മകളെ മേയറാക്കാന്‍ വിമതരെ കൂട്ടുപിടിച്ച് സിഎന്‍ബാലകൃഷ്ണന്‍, സ്വന്തം ഗ്രൂപ്പ് പോലും എതിരാകുന്നു?
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം സംബന്ധിച്ച് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നതായി ആക്ഷേപം. മകളെ മേയര്‍ സ്ഥാനത്ത് എത്തിയ്ക്കാന്‍ വിമതരുടേയും ബിജെപിയുടേയും പിന്തുണ നേടാന്‍ സിഎന്‍ ബാലകൃഷ്ണന്‍ നീക്കം നടത്തുന്നതായാണ് സൂചന. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കടുത്ത പ്രതിഷേധം ഉയരുന്നു.
അധികാരത്തിനായുള്ള കുതിരക്കച്ചവടം പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്ന് മുന്‍മന്ത്രി കെപി വിശ്വനാഥന്‍ പറഞ്ഞു. പാര്‍ട്ടിയെക്കാള്‍ വലുത് താനാണെന്ന് ആരും കരുതരുതെന്ന് പിഎം മാധവന്‍ എംഎല്‍എയും പറഞ്ഞു. മന്ത്രിയ്‌ക്കെതിരെ കെപിസിസിയ്ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് ഇരു നേതാക്കളും.

മേയര്‍ തിരഞ്ഞെടുപ്പില്‍ മകള്‍ക്ക് പിന്തുണ തേടി വിമതരുമായി ചര്‍ച്ച നടത്തിയ സിഎന്‍ ബാലകൃഷ്ണന്റെ നിലപാടിനെ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെപി വിശ്വനാഥന്‍ കടന്നാക്രമിച്ചു. മന്ത്രിയുടെ മകളെ മേയറാക്കി ഉയര്‍ത്തിക്കാട്ടിയത് തൃശൂരിലെ തോല്‍വിയ്ക്ക് കാരണമായതായും കെപി വിശ്വനാഥന്‍ പറഞ്ഞു. മകള്‍ക്ക് വേണ്ടി മന്ത്രി രംഗത്തെത്തിയതോടെ സ്വന്തം ഗ്രൂപ്പുപോലും മന്ത്രിക്കെതിരെ തിരിഞ്ഞിരിയ്ക്കുകയാണ് .












Click it and Unblock the Notifications