കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പോര്.... രാജ്യസഭാ സീറ്റ് കിട്ടാത്തതിന് ദേഷ്യം... നാണംകെടുത്തി

സുധീരനെതിരെ ഗ്രൂപ്പ് മാനേജര്‍മാരുടെ പടയൊരുക്കം

Google Oneindia Malayalam News

കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കോണ്‍ഗ്രസിനുള്ളിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ഓരോ ദിവസവും വ്യത്യസ്ത ആരോപണങ്ങള്‍ ഉന്നയിച്ച് നേതാക്കള്‍ പരസ്പരം പോരടിച്ച് കൊണ്ടിരിക്കുകയാണ്. ഇതില്‍ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹത്തെ കടന്നാക്രമിക്കാനാണ് സുധീരനും പിജെ കുര്യനും തുടര്‍ച്ചയായി ശ്രമിക്കുന്നത്. കോണ്‍ഗ്രസിനകത്ത് മുസ്ലീം ലീഗിന് ഇത്രയധികം പ്രാധാന്യം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണെന്നും അതാണ് മാണിക്ക് സീറ്റ് നല്‍കുന്ന കാര്യങ്ങളിലടക്കം പ്രതിഫലിച്ചതെന്നുമാണ് സുധീരന്‍ കരുതുന്നത്.

അതേസമയം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിക്കാനുള്ള ശ്രമത്തില്‍ എ ഗ്രൂപ്പ് കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസിനകത്തെ മറ്റ് ഗ്രൂപ്പുകാരും സുധീരന്റെ നീക്കത്തില്‍ അതൃപ്തിയിലാണ്. ഹൈക്കമാന്‍ഡിന് പരാതി നല്‍കുന്ന കാര്യമടക്കം നേതാക്കളുടെ പരിഗണനയിലുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി അത്ര പെട്ടെന്നൊന്നും തീരാന്‍ പോകുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രാജ്യസഭാ സീറ്റ് കിട്ടാത്തതിന്റെ ദേഷ്യം

രാജ്യസഭാ സീറ്റ് കിട്ടാത്തതിന്റെ ദേഷ്യം

സുധീരനെതിരെ കടുത്ത ആരോപണങ്ങളാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് മുതലാളിമാര്‍ ഉയര്‍ത്തിയിരിക്കുന്നത്. സുധീരന് രാജ്യസഭാ സീറ്റില്‍ നോട്ടമുണ്ടായിരുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത് കേരളാ കോണ്‍ഗ്രസിന് നല്‍കിയതോടെ ആ സാധ്യത ഇല്ലാതായി. അതിന്റെ ദേഷ്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ കുറ്റംപറയുന്നതെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. സുധീരന്‍ പൊട്ടിത്തെറി സ്വാഭാവികമല്ലെന്നും ഇവര്‍ പറയുന്നു. അതേസമയം പാര്‍ട്ടിയിലെ വിമതശബ്ദമായി മാറിയിരിക്കുകയാണ് സുധീരന്‍. ഇത് തുടരുന്നത് പാര്‍ട്ടിക്ക് നാണക്കേടാണ്. അതുകൊണ്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാനാണ് എ ഗ്രൂപ്പിന്റെ തീരുമാനം.

നിലയ്ക്ക് നിര്‍ത്തണം

നിലയ്ക്ക് നിര്‍ത്തണം

സുധീരനെ നിലയ്ക്ക് നിര്‍ത്തണം എന്നാവും ലഇവര്‍ ആവശ്യപ്പെടുക. പാര്‍ട്ടിയുടെ ഭാവി പോലും നോക്കാതെയാണ് സുധീരന്‍ ഓരോ കാര്യങ്ങള്‍ വിളിച്ച് പറയുന്നത്. പരസ്യപ്രസ്താവന പാര്‍ട്ടി വിലക്കിയതാണ്. എന്നിട്ടും ആ വിലക്ക് ലംഘിക്കുന്നത് അച്ചടക്കമില്ലായ്മയാണ്. എ ഗ്രൂപ്പിന് കടുത്ത ദേഷ്യം സുധീരനോടുണ്ട്. നേരത്തെ കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴും എ ഗ്രൂപ്പിനെ ഒതുക്കാന്‍ സുധീരന്‍ ശ്രമിച്ചിരുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത് ഇനിയും തുടരാനാവില്ല. ഒരു തെറ്റും ചെയ്യാത്ത ഉമ്മന്‍ചാണ്ടി ഈ സംഭവത്തില്‍ ബലിയാടാവേണ്ട കാര്യമില്ലെന്നും എ ഗ്രൂപ്പ് പറയുന്നു.

