'കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാൻ സിപിഎമ്മിന് ലജ്ജയില്ലേയെന്ന് ചോദിക്കുന്നില്ല', എംഎ ബേബിക്ക് വിമർശനം
കോഴിക്കോട്: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. ഹിന്ദു രാജ്യത്തിന് വേണ്ടി നില്‍ക്കുന്ന കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമൊപ്പം നില്‍ക്കാന്‍ മുസ്ലീം ലീഗിന് ലജ്ജയില്ലേ എന്നുളള എംഎ ബേബിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് വിമര്‍ശനം ഉയരുന്നത്. കോണ്‍ഗ്രസിന് വര്‍ഗീയതയ്ക്ക് എതിരെ ഉറച്ച നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നും എംഎ ബേബി ആരോപിച്ചിരുന്നു. കോൺഗ്രസിനെ ഒരു കാരണവും കൂടാതെ തള്ളി പറയുന്നതിൻ്റെ പ്രത്യയ ശാസ്ത്രം എംഎ ബേബി വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടു.
പത്മജ വേണുഗോപാലിന്റെ പ്രതികരണം: '' ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസ് പാർട്ടിയുടെ കൂടെ നിൽക്കാൻ മുസ്ലിം ലീഗിന് ലജ്ജയില്ലേ എന്ന എം.എ ബേബിയുടെ പരാമർശം എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലാകുന്നില്ല. കോൺഗ്രസ് പാർട്ടി എന്നും മതേതരത്വം എന്ന ആശയത്തിന് പ്രാധാന്യം നൽകിയിട്ടുള്ള പാർട്ടിയാണ്. കേരളത്തെ മതത്തിൻ്റെ പേരിൽ വിഭജിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ എന്നും ശബ്ദം ഉയർത്തിയിട്ടുള്ളത് കോൺഗ്രസാണ്. വർഗീയത പ്രചരിപ്പിക്കുന്ന ബി.ജെ.പിയുടെ നിലപാടിനെ പരസ്യമായി വിമർശിച്ചത് കോൺഗ്രസാണ്.
ജാതി മത ഭേദമന്യേ ഇന്ത്യക്കാർ എന്ന നിലയിലാണ് കോൺഗ്രസ് ജനങ്ങളെ പരിഗണിക്കുന്നത്. അവിടെ ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന വേർതിരിവ് ഇല്ല. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും മണിപ്പൂരിലും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയാണ് സി.പി.ഐ.എം നിലനിന്നു പോരുന്നത്. എന്നിട്ടും കോൺഗ്രസിനെ ഒരു കാരണവും കൂടാതെ തള്ളി പറയുന്നതിൻ്റെ പ്രത്യയ ശാസ്ത്രം എന്താണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ അദ്ദേഹം വിശദീകരിക്കാൻ ബാധ്യസ്ഥനാണ്''.

കോൺഗ്രസ് നേതാവ് ടി സിദ്ദിഖും എംഎ ബേബിക്കെതിരെ രംഗത്ത് എത്തി. പ്രതികരണം ഇങ്ങനെ: '' ഹിന്ദു രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ മുസ്ലിം ലീഗിനു ലജ്ജയില്ലേ എന്ന് എം.എ ബേബി അങ്ങനെയെങ്കിൽ, ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാൻ തമിഴ്നാട്ടിലേയും മണിപ്പൂരിലെയും സിപിഐഎംന് ലജ്ജയില്ലേ എന്ന് ചോദിക്കുന്നില്ല. കാരണം അതാണല്ലോ വൈരുദ്ധ്യാത്മക ഭൗതികവാദം
എംഎ ബേബിയുടെ പരാമർശത്തിൽ ബിജെപി നേതാവ് സന്ദീപ് വചസ്പതിയുടെ പ്രതികരണം ഇങ്ങനെ: '' ഹിന്ദു രാജ്യത്തിനു വേണ്ടി വാദിക്കുന്ന കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ മുസ്ലിം ലീഗിനു ലജ്ജയില്ലേ എന്ന് സിപിഎം നേതാവ് എം.എ ബേബി. ഇതേ ചോദ്യം കേരളത്തിന് വെളിയിലുള്ള സിപിഎമ്മിനും ബാധകമല്ലേ എന്ന് ചോദിച്ച് ആരും അദ്ദേഹത്തെ കുത്തിനോവിക്കരുത്. കാരണം അദ്ദേഹം ഒരു കുട്ടിയാണ്. കേരളത്തിലെ അടിമകളെ ഉന്മാദവസ്ഥയിലാക്കാൻ ഇത്തരം 'ബേബി' ബുദ്ധി മതിയെന്നും അദ്ദേഹത്തിന് അറിയാം.












Click it and Unblock the Notifications