Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങളൊന്നുമറിഞ്ഞില്ല, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍! സുധീരന്റെ രാജിനീക്കം രഹസ്യം..

കെപിസിസി ആസ്ഥാനത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും സുധീരന്റെ രാജി പ്രഖ്യാപനം ആദ്യം വിശ്വസിക്കാനായില്ല.

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് മാര്‍ച്ച് 10 വെള്ളിയാഴ്ച 12 മണിയോടെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വിഎം സുധീരന്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. സാധാരണ പത്രസമ്മേള്ളനമെന്ന രീതിയില്‍ കെപിസിസി ആസ്ഥാനത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും സുധീരന്റെ രാജി പ്രഖ്യാപനം ആദ്യം വിശ്വസിക്കാനായില്ല.

ആരോഗ്യപരമായ കാരണങ്ങളലാണ് രാജിവെയ്ക്കുന്നതെന്നാണ് വിഎം സുധീരന്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അറിയിക്കാതെയായിരുന്നു സുധീരന്റെ രാജി. തലേദിവസം രാത്രിവരെ സുധീരനുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. സുധീരന്റെ അപ്രതീക്ഷിതമായ രാജി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഞെട്ടല്‍ മാറിയിട്ടില്ല.

vms

വിഎം സുധീരന്റെ രാജി പ്രഖ്യാപനം അപ്രതീക്ഷതമായ തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സുധീരന്റെ രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് രാജിക്കാര്യമറിഞ്ഞതെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാല്‍ പറഞ്ഞത്.

രാജിക്കാര്യം വിഎം സുധീരന്‍ തന്നെ അറിയിച്ചിട്ടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഉമ്മന്‍ചാണ്ടി രാജി വാര്‍ത്ത അറിയുന്നത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, കാര്യങ്ങള്‍ അറിഞ്ഞിട്ട് പിന്നീട് പ്രതികരിക്കാമെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+