സുധീരന്‍ കലിപ്പില്‍

സുധീരന്‍ കലിപ്പില്‍

യുവനേതാക്കള്‍ കുര്യനെതിരെ പരസ്യമായി രംഗത്ത് വന്നപ്പോള്‍ സുധീരന്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇത് കുര്യന്‍ ഒഴിവാക്കപ്പെടുമ്പോള്‍ രാജ്യസഭയിലേക്ക് നേതൃത്വം സുധീരനെ പരിഗണിച്ചേക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ പറയുന്നത്. അദ്ദേഹം ഈ പദവി ആഗ്രഹിച്ചിരുന്നെന്ന പ്രചാരണം വ്യാപകമായി നടത്താനാണ് ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നത്. സുധീരന്‍ കലിപ്പിലാവുന്നത് ഈ ഒരൊറ്റ സംഭവം കൊണ്ടാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഉമ്മന്‍ചാണ്ടിയെ വിടാതെ കുര്യന്‍

ഉമ്മന്‍ചാണ്ടിയെ വിടാതെ കുര്യന്‍

കുര്യന്‍ ഉമ്മന്‍ചാണ്ടിയെ തുടര്‍ച്ചയായി വിമര്‍ശിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ വ്യക്തിപരമായ ഒരാവശ്യം ഇന്നുവരെ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കുര്യന്‍ പറഞ്ഞു. രാജ്യസഭയില്‍ ഇന്നുവരെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം തന്റെ ജില്ലയില്‍ നിന്ന് ഒരാളെയെങ്കിലും കെപിസിസി അംഗമാക്കണമെന്ന് നേരത്തെ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തികഞ്ഞ അവഗണനയാണ് ലഭിച്ചത്. യുവ എംഎല്‍എമാര്‍ തന്നെ പരസ്യമായി അധിക്ഷേപിച്ചത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മന്‍ചാണ്ടി തന്നെ ഒതുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കുര്യന്‍ ആരോപിച്ചു.

ഹൈക്കമാന്‍ഡിന് മുന്നില്‍....

ഹൈക്കമാന്‍ഡിന് മുന്നില്‍....

എല്ലാ പ്രശ്‌നങ്ങളും ഹൈക്കമാന്‍ഡിന് മുന്നില്‍ അവതരിപ്പിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. സുധീരനെ അടക്കാന്‍ രാഹുലിന് മാത്രമേ സാധിക്കൂ എന്നാണ് ഇവരുടെ നിഗമനം. അതേസമയം രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ എല്ലാ വിശദീകരണവും നടത്തിയിട്ടും സുധീരന്‍ ഉറഞ്ഞു തുള്ളുന്നത് സീറ്റ് കിട്ടാത്തതിന്റെ ദേഷ്യത്തില്‍ തന്നെയാണെന്ന് കെസി ജോസഫ് പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം പ്രവര്‍ത്തക സമിതിയില്‍ എത്തുന്നതിന് തടയിടാനാണെന്നും പ്രതിപക്ഷം ദുര്‍ബലമായെന്ന കുറ്റപ്പെടുത്തല്‍ വഴി രമേശ ചെന്നിത്തലയെ കഴിവുകെട്ടവനായി ചിത്രീകരിക്കാനുമാണ് ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിടുന്നു.... ഇനി ആര്‍ജെഡിയിലേക്കോ? 2019ല്‍ മത്സരിക്കുമെന്ന് സൂചന!!ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിടുന്നു.... ഇനി ആര്‍ജെഡിയിലേക്കോ? 2019ല്‍ മത്സരിക്കുമെന്ന് സൂചന!!

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍.... അന്താരാഷ്ട്ര ഇടപെടലിനും അന്വേഷണത്തിനും ശുപാര്‍ശ!കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യുഎന്‍.... അന്താരാഷ്ട്ര ഇടപെടലിനും അന്വേഷണത്തിനും ശുപാര്‍ശ!

English summary
congress leaders against vm sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X