കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ്, ആശുപത്രിയിലേക്ക് മാര്‍ച്ച്, മുല്ലപ്പള്ളിക്കെതിരെ അതൃപ്തി!!

Google Oneindia Malayalam News

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസും പ്രതിഷേധം കനക്കുന്നു. ഇതിനിടെ മുല്ലപ്പള്ളിയെ വിമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റിട്ട നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരിക്കുകയാണ്. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച നടത്തി. എംപിയായിരുന്നു മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും നിപ്പയുടെ സമയത്ത് ഉണ്ടായിരുന്നില്ലെന്ന് സജീഷ് പറഞ്ഞിരുന്നു. തന്നെ ഒന്ന് ഫോണ്‍ വിളിക്കാന്‍ പോലും തയ്യാറായില്ലെന്നും, സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആരോഗ്യ മന്ത്രി ഒപ്പമുണ്ടാവുമെന്ന് പറയുക മാത്രമല്ല, വീട്ടിലെത്തി ആശ്വസിപ്പിച്ചെന്നും സജീഷ് പറഞ്ഞു.

1

Recommended Video

cmsvideo
Nurse praises KK Shailaja teacher for her service | Oneindia Malayalam

മുല്ലപ്പള്ളിക്കെതിരെ കോണ്‍ഗ്രസിനുള്ളിലും അതൃപ്തി പുകയുന്നുണ്ട്. ആരോഗ്യ മന്ത്രിക്കെതിരായ പ്രസ്താവന അനവസരത്തിലുള്ളതാണെന്നാണ് നിലപാട്. മുല്ലപ്പള്ളി ഗ്യാലറിക്ക് വേണ്ടി പ്രസ്താവനയിറക്കിയെന്നും വിമര്‍ശനമുണ്ട്. പ്രസ്താവനയില്‍ മുല്ലപ്പള്ളി തന്നെ വിശദീകരിക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനം കടുക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ മൗനം തുടരുന്നതിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മുല്ലപ്പള്ളി മാപ്പുപറയില്ലെന്നാണ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി ശൈലജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കോഴിക്കോട് നിപാ രോഗം പിടിപ്പെട്ടപ്പോള്‍ വന്ന് പോകുക മാത്രമാണ് കെകെ ശൈലജ ചെയ്തതെന്നും, നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നു എന്നും പരാമര്‍ശമുണ്ടായിരുന്നു. നിപാ രാജകുമാരി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് അവര്‍ നടത്തിയതെന്നും, ഇപ്പോള്‍ കോവിഡ് റാണിയെന്ന് പേരെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരിഹാസം. പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തലയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്ന സമയത്തായിരുന്നു പരാമര്‍ശം.

അതേസമയം സജീഷിനെ തിരുത്തി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് രംഗത്തെത്തി. മുല്ലപ്പള്ളി നിപ്പയുടെ സമത്ത് സജീഷിനെ വിളിച്ചിട്ടുണ്ടെന്ന് ജിതേഷ് പറയുന്നു. തന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിളിച്ചത്. ഞാന്‍ ഫോണ്‍ കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയില്‍ സജീഷ് ഓര്‍ക്കാതിരിക്കുകയാണെങ്കില്‍ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്ന് ജിതേഷ് പറഞ്ഞു. ആരോഗ്യ മന്ത്രി ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവര്‍ത്തനങ്ങല്‍ ഇന്നും ഇന്നലെയും ചെയ്തിട്ടില്ലെന്നും ജിതേഷ് പറഞ്ഞു.

English summary
congress leaders protest against sister lini's husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X