എന്നിട്ടും രോഗിയായ അദ്ദേഹത്തെ രാഷ്ട്രീയ വിരോധത്താൽ കുറ്റപ്പെടുത്തി സൈബർ ലിഞ്ചിംഗിന് എറിഞ്ഞു കൊടുക്കുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ നടപടി ഹീനവും ഇരിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതാണെന്നും ബല്‍റാം അഭിപ്രായപ്പെടുന്നു.

മുഖ്യമന്ത്രിക്ക് അറിയാത്തതല്ല

മുഖ്യമന്ത്രിക്ക് അറിയാത്തതല്ല

ഇതേ സമയത്ത് തന്നെയാണ് മാർച്ച് 6 ന് വിദേശയാത്ര കഴിഞ്ഞു വന്ന സംസ്ഥാന ഡിജിപിയും മറ്റും കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് വ്യാപകമായി ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിരുന്നത് എന്നതും മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. രാഷ്ട്രീയം പറയേണ്ട സമയമല്ല ഇത് എന്ന് ആദ്യം തിരിച്ചറിയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും വിടി ബല്‍റാം വ്യക്തമാക്കി.

പത്രസമ്മേളനത്തിൽ

പത്രസമ്മേളനത്തിൽ

കോവിഡ് 19 മായി ബന്ധപ്പെട്ട് അങ്ങയുടെ പത്രസമ്മേളനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരാളാണ് ഞാൻ. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ കണക്കുകൾ സഹിതം അങ്ങ് പറയുമ്പോൾ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഒരു ജനപ്രതിനിധി എന്ന നിലയിൽ എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ളതാണ് ഞാൻ ചിന്തിക്കുന്നത്. പക്ഷേ വെള്ളിയാഴ്ചത്തെ പത്രസമ്മേളനത്തിൽ ഇടുക്കിയിൽ നിന്ന് രോഗബാധിതനായ ഒരാളെ, അദ്ദേഹം കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രം കുറ്റപ്പെടുത്തിയത് ഒരു മാതൃകപരമായ പ്രവർത്തിയല്ലെന്നാണ് കെഎസ് ശബരീനാഥന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

നിയമസഭാ സമ്മേളനത്തിലും

നിയമസഭാ സമ്മേളനത്തിലും

ഉത്തരവാദിത്തപ്പെട്ട ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം ഫെബ്രുവരി മാസാവും മാർച്ച് ആദ്യവാരവും ധാരാളം സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ സമയത്ത് ഞാൻ അടക്കമുള്ള, അങ്ങ് അടക്കമുള്ള നേതാക്കളെല്ലാം നിരവധി പ്രോഗ്രാമുകളിലും നിയമസഭാ സമ്മേളനത്തിലും പങ്കെടുത്തതാണ്. അതിനുശേഷം സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചാണ് അദ്ദേഹം മുന്നോട്ടു പോയിട്ടുള്ളത്. ഇതിനിടയിൽ രോഗം പിടിപെട്ടത് അദ്ദേഹത്തിന്റെ കുറ്റം കൊണ്ടല്ല. അദ്ദേഹം വിദേശത്ത് പോവുകയോ ഈ രോഗം ബാധിച്ച വ്യക്തിയുമായി അറിഞ്ഞുകൊണ്ട് നേരിട്ട് ഇടപെടുകയോ ചെയ്തിട്ടില്ല എന്നാണ് അറിയുന്നത്.

കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രം

കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രം

അങ്ങനെയുള്ള ഒരാളെ, കോൺഗ്രസുകാരൻ ആയതുകൊണ്ട് മാത്രം പൊതുസമൂഹത്തിനു മുന്നിൽ അങ്ങ് കടന്നാക്രമിച്ചത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല. എന്നുമാത്രമല്ല, ഒരു രോഗിയായി ആശുപത്രി കിടക്കയിൽ കിടക്കുന്ന അദ്ദേഹത്തിന്റെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം കൂടിയാണിത്. ഈ മഹാ രോഗത്തിന്റെ മുന്നിൽ നമ്മളാരും ജാതിയും മതവും രാഷ്ട്രീയവും കണ്ടിട്ടില്ല, കേരളം ഒറ്റക്കെട്ടാണ് എന്നു പറയുന്നതും ഇതുകൊണ്ടാണ്. അതിന് ഒരു കളങ്കം വരാതിരിക്കാൻ ഇനി ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ശബരീനാഥ് കൂട്ടിച്ചേര്‍ത്തു.

ചാമക്കാലയും

ചാമക്കാലയും

വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവായ ജ്യോതികുമാര്‍ ചാമക്കാലയും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. താങ്കൾ എന്തൊരു നീചഹൃദയനാണ് പിണറായി വിജയൻ....? എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജ്യോതികുമാര്‍ ചാമക്കാല ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എന്തൊരു നീചഹൃദയനാണ്

എന്തൊരു നീചഹൃദയനാണ്

താങ്കൾ എന്തൊരു നീചഹൃദയനാണ് പിണറായി വിജയൻ....?

