കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ഉപതിരഞ്ഞെടുപ്പ്; ജോസഫ് വിഭാഗവുമായി സമവായ ചർച്ച നടത്താനൊരുങ്ങി കോൺഗ്രസ്!

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് ജോസഫ് വിഭാഗവുമായി തിങ്കളാഴ്ച യുഡിഎഫ് ചർച്ച നടത്തും. തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കളിഞ്ഞ ദിവസം ജോസഫ് - ജോസ് വിഭാഗങ്ങൾ തമമ്മിൽ തുറന്ന വാക്ക് പോരിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമവായ ചർച്ചയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!നിർമ്മാതാവിൽ നിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു; കണ്ണൂർ സ്വദേശിയായ നടനും ഭാര്യയും അറസ്റ്റിൽ!

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ജോഷി ഫിലിപ്പ് എന്നിവര്‍ ജോസഫ് വിഭാഗം നേതാക്കളുമായി ചർച്ച നടത്തും. കോട്ടയത്ത് വെച്ചാണ് ചർച്ച നടക്കുക. പാലാ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം ലംഘിച്ചാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ‌ തുറന്ന പോരിലേക്ക് നീങ്ങിയത്.

PJ Joseph

അനുനയ ശ്രമങ്ങള്‍ ഭാഗകമായി വിജയിച്ച സാഹചര്യത്തിലാണ് സമവായ ചര്‍ച്ചയ്ക്ക് അവസരം ഒരുങ്ങുന്നത്. ചര്‍ച്ചയോടെ ഒരുമിച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. പിജെ ജോസഫ് വിഭാഗം സമാന്തര കണ്‍വെന്‍ഷനുകള്‍ വിളിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫുമായി പലതവണ ആശയ വിനിമയം നടത്തുകയും സമാന്തര കണ്‍വെന്‍ഷനുകളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തില്‍നിന്ന് ജോസഫ് വിഭാഗം പിന്മാറുകയും ചെയ്തിരുന്നു.
English summary
Congress leaders to meet PJ Joseph on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X