കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''സലിംകുമാർ ഉറച്ച കോൺഗ്രസുകാരനാണ്'', ഐഎഫ്എഫ്കെ വിവാദത്തിൽ സർക്കാരിനെതിരെ കോൺഗ്രസ്

Google Oneindia Malayalam News

കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്നും ദേശീയ പുരസ്ക്കാര ജേതാവായ നടൻ സലിം കുമാറിനെ മാറ്റി നിർത്തിയെന്ന ആരോപണത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്. രാഷ്ട്രീയത്തിന്റെ പേരിലാണ് തന്നെ മാറ്റി നിർത്തുന്നത് എന്ന് സലിം കുമാർ ആരോപിച്ചിരുന്നു.

ഐഎഫ് എഫ് കെ പോലൊരു അന്താരാഷ്ട്ര ചലച്ചിത്രവേദിയിൽ മലയാളത്തിന്റെ ദേശീയ പുരസ്കാര ജേതാവിനെ രാഷ്ട്രീയത്തിന്റെ പേരിൽ മാറ്റി നിർത്തിയത് മലയാള സിനിമയോടുള്ള അവഹേളനമാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ''ലോകത്ത് എല്ലാ മനുഷ്യർക്കും അവരവരുടേതായ ബോധ്യങ്ങളും വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. നീതിബോധമുള്ള മനുഷ്യരുടെ പ്രത്യേകതയാണത്. സലിംകുമാർ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ മതേതര ആശയങ്ങൾ മുറുകെ പിടിക്കുന്ന ഉറച്ച കോൺഗ്രസുകാരനാണ്'' എന്നും ചെന്നിത്തല വ്യക്തമാക്കി.

1

'' കമ്യൂണിസ്റ്റുകാരല്ലാത്തവരുടെ കലാജീവിതം റദ്ദായി പോകുമെന്നും, ഒരാൾ അംഗീകരിക്കപ്പെടണമെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കണമെന്നും ഒരു സർക്കാർ വാശിപിടിക്കുന്നത് ഫാഷിസമാണ്. അംഗീകാരങ്ങൾക്കുവേണ്ടി തന്റെ ബോധ്യങ്ങളെ ബലി കഴിക്കാത്ത സലിംകുമാർ എന്ന മലയാളിയുടെ പ്രിയനടന് അഭിവാദ്യങ്ങൾ'' എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വിവാദത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഐഎഫ്എഫ്കെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവ്‌ സലിംകുമാറിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണ് എന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. '' മൂന്ന് അക്കാദമി അവാർഡുകളും ടെലിവിഷൻ അവാർഡും കേന്ദ്ര പുരസ്കാരവും നേടിയിട്ടുള്ള അതുല്യ പ്രതിഭയാണ് സലിംകുമാർ. ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കാൻ പ്രായം കൂടുതലെന്ന സംഘാടകരുടെ വാദം ശരിയല്ല''.

''എല്ലാ കീഴ് വഴക്കങ്ങളും കാറ്റിൽപറത്തിയാണ് സലിംകുമാറിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. കോൺഗ്രസ് അനുഭാവിയായ സലിം കുമാറിനെ ചടങ്ങിലേക്ക്​ വിളിക്കാതിരുന്നതിന്‍റെ രാഷ്​ട്രീയം വ്യക്തമാണ്. കേരളത്തിന്‍റെ അന്താരാഷ്​ട്ര ചലച്ചിത്ര മേളയെ സിപിഎം മേളയാക്കി മാറ്റാൻ ഒരു കാരണവശാലും അനുവദിക്കില്ല'' എന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.

English summary
Congress leaders Ramesh Chennithala and Oommen Chandy supporst Salim Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X