കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി; സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെഎം ഷാജി എംഎല്‍എ അഴീക്കോട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് പ്ലസ്ടു അനുവദിത്തുകൊടുക്കാന്‍ മാനേജ്‌മെന്റിന്റെ കൈയ്യില്‍ നിന്നും 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. ഇത് മുഖ്യമന്ത്രിയുടെ ഏറ്റവും ലളിതമായ പ്രതികാരമാണെന്നും കെഎം ഷാജി പറഞ്ഞിരുന്നു.

വിഷയത്തില്‍ സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. കെഎം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി സ്പീക്കറുടെ നിഷ്പക്ഷതക്ക് ക്ഷതമുണ്ടാക്കുന്നതാണെന്നും സുപ്രീം കോടതി വിധിക്കും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും എതിരാണെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചു.

km shaji

വിഡി സതീശന്‍, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, സണ്ണി ജോസഫ്, റോജി എം ജോണ്‍, കെഎസ് ശബരിനാഥ്, അന്‍വര്‍ സാദത്ത് എന്നീ എംഎല്‍എമാര്‍ പുറത്തിറക്കിയ സംയുക്ത പത്രകുറിപ്പിലാണ് സ്പീക്കര്‍ക്കെതിരെ രംഗത്തെത്തിയത്.

'നടപടി സ്പീക്കറുടെ നിഷ്പക്ഷതക്ക് ക്ഷതമുണ്ടാക്കുന്നതാണ്. നിയമസഭയിലേയും ലോക്‌സഭയിലേയും അംഗങ്ങള്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനും പ്രോസിക്യൂഷനും സ്പീക്കറുടെ അനുമതി വേണമെന്നാണ് അഴിമതി നിരോധന നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അനാവശ്യ വ്യവഹാരത്തില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണത്. സൂക്ഷമ പരിശോധന നല്‍കിയ ശേഷം മാത്രമേ അനുമതി നല്‍കാവൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ യാതൊരു പരിശോധനയും നടത്താതെ വിജിലന്‍സ് മുന്നോട്ട് വെച്ച വാദമുഖങ്ങള്‍ക്ക് താഴെ ഒപ്പുവെക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു.

എന്നാല്‍ കെഎം ഷാജി എംഎല്‍എ സ്‌ക്കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നുവെന്നാണ് വിജിലന്‍സ് എഫ്‌ഐആര്‍ ഒരുക്കിയത്. സ്‌ക്കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്നതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.

കൊറാണയെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ച ദിവസം തന്നെ അന്വേഷണാനുമതി നല്‍കിയെന്നും ആരോപണ വിധേയനായ അംഗത്തെ പോലും ഇക്കാര്യം അറിയിച്ചില്ലെന്നും എംഎല്‍എമാര്‍ ആരോപിച്ചു. വാര്‍ത്ത വന്നതിന് ശേഷമാണ് സ്പീക്കറുടെ ഓഫീസില്‍ നിന്നും അനുമതി കൊടുത്ത കാര്യം പുറത്ത് വിട്ടതെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ സ്പീക്കര്‍ രാഷ്ട്രീയം കൡക്കുന്നുവെന്നായിരുന്നു കെഎം ഷാജിയുടെ ആരോപണം. എന്നാല്‍ നാവിന് എല്ലില്ലെന്ന് കരുതി തോന്നിയത് പറയരുതെന്ന് സ്പീക്കര്‍ മറുപടി നല്‍കി.

English summary
Congress Leaders Against Speaker In KM Shaji Vigilance Enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X