തന്റെ പിന്നില്‍ ഗ്രൂപ്പുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ: കെ മുരളീധരന്‍

കോഴിക്കോട്: തന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കെ. മുരളീധരന്‍ എംഎല്‍എ. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലുള്ളവര്‍ തെയാണെന്നും മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കെപിസിസി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുകയാണ് വേണ്ടത്. കെപിസിസി അദ്ധ്യക്ഷനാകാന്‍ തനിക്ക് താല്‍പര്യമില്ല. ആരെ തിരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. അതേസമയം പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തു നിന്നു ആരെയും മാറ്റിനിര്‍ത്തരുത് എന്ന് തനിക്ക് അഭിപ്രായമുണ്ട്. തെന്നല ബാലകൃഷ്ണപിള്ള പ്രസിഡന്റ് ആയിരുന്നപ്പോഴാണ് യുഡിഎഫിന് 100 സീറ്റ് കിട്ടിയതെന്നും മുരളീധരന്‍ പറഞ്ഞു.

 kmuralidharanmla

അപ്രഖ്യാപിത ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ കഴിയാതെ കേരളത്തിലെ ഇന്റലിജന്‍സും ആഭ്യന്തര വകുപ്പും വീണ്ടും പൂര്‍ണ പരാജയത്തിലെത്തിയിരിക്കുകയാണ്. അപ്രഖ്യപിത ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയാണ്. ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് ഉടന്‍ പാസാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+