Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഘടനാപരമായി തോറ്റുപോയവരാണ് ഞങ്ങള്‍, കോണ്‍ഗ്രസിനൊപ്പം രാജ്യവും തോറ്റെന്ന് ബല്‍റാം

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംഭവിച്ച പരാജയത്തില്‍ പ്രതികരണവുമായി കെ പി സി സി വൈസ് പ്രസിഡന്റ്ും മുന്‍ തൃത്താല എം എല്‍ എയുമായ വി ടി ബല്‍റാം. കോണ്‍ഗ്രസിന്റെ പരാജയം രാജ്യത്തിന്റെ കൂടി പരാജയമാണെന്ന് ബല്‍റാം പറഞ്ഞു. വിസ്ഡം മുജാഹിദ് സംഘടനയുടെ പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതല്ലെന്നും എങ്കിലും നമ്മള്‍ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കണമെന്നും ബല്‍റാം പറഞ്ഞു.

vt balram

തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നാടിന്റെ ചരിത്രമാണ് നമ്മളെ വീണ്ടും പ്രതീക്ഷയോട് കൂടി മുന്നോട്ട് പോകാന്‍ സഹായിക്കുന്നതെന്നും ബല്‍റാം പറഞ്ഞു. ഈ ലോകത്തിന്റെ ചരിത്രവും അങ്ങനെയാണെന്നും എത്ര നീണ്ട ഇരവിന് ശേഷവും ഒരു സൂര്യോദയം ഉണ്ടാകും എന്ന ശുഭ പ്രതീക്ഷ തന്നെയാണ് നമ്മളെയെല്ലാം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഈ നാടിന്റെ ചരിത്രത്തിലുള്ള വിശ്വാസമാണ്. ഈ നാടിന്റെ അടിത്തറ അത്രമേല്‍ ഭദ്രമാണ്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്നും അങ്ങനെ പണ്ടുതൊട്ടെ മനസിലാക്കിയ മനുഷ്യര്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പ് വിധി നിരാശയുണ്ടാക്കുന്നതാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായി തന്നെ തുടരേണ്ടതുണ്ട്. ആധുനികതയിലേക്ക് ഉറ്റുനോക്കുന്ന പുരോഗമന കാഴ്ച്ചപ്പാടുള്ള ഒരു നാടെന്ന നിലയില്‍ നമ്മുടെ രാജ്യത്തിന് ഇനിയുമൊരു ഭാവിയുണ്ടെന്ന് എന്ന് തന്നെ വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ആ അടിസ്ഥാന മൂല്യങ്ങളിലാണ് നമ്മള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നതെന്നും പ്രസംഗത്തില്‍ വിടി ബല്‍റാം പറഞ്ഞു. ഏത് യോഗിക്കും വീണ്ടും അധികാരത്തിലേറാന്‍ പറ്റുന്നുവെന്നത് ഗൗരവകരമായിട്ടുള്ളൊരു കാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു മുസ്ലിമിനെ കാണാന്‍ സാധിക്കുന്നില്ലെന്നും മാറ്റി നിര്‍ത്തലിന്റെ രാഷ്ട്രീയം ജനങ്ങളാല്‍ അംഗീകരിക്കപ്പെടുന്നുലെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഉത്തര്‍പ്രദേശിലൊക്കെ നടക്കുന്നത്. തെരഞ്ഞെടുപ്പിലെ വിജയ-പരാജയത്തേക്കാള്‍ പുറന്തള്ളലിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യുന്ന ജനത ഉണ്ടാകുന്നില്ല എന്നതാണ് പേടിക്കേണ്ടതെന്നും വി.ടി. ബല്‍റാം പറഞ്ഞു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് നേരിട്ടിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+