Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കേട്ടതൊന്നുമല്ലേ പത്മജ കോണ്‍ഗ്രസ് വിടാന്‍ കാരണം? ഇഡിക്ക് എന്താണ് റോള്‍... ഭര്‍ത്താവിന്റെ മറുപടി

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോകാന്‍ കാരണം എന്ത് എന്ന ചര്‍ച്ചയ്ക്ക് ചൂടുപിടിക്കുന്നു. കോണ്‍ഗ്രസിനോടുള്ള അമര്‍ഷമാണ് കാരണം എങ്കില്‍ അവര്‍ക്ക് സിപിഎമ്മില്‍ പോകാമായിരുന്നില്ലേ എന്ന ചോദ്യമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ചത്. എന്തുകൊണ്ട് ബിജെപി തിരഞ്ഞെടുത്തു. ഇതിന് പിന്നില്‍ മറ്റെന്തോ ഉണ്ട് എന്നാണ് നേതാക്കളുടെ പ്രതികരണം.

രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പത്മജയുടെ തീരുമാനത്തിന് പിന്നില്‍ ഇഡിക്ക് ബന്ധമുണ്ടെന്ന സംശയം പ്രകടിപ്പിച്ചു. ഇവരുടെ പ്രതികരണം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഭര്‍ത്താവ് ഡോ. വേണുഗോപാല്‍ പ്രതികരണവുമായി രംഗത്തുവന്നു. പത്മജ മുതിര്‍ന്ന ബിജെപി നേതാക്കളായ ജെപി നദ്ദ, പ്രകാശ് ജാവ്‌ദേക്കര്‍ എന്നിവരെ കണ്ടിരുന്നു. പിന്തിരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെടുകയും ചെയ്തു.

padmaja-venugopal-ed-probe

പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് പങ്കുണ്ടെന്ന് ആദ്യം പറഞ്ഞത് ബിന്ദു കൃഷ്ണയാണ്. പത്മജയുടെ ഭര്‍ത്താവ് വേണുഗോപാലിനെ ഇഡി ചോദ്യം ചെയ്തുവെന്ന് കേട്ടിരുന്നുവെന്ന് അവര്‍ പറഞ്ഞു. പത്മജയുടെ തീരുമാനത്തിന് പിന്നില്‍ ഇഡിയാകാനേ തരമുള്ളൂ എന്നും ബിന്ദു കൃഷ്ണ പറയുന്നു.

കോണ്‍ഗ്രസ് കെട്ടിപ്പടുത്ത നേതാവായ കെ കരുണാകരന്റെ മകളുടെ ഭാഗത്ത് നിന്ന് ഇത്തരം തീരുമാനം പ്രതീക്ഷിച്ചില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും അവര്‍ മല്‍സരിച്ചിട്ടുണ്ട്. കെടിഡിസി ചെയര്‍പേഴ്‌സണ്‍ ആയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഉന്നത പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ ഘട്ടത്തില്‍ പത്മജയുടെ തീരുമാനത്തിന് പിന്നില്‍ കാര്യമായ എന്തോ കാരണമുണ്ടെന്നാണ് കരുതുന്നതെന്നും സിദ്ദിഖ് പ്രതികരിച്ചു.

ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് പോലെ സാമ്പത്തികമായ വ്യതിയാനത്തിന്റെ കണക്ടിവിറ്റി പത്മജയുടെ തീരുമാനത്തിന് പിന്നിലുണ്ടോ എന്നാണ് തനിക്ക് സംശയമെന്നു സിദ്ദിഖ് പറഞ്ഞു. ഇഡി, ആദായ നികുതി അന്വേഷണം ഈ മേഖലയിലും വന്നോ എന്ന ആശങ്കയുണ്ട്. കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഇത്തരം ചര്‍ച്ചയുണ്ടെന്നും ടി സിദ്ദിഖ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് പത്മജയുടെ ഭര്‍ത്താവ് വേണുഗോപാല്‍ രംഗത്തുവന്നു. വേദനയോടെയാണ് പത്മജ ബിജെപിയില്‍ പോകുന്നത്. പരാതി പറയാന്‍ കോണ്‍ഗ്രസില്‍ ഒരിടമില്ല. തൃശൂരില്‍ പത്മജ ജയിക്കുമെന്ന് ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. എന്നിട്ടും തോറ്റതിന് പിന്നിലുള്ളവരെ ചൂണ്ടിക്കാട്ടി പരാതി കൊടുത്തിട്ടും പാര്‍ട്ടി കാര്യമാക്കിയില്ല. കരുണാകരന്റെ സ്മാരകം നിര്‍മിക്കാന്‍ സ്ഥലം ലഭിച്ചിട്ടും സാധ്യമാകാത്തതിന് കാരണം കോണ്‍ഗ്രസിലെ നേതാക്കളാണ്...

ബിന്ദു കൃഷ്ണ പറയുന്നത് ഇഡി ചോദ്യം ചെയ്തുവെന്നാണ്. ഇഡി തന്നെ ചോദ്യം ചെയ്തിട്ടില്ല. 39 കൊല്ലമായി സംശുദ്ധമായ ജീവിതമാണ് നയിക്കുന്നത്. ബിന്ദു കൃഷ്ണയ്ക്ക് ദൈവം കൊടുത്തോളും. ബിജെപിയുമായി ചര്‍ച്ച നേരത്തെ നടന്നിരുന്നു. പത്മജയ്ക്ക് ബിജെപി ഓഫര്‍ വച്ചിരിക്കാം. എനിക്ക് അറിയില്ല. സാധാരണ അംഗമായി ചേരുകയാണ്. ബിജെപി നേതാക്കളെ കഴിഞ്ഞ ദിവസം പത്മജ കണ്ടിരുന്നു. മറ്റു കാര്യങ്ങളൊന്നും അറിയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+