കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്നത് ആരെന്ന് അറിയില്ലെന്ന് മുല്ലപ്പള്ളി, എസ്ഡിപിഐയെന്ന് ഉമ്മന്‍ചാണ്ടി; നേതൃത്വത്തിന് വിമര്‍ശനം

Google Oneindia Malayalam News

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ എസ്ഡിപിഐയുടെ പങ്കിനെക്കുറിച്ച് പറയുന്നതില്‍ രണ്ട് തട്ടിലായ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ശക്തമാവുന്നു. വെട്ടേറ്റ് ചികിത്സയിലായിരുന്ന പുന്ന സ്വദേശിയും കോണ്‍ഗ്രസിന്‍റെ ബൂത്ത് പ്രസിഡന്‍റുമായ നൗഷാദാണ് ഇന്ന് രാവിലെ മരിച്ചത്. ഇന്നലെ പുന്ന സെന്‍ററില്‍ നില്‍ക്കുകയായിരുന്ന ഇവരെ 7 ബൈക്കുകളില്‍ എത്തിയ 15 അംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

<strong> സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും</strong> സിദ്ധാര്‍ഥയുടെ കത്ത് വ്യാജമോ? ഡികെ ശിവകുമാറിന് പിന്നാലെ കത്തില്‍ സംശയവുമായി ആദായ നികുതി വകുപ്പും

അക്രമത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വം ആരോപിക്കുന്നത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. എന്നാല്‍ അക്രമത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നാണ് കെപിസിസി പ്രസിഡന്‍റ് അടക്കമുള്ള ചില കോണ്‍ഗ്രസ് ഇപ്പോഴും അഭിപ്രായപ്പെടുന്നത്.

അതേസമയം അക്രമം നടത്തിയത് പിന്നില്‍ എസ്ഡിപിഐ തന്നെയെന്നാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും രണ്ട് തരത്തിലുള്ള അഭിപ്രായം വെച്ചുപുലര്‍ത്തുന്ന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് പാര്‍ട്ടി പ്രവര്‍ത്തകരും എതിര്‍ രാഷ്ട്രീയ നേതൃത്വവും നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ആരാണെന്ന് അറിയില്ല

ആരാണെന്ന് അറിയില്ല

കോണ്‍ഗ്രസും-എസ്ഡിപിഐയും തമ്മില്‍ സംഘര്‍ഷം നിലനിന്നുരുന്ന പ്രദേശമാണ് ചാവക്കാട് പുന്ന. കൊല്ലപ്പെട്ട നൗഷാദും എസ്‌ഡിപിഐക്കാരുമായി നിരന്തരം തർക്കം നടന്നിരുന്നു. എസ്‌ഡിപിഐ ആണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ ഗുരുവായൂര്‍ ബ്ലോക്ക് കമ്മറ്റി ഉറപ്പിച്ച്‌ പറയുമ്പോഴും പ്രതിസ്ഥാനത്ത്‌ ആരാണെന്ന്‌ അറിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ള രാമചന്ദ്രൻ പറഞ്ഞത്. കൊലപാതകത്തില്‍ അപലപിച്ചുകൊണ്ട് തൃശൂര്‍ ഡിസിസി പ്രസിഡന്‍റും എംപിയുമായ ടിഎന്‍ പ്രതാപന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലും എവിടേയും എസ്ഡിപിഐയുടെ പേര് പരമാര്‍ശിക്കുന്നില്ല.

എസ്ഡിപിഐ എന്ന് ഉമ്മന്‍ചാണ്ടി

എസ്ഡിപിഐ എന്ന് ഉമ്മന്‍ചാണ്ടി

ഇതിന് പിന്നാലെയാണ് നൗഷാദിന്‍റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ തന്നെയാണെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തുന്നത്. ജില്ലയിലെ സമാധാന അന്തരീക്ഷ തകര്‍ക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. ടി എൻ പ്രതാപൻ എസ്ഡിപിഐ യുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതൽ വിവരങ്ങൾ അറിയാത്തത് കൊണ്ടാവുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തകര്‍ പറഞ്ഞെന്ന് ചെന്നിത്തല

പ്രവര്‍ത്തകര്‍ പറഞ്ഞെന്ന് ചെന്നിത്തല

എസ് ഡി പി ഐ കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് ചാവക്കാട് നിന്നും കോൺഗ്രസ്‌ പ്രവർത്തർ എന്നോട് പറഞ്ഞു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. കൊലകത്തി രാഷ്ട്രീയത്തിൽ ഒരു കോൺഗ്രസ്‌ പ്രവർത്തകന് കൂടി ജീവൻ നഷ്ടമായി. ചാവക്കാട് കോൺഗ്രസ്‌ പ്രവർത്തകനായ നൗഷാദിന്റെ കൊലപാതകം സർക്കാർ ഗൗരവത്തോടെ കാണണം. ഉന്നതതല പോലീസ് സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കൊലപാതക രാഷ്ട്രീയത്തിന് അറുതി വരണം. സർക്കാർ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നട്ടെല്ലില്ലാത്ത വർഗ്ഗം

നട്ടെല്ലില്ലാത്ത വർഗ്ഗം

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് പറയുന്നതില്‍ രണ്ട് തട്ടിലായ നേതൃത്വത്തിനെതിരെ രൂക്ഷമായി വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലടക്കം പാര്‍ട്ടി പ്രവര്‍ത്തകരും രാഷ്ട്രീയ എതിരാളികളും നടത്തുന്നത്. തൃശ്ശൂരിലെ കോൺഗ്രസ്സ് പ്രവർത്തകനെ കൊലപ്പെടുത്തിയത് ആരാണെന്നെങ്കിലും ജനങ്ങളോട് തുറന്നു പറയാനുള്ള ആർജ്ജവം മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും കാണിക്കണം.നട്ടെല്ലില്ലാത്ത വർഗ്ഗം എന്നാണ് ചെന്നിത്തലയുടേയും എസ്ഡിപിഐ നേതാവ് നസറൂദ്ദീന്‍ എളമരവും നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷ

പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷ

എസ്ഡിപിഐ എന്ന നാലക്ഷരമുള്ള ആസിഡിനെക്കുറിച്ച്,ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ്,മുസ്ലീം ലീഗ് നേതൃത്വം പ്രതികരിക്കാത്തതിനെതിരെ, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കോൺഗ്രസ്സ്, മുസ്ലീം ലീഗ് പ്രവർത്തകർ ചോദ്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് ഫേസ്പുക്കില്‍ കുറിച്ചത്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എസ്ഡിപിഐ ആക്രമത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ്സ് , മുസ്ലീം ലീഗ് പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Congress leaders differ in opinion about the involvement of sdpi in murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X