കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യയെക്കുറിച്ചു ദീപ ടീച്ചർ പരിതപിക്കേണ്ട, ആ കുട്ടി വിജയിച്ചു വന്നോളും! ദീപ നിശാന്തിനെതിരെ എംഎൽഎമാർ

Google Oneindia Malayalam News

ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുളള പാട്ടും കലാപരിപാടികളുമാണ് രമ്യയെ പ്രശസ്തയാക്കിയിരിക്കുന്നത്. അതിനിടെ രമ്യയെ വിമര്‍ശിച്ച് ദീപ നിശാന്ത് രംഗത്ത് എത്തിയത് വിവാദമായിരിക്കുകയാണ്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കിലെഴുതിയത്. ഇതോടെ ദീപ നിശാന്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് യുവ എംഎല്‍എമാരായ വിടി ബല്‍റാം, കെഎസ് ശബരീനാഥന്‍ എന്നിവര്‍.

തെറ്റ് ഞാൻ അംഗീകരിക്കുന്നു

തെറ്റ് ഞാൻ അംഗീകരിക്കുന്നു

ശബരീനാഥൻ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ''ആലത്തുർ യുഡിഫ് സ്‌ഥാനാർഥിയായ രമ്യ ഹരിദാസിനെ പരാമർശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു. വിഷയത്തിന് ആധാരമായി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പോസ്റ്റിലെ വസ്തുതാപരമായ തെറ്റ് ഞാൻ അംഗീകരിക്കുന്നു, അത് തിരുത്തേണ്ടതാണ്.

എല്ലാ യോഗ്യതയുമുണ്ട്

എല്ലാ യോഗ്യതയുമുണ്ട്

പക്ഷേ വരികൾക്കിടയിൽ ദീപ ടീച്ചർ രമ്യയെക്കുറിച്ചു "ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പല്ല നടക്കുന്നത്" എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല. ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തയായ പ്രവർത്തകയുമാണ്‌.

സൌകര്യപൂർവ്വം മറന്നു

സൌകര്യപൂർവ്വം മറന്നു

ഇതൊക്ക സൗകര്യപൂർവം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാർ സിങ്ങർ പരാമർശം. ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്നമാണ് ടീച്ചറെ....പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാർത്ഥിയായാൽ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തിൽ പൊതുപ്രവർത്തകനായ ഒരു വനിത ലോക്‌സഭാ സ്ഥാനാർത്ഥിയാകുമ്പോൾ അവരെ ഐഡിയ സ്റ്റാർ സിംഗറോട് ടീച്ചർ തന്നെ ഉപമിക്കുന്നു.

ആ കുട്ടി വിജയിച്ചു വന്നോളും

ആ കുട്ടി വിജയിച്ചു വന്നോളും

എന്തായാലും നമ്മുടെ "armchair intellectualism-ത്തിനും intellectual arrogance"നും ജനാധിപത്യത്തിൽ വലിയ റോൾ ഇല്ല എന്നുള്ളതാണ് ഈ എളിയവൻ മനസിലാക്കുന്നത്. പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവർക്കും എല്ലാവര്ക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്‌ഥാനാർഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം.അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചർ പരിതപിക്കേണ്ട,ആ കുട്ടി വിജയിച്ചു വന്നോളും'' എന്നാണ് പോസ്റ്റ്.

കുതർക്കങ്ങൾക്കല്ല പ്രാധാന്യം

കുതർക്കങ്ങൾക്കല്ല പ്രാധാന്യം

വിടി ബൽറാമും ദീപ നിശാന്തിന് മറുപടിയുമായി എത്തി. പോസ്റ്റ് ഇങ്ങനെ: '' ചരിത്രത്തിൽ ആദ്യത്തേതോ രണ്ടാമത്തേതോ എന്ന കുതർക്കങ്ങൾക്കല്ല പ്രാധാന്യം, ഇത്തവണത്തെ ഇന്ത്യൻ പാർലമെൻറിൽ കേരളത്തിൽ നിന്ന് ഒരു ദലിത് യുവതി ഉണ്ടായിരിക്കുക തന്നെ ചെയ്യും. കഴിവും അനുഭവവും ആത്മാർത്ഥതയുമുള്ള രമ്യ ഹരിദാസ് വിജയിക്കുക തന്നെ ചെയ്യും''

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Congress MLAs reply to Deepa Nishanth's critisism against Ramya Haridas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X