കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ രാഷ്ട്രീയത്തില്‍ ആന്റണിക്കൊപ്പം; തരൂരിനെതിരായ നീക്കം നിര്‍ഭാഗ്യകരമെന്ന് പിടി തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന് മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതിയ സംഭവത്തില്‍ ശശി തരൂരിനെതിരായ കൊടികുന്നില്‍ സുരേഷിന്റെ പ്രസ്താവന നേതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. വിഷയത്തില്‍ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിടി തോമസ് എംഎല്‍എ.

ശശി തരൂരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്ന് പിടി തോമസ് പറഞ്ഞു. അതേസമയം എകെ ആന്റണി രാഷ്ട്രീയത്തിലെടുത്ത നിലപാടിനൊപ്പമാണെന്നും പിടി തോമസ് വ്യക്തമാക്കി.

pt thomas

'എ. കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലെടുത്തിരിക്കുന്ന നിലപാടിനൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്നത് സംശയരഹിതമായി Kpcc വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ അതിന്റെ മറപിടിച്ച് ശശി തരൂരിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കം നിര്‍ഭാഗ്യകരമാണ്.
ശശി തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണം.' പിടി തോമസ് വ്യക്തമാക്കി.

Recommended Video

cmsvideo
Who Could Become Next Non-Gandhi Congress President? | Oneindia Malayalam

വിഷയത്തില്‍ തരൂരിന് പിന്തുണ അറിയിച്ച് കെഎസ് ശബരീനാഥനും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശബരീനാഥന്‍ പറഞ്ഞു. രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകള്‍, നെഹ്റുവിയന്‍ ആശയങ്ങള്‍, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍,യുവാക്കളുടെ സ്പന്ദങ്ങള്‍.ദേശീയതയുടെ ശരിയായ നിര്‍വചനം ,ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കള്‍ക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത് ഡോക്ടര്‍ ശശി തരൂരിലൂടെയാണെന്നും ശബരീനാഥന്‍ വ്യക്തമാക്കി.

ശശി തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ടിസ്റ്റാണെന്നു രാഷ്ട്രീയ പക്വതയില്ലാത്തയാളാണെന്നുമായിരിന്നു കൊടികുന്നില്‍ സുരേഷിന്റെ പരാമര്‍ശം. എന്തുകൊണ്ടാണ് എല്ലാത്തിലും അദ്ദേഹം എടുത്ത്ചാട്ടം കാണിക്കുന്നതെന്നും സുരേഷ് വിമര്‍ശിച്ചു.

സുധ സുന്ദരി നാരായണന് പൗരത്വം നൽകി ഡൊണാള്‍ഡ് ട്രംപ്, ആദരവ് വൈറ്റ് ഹൗസിലെ പ്രത്യേക ചടങ്ങിൽസുധ സുന്ദരി നാരായണന് പൗരത്വം നൽകി ഡൊണാള്‍ഡ് ട്രംപ്, ആദരവ് വൈറ്റ് ഹൗസിലെ പ്രത്യേക ചടങ്ങിൽ

കോവിഡ് പാന്‍ക്രിയാസിനെയും ബാധിക്കാം, ടിബി രോഗികള്‍ക്കും രക്ഷയില്ല, കണ്ടെത്തലുകള്‍ ഇങ്ങനെകോവിഡ് പാന്‍ക്രിയാസിനെയും ബാധിക്കാം, ടിബി രോഗികള്‍ക്കും രക്ഷയില്ല, കണ്ടെത്തലുകള്‍ ഇങ്ങനെ

English summary
Congress leadership crisis: move against shashi Tharoor is unfortunate said PT Thomas mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X