Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭ: പ്രയാസമുണ്ടെങ്കിലും അംഗീകരിക്കുന്നു പ്രാദേശിക രാജികള്‍ക്ക് അംഗീകാരമില്ലെന്ന് നേതാക്കള്‍

കോഴിക്കോട്: സീറ്റ് വിട്ടുകൊടുക്കല്‍ പ്രയാസമുണ്ടാക്കുന്നതാണങ്കിലും ദീര്‍ഘവീക്ഷണമുള്ളതും പാര്‍ട്ടിക്കു ഗുണപരവുമായ തീരുമാനമാണ് നേതൃത്വം കൈക്കൊണ്ടതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖും കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് നല്കല്‍ വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ കോ​​ണ്‍ഗ്രസില്‍നിന്ന് രാജിയും മറ്റും ഉണ്ടായ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനത്തെ മുന്നണിയുടെയും പാര്‍ട്ടിയുടെയും വിശാല താല്‍പര്യം മുന്‍നിര്‍ത്തി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി അംഗീകരിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മതേതര ചേരിക്ക് വലിയ സംഭാവന നല്‍കണമെന്ന ഉദ്ദേശ്യത്തോടെ ദീര്‍ഘകാലടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണിത്. 2019ല്‍ മോദിയെ താഴയിറക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും 2021ല്‍ യു ഡി എഫിനെ വീണ്ടും അധികാരത്തില്‍ എത്തിക്കാനും വേണ്ടിയുള്ള നടപടിയാണിത്. എത്ര പ്രയാസമുണ്ടെങ്കിലും അത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി വാതില്‍ തുറന്നുവെച്ചെന്ന് പറയുന്ന ബി ജെ പിക്ക് ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതുവരെ സംസ്ഥാന അധ്യക്ഷനെ പോലും തിരഞ്ഞെടുക്കാനാന്‍ പോലും സാധിച്ചിട്ടില്ല. ആ കഴിവുകേട് ആദ്യം ബി ജെ പി നേതൃത്വം പരിഹരിക്കട്ടെയെന്ന് സിദ്ദിഖ് പറഞ്ഞു.

-siddique-

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ ഇട്ടിരിക്കുന്ന കട്ടില്‍ ബിജെപിയും സിപിഎമ്മും സ്വയം മടക്കി വെച്ച് മൂഢ സ്വപ്‌നത്തില്‍ നിന്നും ഉണരണം. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് കോഗ്രസിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. കോഴിക്കോട് ജില്ല ഉള്‍ക്കൊള്ളുന്ന മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്കു മുന്നിലെ ഏറ്റവും പ്രധാനമായ അജണ്ട. അത് മുന്‍നിര്‍ത്തി പാര്‍ട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. കോഗ്രസിനെ പാര്‍ട്ടി തലത്തില്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചാണ് മുനേ്ാട്ടു പോകുന്നത്. നിയമസഭയിലെ അംഗബലം അനുസരിച്ച് കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്നും കാര്യം അറിയാതെ ആക്ഷേപിക്കുവര്‍ ഇക്കാര്യം വിസ്മരിക്കരുതെന്നും എന്‍ സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.

20ന് രാവിലെ 10ന് സംഘടന പ്രശ്‌നങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ കോഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചേരും. വൈകാരിക പ്രകടനത്തിന്റെ പേരില്‍ കെ എസ് യു ജില്ലാ പ്രസിഡന്റിന്റെയും ഭാരവാഹികളുടെയും രാജി നിരാകരിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു. കെ പി സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, കെ പി സി സി നിര്‍വാഹക സമിതി അംഗം അഡ്വ. പി എം നിയാസ്, മഹിളാ കോഗ്രസ് ജില്ലാ പ്രസിഡന്റ് പി ഉഷാദേവി, യൂത്ത് കോഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജയ്‌സല്‍ അത്തോളി, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+