രോഗത്തിൽ, രോഗിയിൽ രാഷ്ട്രീയം കാണുന്ന താങ്കളുടെ മനസിന് നല്ല നമസ്കാരം. ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകനെക്കുറിച്ച് എത്ര മനുഷ്യത്വരഹിതമായാണ് താങ്കൾ പറഞ്ഞത് ?. ഇറ്റലിക്കാർക്ക് രോഗം സ്ഥിരീകരിച്ചതു മുതൽ താങ്കൾ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നോ ?

താങ്കളടക്കമുള്ള പൊതുപ്രവർത്തകർ ഒരു പരിപാടിയിലും പങ്കെടുത്തില്ലേ ?

നിയമസഭ സമ്മേളിച്ചില്ലേ ?

എന്താണ് ചെയ്തത്

എന്താണ് ചെയ്തത്

ഇതേ ഇറ്റലിക്കാരുമായി അടുത്ത് ഇടപഴകിയ താങ്കളുടെ പാർട്ടിക്കാരായ പത്തനംതിട്ടയിൽ നിന്നുള്ള എംഎല്‍എയടക്കം സഭയിൽ വന്നില്ലേ ?

അവർക്കൊന്നും ഇല്ലാത്ത കുറ്റം കോൺഗ്രസ് നേതാവ് എ.പി ഉസ്മാന്. അല്ലേ ?

ഒരു രോഗലക്ഷണവും ഇല്ലാത്ത, വിദേശയാത്രയ്ക്ക് പോയിട്ടില്ലാത്ത, ബന്ധുക്കളാരും വിദേശത്തു നിന്ന് വന്നിട്ടില്ലാത്ത മനുഷ്യൻ വീട്ടിലിരിക്കണമായിരുന്നു എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് ?

വിദേശത്ത് പോയി വന്ന താങ്കളുടെ ഡിജിപിയും ചീഫ് സെക്രട്ടറിയും എന്താണ് ചെയ്തത് ?

താങ്കൾക്ക് ലജ്ജയില്ലേ ?

താങ്കൾക്ക് ലജ്ജയില്ലേ ?

എന്നാൽ പനി തുടങ്ങിയ ശ്രീ ഉസ്മാൻ

നിങ്ങളുടെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയില്ലേ ?

ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചില്ലേ ?

എന്നിട്ടും ആ മനുഷ്യൻ കഴിയുന്നത്ര വീടിനുള്ളിൽ ഒതുങ്ങിക്കൂടിയില്ലേ ?

ഇതെല്ലാം മറച്ചുവച്ച് കോൺഗ്രസുകാരനാണെന്ന കാരണത്താൽ പ്രതിസ്ഥാനത്ത് നിർത്താൻ താങ്കൾക്ക് ലജ്ജയില്ലേ ?

രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം "പൊതുപ്രവർത്തനത്തിന്" ഇറങ്ങിയ താങ്കളുടെ പാർട്ടി നേതാവ് സക്കീർ ഹുസൈനെതിരെ കേസെടുത്തോ ?

cmsvideo
  കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
  കോവിഡിന് അതീതർ

  കോവിഡിന് അതീതർ

  ലോകനാഥ് ബഹ്റയും ടോം ജോസും സക്കീർ ഹുസൈനും കോവിഡിന് അതീതർ...

  കോൺഗ്രസുകാരൻ മഹാ അപരാധി !

  പേരു പറയുമെന്ന വിരട്ടലൊന്നും വേണ്ട.

  സമൂഹത്തോട് ഉത്തരവാദിത്തമുള്ള ശ്രീ ഉസ്മാൻ തന്നെ പരസ്യ പ്രസ്താവന ഇറക്കിയിട്ടുണ്ട്...

  കോൺഗ്രസ് നേതാക്കൾ ഇനിയും ഈ ആർജവം കാണിക്കും...

  രോഗത്തിൽ രാഷ്ട്രീയം കാണുന്ന നിങ്ങളാണ് മുഖ്യമന്ത്രീ ഇവിടുത്തെ യഥാർഥ രോഗി ....

  കോൺഗ്രസുകാരൻ മഹാ അപരാധി..; 'പിണറായി എന്തൊരു നീചഹൃദയനാണ്, യഥാർഥ രോഗി മുഖ്യനാണ്'

  അവര്‍ മരിച്ചുപോയാല്‍ ആ വേദനയും കുറ്റബോധവും എക്കാലും നമ്മളെ പിന്തുടരും; മമ്മൂട്ടിയുടെ കുറിപ്പ്

  മൃതദേഹം വിട്ടുക്കൊടുക്കില്ല: ഭാര്യയടക്കമുള്ളവരെ കാണിച്ചത് വീഡിയോയിലുടെ, ചടങ്ങില്‍ 4 പേര്‍ മാത്രം

  English summary
  congress leaders against pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X