ജയിച്ചാലും തോറ്റാലും കോൺഗ്രസ് ബിജെപിയാകും, അതാണ് രാജ്യത്തെ അനുഭവമെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം; യഥാർഥ കോൺഗ്രസുകാർ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമാണ് നിൽക്കുകയെന്ന് കോടിയേരി ബാലകൃഷ്ണൻ. പി സി ചാക്കോയും കെ സി റോസക്കുട്ടിയും അടക്കമുള്ളവർ അതാണ് തെളിയിക്കുന്നത്. കൂടുതൽ കോൺഗ്രസുകാർ വരുംനാളുകളിൽ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷം ജയിച്ചാൽ മാത്രമേ കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ നിലനിൽക്കൂ. കോൺഗ്രസ് തോറ്റാൽ ബിജെപിയാകുമെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ, കോൺഗ്രസ് ജയിച്ചാലും ബിജെപിയാകും. അതാണ് രാജ്യത്തെ അനുഭവം. 35 സീറ്റ് നേടിയാൽ ഭരണം പിടിക്കുമെന്ന് ബിജെപി നേതാക്കൾ പറയുന്നത് അതുകൊണ്ടാണ്. ബാക്കിയുള്ള എംഎൽഎമാരെ കോൺഗ്രസിൽനിന്ന് വാങ്ങാനാണ് പരിപാടി. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ മരുന്നിനുകൂട്ടാൻപോലും ഒരാൾ ബിജെപിയിൽനിന്ന് ജയിക്കില്ല. നേമത്ത് കഴിഞ്ഞ തവണ തുറന്ന അക്കൗണ്ട് ഇത്തവണ പൂട്ടും.
കഴിഞ്ഞ തവണ നേമത്ത് പരീക്ഷിച്ച തന്ത്രമാണ് കോൺഗ്രസ് ഇത്തവണ വട്ടിയൂർക്കാവിൽ പയറ്റുന്നത്. വട്ടിയൂർക്കാവിൽ ആരും അറിയാത്ത, കോർപറേഷൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആളെ സ്ഥാനാർഥിയാക്കിയത് അതുകൊണ്ടാണ്. സംസ്ഥാനത്ത് മൂന്നിടത്ത് ബിജെപിക്ക് സ്ഥാനാർഥികളില്ലാത്തതിൽ ദുരൂഹതയുണ്ട്. സിപിഐ എമ്മിനെതിരെ ബിജെപി നിരന്തരം ആക്രമണം അഴിച്ചുവിടുന്ന തലശേരിയിൽ ബിജെപി എൽഡിഎഫിന് വോട്ടു ചെയ്യുമെന്ന് കോൺഗ്രസ് പറയുന്നത് ജനം വിശ്വസിക്കില്ല. ആർഎസ്‌എസ് വോട്ട് എൽഡിഎഫിന് വേണ്ടെന്ന് ഇ എം എസ് പരസ്യമായി പ്രഖ്യാപിച്ച സ്ഥലം കൂടിയാണ് തലശേരി.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
വർഗീയ ശക്തികളുടെ പിന്തുണ ഇല്ലാതെ തന്നെ ഇടതുപക്ഷം കേരളത്തിൽ വീണ്ടും അധികാരത്തിലെത്തും. ഇടതുപക്ഷ തുടർഭരണം എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. എൽഡിഎഫ് പ്രവർത്തകർ ചാനൽ സർവേകളുടെ പിറകെ പോകരുത്. അമിത ആത്മവിശ്വാസം അലംഭാവത്തിൽ ചെന്നെത്തും. പ്രവർത്തകർ സജീവമായിത്തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും കോടിയേരി പറഞ്ഞു.
Recommended Video
ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications