Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ​ഗാന്ധിക്കെതിരെ എ വിജയരാഘവന്റെ പരാമർശം; പ്രതിഷേധം കടുപ്പിച്ച് കോൺ​ഗ്രസ്

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി എം പിക്കെതിരെ സി പി എം പോളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ നടത്തിയ വിവാ​​ദ പരാമർശത്തിന് പിന്നാല വിമർശനം ശക്തമാകുന്നു. വിജയ രാഘലന്റെ പരാമർശനത്തിനെതിരെ കെ സി വേണു​ഗോാപാൽ, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ തുടങ്ങിയ നേതാക്കൾ രം​ഗത്ത് വന്നു.

വയനാട്ടിൽ രാഹുൽ ​ഗാന്ധിയും പ്രിയങ്കാ ​ഗാന്ധിയും ജയിച്ചത് വർ​ഗീയ വോട്ടുകൾ നേടിയാണ് എന്ന് കേരളത്തിലെ ജനങ്ങളുടെ മുന്നിൽ പറയാൻ വിജയരാഘവന് ലജ്ജയില്ലേയെന്ന് കെ സുധാകരൻ ചോദിച്ചു. സംഘപരിവാർ പോലും ഉപയോ​ഗിക്കാത്ത ഭാഷയാണ് വിജയരാഘവന്റേതെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു.

cpm vijaya

വിജയരാഘവൻ വർ​ഗീയ രാഘവനായി മാറിയെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. രാഹുലിനെതിരെ സംഘപരിവാർ പോലും ഉപയോ​ഗിക്കാത്ത ഭാഷയാണ് വിജയരാഘവന്റേതെന്നും ഇതേ നിലപാട് തന്നെയാണോ സി പി എമ്മിനും ഉള്ളതെന്ന് വ്യക്തമാക്കണമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

ഇത് ബി ജെ പി യെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്. അവരുമായുള്ള ഡീലിന്റെ ഭാ​ഗമായുള്ള വ്യക്തിപരമായി ആക്രമിക്കാമനുള്ള ക്വട്ടേഷൻ ആണെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

വിജയരാഘവൻ പച്ചയ്ക്ക് വർ​ഗീയത പറയുകയാണ് എന്നാണ് മുസ്ലിം ലീ​ഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. വിജയരാഘവന്റേത് ക്രൂരമായ പരാമർശമാണ്. ബി ജെ പി ഉത്തരേന്ത്യയിൽ‌ ചെയ്യുന്നതാണ് സി പി എം കേരളജത്തിൽ ചെയ്യുന്നത്. ഭൂരിപക്ഷ വർ​ഗീയത പരത്തുന്നത് സി പി എമ്മിന്റെ അടിത്തറ ഇളക്കും. സി പി എം വർ​ഗീയതയെ താലോലിക്കുന്നത് ശരിയല്ല.

ഡൽഹിയിൽ രാഹുൽ ​ഗാന്ധിക്കും പ്രിയങ്കാ ​ഗാന്ധിക്കും സിന്ദാബാദ് വിളിക്കും. ഇവിടെ വന്ന് കുറ്റം പറയുകയാണ്. വോട്ട് ചോരുന്നു എന്ന ആധി സി പി എമ്മിനുണ്ട്. വർ​ഗീയത പച്ചയ്ക്കാണ് പറയുന്നത്. ഇത് കേരളമാണ് എന്ന് ഓർക്കണം. വർ​ഗീയത പറഞ്ഞാൽ നെ​ഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുക., കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രിയങ്ക ​ഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് എന്ന് പറയാൻ വിജയരാഘവനെ കഴിയൂ എന്നും സംഘപരിവാർ അജണ്ട സി പിഎം കേരളത്തിൽ നടപ്പാക്കുകയാണെന്നും സതീശൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+